സ്വന്തം കഥയാണ് ഗ്രന്ഥകാരി വിസ്തരിക്കുന്നതെങ്കിലും അത് സ്വാഭാവികമായും കുടുംബത്തിലേക്കും നാട്ടിലേക്കും പടര്‍ന്നു പോകുന്നു. അരനൂറ്റാണ്ട് മുമ്പത്തെ മലബാറിന്റെ ചിത്രം വ്യക്തമായി ഈ ഓര്‍മ്മക്കുറിപ്പുകളില്‍നിന്നും കിട്ടും. നാട്ടിന്‍പുറത്തിന്റെ നാഡിമിടിപ്പുകള്‍ അനവദ്യസുന്ദരമായ രീതിയില്‍ ആവിഷ്‌കരിച്ച ആഖ്യായികയാണ് ഈ പുസ്തകം. വ്യത്യസ്ത മാനസികനിലകളുള്ള വ്യക്തികളുടെ അകതാരിലെ ആശയങ്ങളെ അവധാനതയോടെ കോറിയിടുന്നുണ്ട് എഴുത്തുകാരി. മാപ്പിളപ്പെണ്ണിന്റെ ലോകം എത്ര വ്യത്യസ്തമാണെന്ന് ഇതിലെ വരികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ‘ഇമ്മുട്ടിയും ബീച്ചുണ്ണിയും : ഏറനാടന്‍ ഓര്‍മ്മക്കുറിപ്പുകള്‍’. പി.വി സുബൈദ. മാതൃഭൂമി. വില 212 രൂപ.
പുകവലി ഉപേക്ഷിച്ച ശേഷം ശ്വാസകോശം ക്ലീന്‍ ആകാന്‍
അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ നടത്തിയ പഠനത്തില്‍, ഒരു ദിവസം അഞ്ച് സിഗരറ്റില്‍ താഴെ വലിക്കുന്ന പുകവലിക്കാരില്‍ പോലും, ആറ് മാസത്തിനുള്ളില്‍ ശ്വാസകോശത്തില്‍ വീക്കം സംഭവിക്കാമെന്ന് കണ്ടെത്തി. പുകവലി ഉപേക്ഷിച്ചതിനു ശേഷം സാധാരണ നിലയിലേക്ക് മടങ്ങാന്‍ കുറഞ്ഞത് ആറ് മാസമെടുക്കും. അതുകൊണ്ടാണ് പുകവലി നിര്‍ത്തിയതിനുശേഷവും രോഗബാധിതരാകുന്നത്. ശ്വാസകോശത്തിന്റെ വീണ്ടെടുക്കല്‍ സമയക്രമമനുസരിച്ച് 20 മിനിറ്റിനുള്ളില്‍ ഹൃദയമിടിപ്പ് കുറയാന്‍ തുടങ്ങുന്നു. 72 മണിക്കൂറിനുള്ളില്‍ ശ്വാസനാളങ്ങള്‍ വിശ്രമിക്കുമ്പോള്‍ ശ്വസനം മെച്ചപ്പെടുന്നു. ഒന്നു മുതല്‍ ഒമ്പതു മാസത്തിനുള്ളില്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
കേരളം പിഎം ശ്രീയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്എസ്കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്.ആർടിഇ പദ്ധതി ഒഴികെ ഉള്ള എസ്എസ്കെ ഫണ്ടുകൾക്ക് പി എം ശ്രീ നിർബന്ധമാക്കുകയാണ് കേന്ദ്രം. പിഎം ശ്രീ വിഷയത്തിൽ ലീഗിന് പിന്നാലെ കോൺഗ്രസിലും ഭിന്നത രൂക്ഷമായതോടെ സർക്കാറിന് അന്തിമ തീരുമാനമെടുക്കൽ കടുത്ത വെല്ലുവിളിയായിരിക്കുകയാണെന്നാണ് വിവരം. ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാൻ ശ്രമം നടക്കുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റുമായി […]
കേരളം പിഎം ശ്രീയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രം കത്തയക്കും
കേരളം പിഎം ശ്രീയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്എസ്കെ ഡയറക്ടറുമായുള്ള കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്.ആർടിഇ പദ്ധതി ഒഴികെ ഉള്ള എസ്എസ്കെ ഫണ്ടുകൾക്ക് പി എം ശ്രീ നിർബന്ധമാക്കുകയാണ് കേന്ദ്രം. ഈ വർഷം കിട്ടാനുള്ളത് 350 കോടിയാണ്. 1500 കോടി കുടിശ്ശികയുമുണ്ട്.
എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പൊലീസ്
എസ്എഫ്ഐ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് തുടരുമെന്ന് പൊലീസ്. എഫ്ഐആറിൽ പേരുചേർത്ത 30ലധികം പേരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. എസ്എഫ്ഐ പ്രവർത്തകർ പലരും സിപിഎം കേന്ദ്രങ്ങളിൽ സംരക്ഷണത്തിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തു. പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ സ്റ്റേഷൻ ഉപരോധിക്കാനാണ് സിപിഎം ഡിവൈഎഫ് തീരുമാനം.തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളായി എസ്എഫ്ഐ പ്രതിഷേധം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നത്.
പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി
ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി വീടിന് മുന്നിൽ വാഹനം നിർത്തിയിടാൻ പണം ഈടാക്കും. ജിബിഎ നിർദേശങ്ങളിൽ പൊതുജനത്തിനും അഭിപ്രായം അറിയിക്കാം. വാർഷിക ഫീസ് 15,000 മുതൽ 25,000 രൂപ വരെയാണ് ഈടാക്കുക. പൗരന്മാരിൽ നിന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിർദേശങ്ങൾ തേടിയിട്ടുണ്ട്. വാണിജ്യ മേഖലകളിൽ പാർക്കിങ്ങിന് പ്രത്യേകം ചാർജ് ഈടാക്കും. കാറുകൾക്ക് മണിക്കൂറിന് 40 മുതൽ 80 രൂപ വരെയായിരിക്കും. ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 20 മുതൽ 40 രൂപ വരെയും ഈടാക്കും. അതേ സമയം, ഒഴിഞ്ഞു കിടക്കുന്ന […]
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 4, വെള്ളി
കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബര്‍ 23-ലേക്ക് മാറ്റി. സെപ്റ്റംബര്‍ 20ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മത്സരമാണിത്. ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് തീയതി മാറ്റിയ വിവരം അറിയിച്ചത്. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തില്‍ മാറ്റങ്ങള്‍ വേണോയെന്നു പരിശോധിക്കാന്‍ പാര്‍ലമെന്റ് സംയുക്ത സമിതി രൂപീകരിച്ചു. ബിഹാറില്‍നിന്നുള്ള ബിജെപി എംപി സഞ്ജയ് ജയ്സ്വാളാണ് സമിതി അധ്യക്ഷന്‍. കേരളത്തില്‍നിന്നും […]
രാത്രി വാർത്തകൾ
അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നുവെന്നും ഇന്ധനമുൾപ്പടെ കരുതിവെയ്ക്കുന്നതാണ് നല്ലതെന്നും ഇറാന്റെ മുന്നറിയിപ്പ്. പല മേഖലകളിലായി തിരിച്ചടി നൽകുന്ന വിധമുള്ള പ്രതിരോധത്തിലേക്ക് മാറിയതായാണ് ഇറാൻ വൈസ് പ്രസിഡണ്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ കൂടിയാലോചനയില്ലെന്ന ദീപ ദാസ് മുൻഷിയുടെ വിമർശനവും […]
സര്‍വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് കനറാ ബാങ്ക്
സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം, ക്യാഷ് റീസൈക്ലര്‍ സര്‍വീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. പുതുക്കിയ സേവന നിരക്കുകള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് കനറാ ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം ലഭിക്കുന്ന സൗജന്യ ഇടപാടുകളുടെ എണ്ണത്തില്‍ മാറ്റമില്ല. പുതുക്കിയ നിബന്ധനകള്‍ പ്രകാരം സാധാരണ സേവിങ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തില്‍ കനറാ ബാങ്ക് എടിഎമ്മുകളില്‍ നിന്നും ക്യാഷ് റീസൈക്ലറുകളില്‍ നിന്നും പരമാവധി അഞ്ച് സൗജന്യ ഇടപാടുകള്‍ മാത്രമേ […]
രണ്ട് ഫോണുകളില്‍ ഒരേ നമ്പര്‍ ഫീച്ചറുമായി ആപ്പിള്‍
ഒരേ ഫോണ്‍ നമ്പര്‍ രണ്ട് ഫോണുകളിലായി ഉപയോഗിക്കാവുന്ന പുതിയ ഫീച്ചറുമായി ആപ്പിള്‍. ഐഫോണ്‍ ഹാന്‍ഡോഫ് എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍ ഐഫോണിലെ സെറ്റിംഗ്‌സ് ആപ്പിലെ സെല്ലുലാര്‍ എന്ന ഓപ്ഷന്‍ വഴിയാണ് സജ്ജീകരിക്കേണ്ടത്. രണ്ട് ഫോണുകളില്‍ ഒന്ന് പ്രധാന ഉപകരണമായി തിരഞ്ഞെടുക്കണം. ഈ ഫോണിലാണ് ഇ-സിം സജ്ജീകരിക്കുക. രണ്ടാമത്തെ ഫോണില്‍ കമ്പാനിയന്‍ ഇ-സിം ആണുണ്ടാവുക. പ്രൈമറി ഐഫോണിലൂടെയാവും ഈ ഫീച്ചറിന്റെ തുടര്‍ന്നുള്ള സെറ്റിങ്‌സ് നിയന്ത്രിക്കേണ്ടത്. സെറ്റിങ്‌സ് പൂര്‍ത്തിയായാല്‍, നിങ്ങള്‍ ഏത് ഫോണ്‍ ആണോ കയ്യിലെടുത്ത് അണ്‍ലോക്ക് ചെയ്യുന്നത് ആ […]
