Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാരീസിലെ ഈഫൽ ടവർ തൊഴിലാളികളുടെ പണിമുടക്ക് മൂലം അടച്ചിട്ടു

പാരീസിലെ ഈഫൽ ടവർ തൊഴിലാളികളുടെ പണിമുടക്ക് മൂലം അടച്ചിട്ടു. ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ സംഘടനയായ ബാപ്സുമായി ബന്ധപ്പെട്ട നൂറോളം വരുന്ന പ്രതിനിധി സംഘം ഈഫൽ ടവറിൽ നടത്തിയ സ്വകാര്യ സന്ദർശനത്തിനിടെ ഏജൻസി നൽകിയ നിർദേശമാണ് ജീവനക്കാരുടെ പണിമുടക്കിലേക്ക് നയിച്ചത്. പാരീസിൽ പുതിയതായി നിർമ്മിച്ച ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു സംഘടന പ്രതിനിധികൾ രാജ്യത്ത് എത്തിയിരുന്നത്. ഇതിനിടെ, ഈഫൽ ടവറിൽ നടത്തിയ സ്വകാര്യ സന്ദർശനത്തിനിടെ, വനിതാ ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്താൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു എന്നാണ് റിപ്പോർട്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി എച്ച് സലാം

അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ വിമർശനവുമായി മുൻ എം എൽ എയും സി പി എം നേതാവുമായ എച്ച് സലാം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സലാമിന്റെയും പാർട്ടിയുടെയും പേരിൽ പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടാൻ തയ്യാറാണോയെന്നും  ഈ തുക ഉപയോഗിച്ച് ഭാര്യയുടെയും മകന്റെയും പേരിൽ പറവൂരിലടക്കം ഭൂമിയും സ്വത്തുക്കളും വാങ്ങിക്കൂട്ടിയിട്ടുണ്ടോ എന്നും അഴിമതിവിരുദ്ധ ലേബലൊട്ടിച്ച് നടക്കുന്ന സുധാകരൻ സ്വന്തം വീട്ടുകാരുടെയും മകന്റെ എൻ ആർ ഐ അക്കൗണ്ടുകളുടെയും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറുണ്ടോ എന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ കനത്ത ജാ​ഗ്രത

ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ കനത്ത ജാ​ഗ്രത. സെപ്തംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ നടക്കുക. വെള്ളിയാഴ്ചയോടെ ലോകനേതാക്കൾ ദില്ലിയിലേക്ക് എത്തും. നഗരത്തിലെ വിവിധ മേഖലകളിൽ നിയന്ത്രണങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ദില്ലി പൊലീസ് ജാഗ്രതാ നിർദേശങ്ങൾ നൽകി. യാത്രകൾ നേരത്തെ ആസൂത്രണം ചെയ്യണമെന്നും അധിക യാത്രാസമയം കണക്കിലെടുക്കണമെന്നും പൊലീസ് അറിയിച്ചു. സാധ്യമാകുന്നിടത്തെല്ലാം മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും. നിയന്ത്രിത മേഖലകളിലൂടെയും വിഐപി സഞ്ചാരത്തിനായി നിശ്ചയിച്ച റൂട്ടുകളിലൂടെയും അനാവശ്യ യാത്രകൾ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുതെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. സംഘപരിവാർ ആശയങ്ങളുടെ സ്വാധീനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം, വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ സ്വഭാവവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം, വിദ്യാഭ്യാസത്തെ രാഷ്ട്രീയ – വർഗീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 8, ചൊവ്വ

ചിറയിന്‍കീഴ് സംഭവത്തില്‍ കെപിസിസി സസ്പെന്റ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ തന്റെ അഡീഷണല്‍ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് എംഎല്‍എ നിയമസഭ സെക്രട്ടറിയുടെ ഓഫീസില്‍ കത്തു നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റ മേയ് 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമിക്കണമെന്നാണ് ആവശ്യം. അന്നു മുതല്‍ പാളയം പ്രദീപ് തന്റെ കൂടെ ജോലി ചെയ്യുന്നുണ്ടെന്നാണ് വിശദീകരണം. സെപ്റ്റംബര്‍ നാല് എന്നു തീയതി വച്ച കത്ത് പഴയ തീയതി വച്ചുള്ളതായതിനാല്‍ സ്വീകരിക്കാനാവില്ലെന്നു പറഞ്ഞ് ഓഫിസ് മടക്കി […]

Posted inലേറ്റസ്റ്റ്

തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍

തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ചിത്രങ്ങള്‍ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗം ആലപ്പുഴ സ്വദേശി സനീഷാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ വിദ്യാര്‍ഥി ശ്രീഹരിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ അലംഭാവം ആരോപിച്ച് ഡിവൈഎഫ്ഐയും എസ് എഫ് ഐയും സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ സസ്പെൻഷൻ നേരിട്ട കോൺഗ്രസ് പ്രാദേശിക സജാദ്

