2010 മുതൽ 2026 വരെയുള്ള കാലയളവിൽ രാജ്യത്ത് 32 ഐഎഎസ് ഉദ്യോഗസ്ഥർ രാജിവെച്ചെന്ന് കേന്ദ്ര സർക്കാരിൻ്റെ വെളിപ്പെടുത്തൽ. പശ്ചിമ ബംഗാൾ കേഡറിലാണ് ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ രാജിവെച്ചത്. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഇന്ത്യ ടുഡേ’ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരുടെ രാജി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
ബാസിലിനെതിരായ കേസിലെ തുടർനടപടികൾ നിർത്തിവെക്കാൻ നിർദേശം
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിലിനെതിരായ കേസിലെ തുടർ നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ബാസിലിനെതിരെ കേസെടുത്തതിൽ യു ഡി എഫ് യുവജന സംഘടനകളടക്കം വിമർശനം കടുപ്പിച്ചതോടെയാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ. കൊച്ചി സൈബർ പൊലിസാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസെടുത്തത്.
കേരളത്തിൽ മൂന്ന് ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്
കേരളത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്. അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയർന്ന സാഹചര്യത്തിൽ ഇന്നലെയും ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു.
പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്
സുരേഷ് ഗോപി കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാലാണ് പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ നടപടിയുണ്ടാകാത്തതെന്നും, മറ്റാര് ചെയ്താലും ഇതിനകം കേസാകുമായിരുന്നുവെന്നും മന്ത്രി ഒ.ജെ. ജനീഷ്. ടോളിൽ ശാശ്വത പരിഹാരം കാണാൻ സുരേഷ് ഗോപി ശ്രമിക്കണമെന്നും, ടോൾ നൽകാൻ ജനം തയ്യാറാണെങ്കിലും സർവീസ് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 7, തിങ്കള്‍
പിഎം ശ്രീ പദ്ധതിയില്‍ പാഠ്യപദ്ധതി തീരുമാനിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക്. സ്‌കൂളുകള്‍ തെരഞ്ഞെടുക്കാനുള്ള അവകാശവും സംസ്ഥാനത്തിന് വേണമെന്നാണ് ആവശ്യം. അംഗീകരിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂവെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേരളത്തില്‍ കെപിസിസി അധ്യക്ഷന്‍ വൈകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചെന്നു റിപ്പോര്‍ട്ട്. രാഹുലിന്റെ വസതിയിലെത്തി സതീശന്‍ കേരളത്തിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. കൂടിക്കാഴ്ചക്കുശേഷം കേരളഹൗസിലേക്കു മടങ്ങിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ചില്ല. അടുത്ത […]
മദ്ധ്യാഹ്‌ന വാർത്തകൾ
മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളുടെ പുനഃസംഘടന നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ്. അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് മലപ്പുറം ജില്ലാ സമ്മേളനത്തിൽ യൂത്ത് ലീഗ് പ്രമേയം പാസാക്കി. ജില്ലാ വിഭജനം സംബന്ധിച്ച സാധ്യത പഠനത്തിന് ഉന്നതാധികാര സമിതിയെ സർക്കാർ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഭൂരിപക്ഷം നേടിയാൽ പ്രധാനമന്ത്രി പദവിയിലേക്ക് രാഹുൽ ഗാന്ധിക്ക് അവകാശവാദമുന്നയിക്കാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എന്നാൽ, പ്രധാനമന്ത്രി ആരാകണമെന്ന് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം […]
ജന്‍ധന്‍ അക്കൗണ്ടുകളില്‍ നാലിലൊന്ന് പ്രവര്‍ത്തനരഹിതം
രാജ്യത്തെ പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ നാലിലൊന്ന് പ്രവര്‍ത്തനരഹിതം. ആഗസ്റ്റ് 12 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 59.04 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണുള്ളത്. ഇവയിലെ ആകെ നിക്ഷേപം 3.15 ലക്ഷം കോടി രൂപയിലധികമാണ്. ആകെ അക്കൗണ്ടുകളില്‍ 32.89 കോടി സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡര്‍ അക്കൗണ്ട് ഉടമകളുടെയും പേരിലാണ്. പുരുഷന്മാരുടെ പേരിലുള്ളത് 26.14 കോടി അക്കൗണ്ടുകളാണ്. 5.72 കോടി അക്കൗണ്ടുകളില്‍ ബാലന്‍സ് പൂജ്യമാണ്. 15.37 കോടി അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാണ്. പൂജ്യം ബാലന്‍സുള്ള ജന്‍ധന്‍ അക്കൗണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത് ഉത്തര്‍പ്രദേശിലാണ്- 95.92 ലക്ഷം. […]
5ജി ഉപേക്ഷിച്ച് ആളുകള്‍ 4ജിയിലേക്ക് മടങ്ങുന്നു
മെമ്മറി ചിപ്പ് വില ഏകദേശം നാലിരട്ടിയായതോടെ ഇന്ത്യയുടെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി ചുരുങ്ങുകയും ആളുകള്‍ 5ജി ഉപേക്ഷിച്ച് 4ജിയിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കി സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ 4ജി പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചു. 15,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പെടുന്ന മാസ്-മാര്‍ക്കറ്റ് സെഗ്മെന്റില്‍ ജൂണ്‍ പാദത്തില്‍ ഇറക്കുമതിയില്‍ 45 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 2026ലെ രണ്ടാംപാദത്തില്‍ 4ജി സ്മാര്‍ട്ട്‌ഫോണിന്റെ ഇറക്കുമതി 40 ശതമാനം വര്‍ധിച്ചു. ആകെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ 4ജി ഒരു വര്‍ഷം മുമ്പ് ആറ് […]
മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ‘മേള’ ഫസ്റ്റ് ലുക്ക്
മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘മേള’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടു. മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ഒന്‍പതാം ചിത്രമാണിത്. മാത്രമല്ല, മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. ഒരു പക്കാ മാസ്സ് എന്റര്‍ടെയ്‌നെര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. […]
ക്രിക്കറ്റ് താരമായി ആന്റണി വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ ചിത്രത്തില്‍ വിക്കി എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച, യുവതാരം ആന്റണി വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരു. വളരെ നിര്‍ണായകമായ കഥാപാത്രമാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് മത്സരത്തിനും ഏറെ പ്രാധാന്യമുള്ള ‘ഐ ആം ഗെയി’മിന്റെ കഥയില്‍, ക്രിക്കറ്റ് താരം ആയാണ് ആന്റണി വര്‍ഗീസ് എത്തുന്നത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം […]