രമ്യ ഹരിദാസ് എംഎൽഎയ്ക്കെതിരെ ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ സസ്പെൻഷൻ നേരിട്ട കോൺഗ്രസ് പ്രാദേശിക സജാദ്. രമ്യ ഹരിദാസ് എംഎൽഎ ചെയ്യുന്നത് നീതികേടാണെന്ന് പറഞ്ഞ അദ്ദേഹം, പാളയം പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു.പാളയം പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും സജാദ് പറഞ്ഞു. ധിക്കാരപരമായ സ്വഭാവമാണ് എംഎൽഎ ഇപ്പോഴും കാണിക്കുന്നത്. എന്തുകൊണ്ട് പ്രദീപിനെ മാറ്റിനിർത്താൻ എംഎൽഎയ്ക്ക് സാധിക്കുന്നില്ല. അതിലെന്തോ ദുരൂഹതയുണ്ട്. പാളയം പ്രദീപിന്റെ ബിനാമിയാണ് എംഎൽഎ. ഇത്തരം തീരുമാനങ്ങൾക്കെതിരെ പ്രവർത്തകർ ശക്തമായി പ്രതികരിക്കും. എംഎൽഎക്കെതിരെ നടപടിയെടുക്കാനുള്ള ആവശ്യം ശക്തമാക്കുമെന്നും […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    കെപിസിസി അധ്യക്ഷ പ്രഖ്യാപനം വൈകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധി. മുഴുവന്‍ സമയ അധ്യക്ഷന്‍ വരണമെന്ന ആവശ്യം ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വി ഡി സതീശന്‍ ഉന്നയിച്ചു. എംപി സ്ഥാനം പാര്‍ട്ടി പ്രസിഡന്‍റ് പദവിക്ക് അയോഗ്യതയല്ലെന്നും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പിന്നാലെ മുഖ്യമന്ത്രിയ കണ്ട ശേഷം കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.   നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി മുഖ്യമന്ത്രി വിഡി സതീശൻ പ്രഖ്യാപിക്കും. ഈ മാസം […]

Posted inബിസിനസ്സ്

യുഎഇയിലെ ഓഹരികള്‍ സ്വന്തമാക്കാന്‍ എജെസി

മലപ്പുറം ആസ്ഥാനമായ എജെസി ജുവല്‍ മാനുഫാക്‌ചേഴ്‌സ് ലിമിറ്റഡ് യുഎഇയിലെ ജ്വല്ലറി നിര്‍മാണ കമ്പനിയായ എജെസി ജുവല്‍ മാനുഫാക്‌ചേഴ്‌സിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നു. ഏകദേശം 9.60 കോടി മൂല്യമുള്ള ഏറ്റെടുക്കലിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. മൂന്നു മുതല്‍ ആറു മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. പണം നല്‍കുന്നതിന് പകരം ഓഹരികള്‍ കൈമാറുന്ന ‘ഷെയര്‍ സ്വാപ്പ്’ മാതൃകയിലാണ് ഇടപാട്. ഓഹരിയുടമകളുടെയും ബന്ധപ്പെട്ട നിയന്ത്രണ ഏജന്‍സികളുടെയും അനുമതി ലഭിച്ചാല്‍ ഷാര്‍ജ ആസ്ഥാനമായ കമ്പനി എജെസി ജുവല്‍ മാനുഫാക്‌ചേഴ്‌സ് ലിമിറ്റഡിന്റെ […]

Posted inടെക്നോളജി

എഐയ്ക്ക് മനുഷ്യനെ ഭീഷണിപ്പെടുത്താനും കഴിയും!

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍, മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് ഇവ വളരുന്നതിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പുമായി ഓപ്പണ്‍എഐ ചീഫ് സയന്റിസ്റ്റ് ജാക്കൂബ് പാചോക്കി. ‘ആന്‍ ഏലിയന്‍ മൈന്‍ഡ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് അദ്ദേഹം ഈ നിര്‍ണായക ആശങ്കകള്‍ പങ്കുവെച്ചത്. ഭാവിയില്‍ മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള അത്യാധുനിക എഐ സംവിധാനങ്ങള്‍ മനുഷ്യനെ സ്വാധീനിക്കാനും അവരുമായി വിലപേശലുകള്‍ നടത്താനും അല്ലെങ്കില്‍ ഭീഷണിപ്പെടുത്താനും വരെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മനുഷ്യസഹായമില്ലാതെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റുള്ളവരുമായി സഹകരിക്കാനും സ്വയം ഗവേഷണങ്ങള്‍ നടത്താനും പ്രാപ്തിയുള്ള […]