ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. സെപ്റ്റംബർ 11 ഓടെ മധ്യപടിഞ്ഞാറൻ–വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരപ്രദേശത്തുമായി ന്യൂന മർദ്ദം രൂപപ്പെടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കേരളത്തിൽ 2026 സെപ്റ്റംബർ 08 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ […]
ഐനോക്സ് ക്ലീന്‍ എനര്‍ജി ഓഹരിവില്പനയ്ക്ക്
ഐനോക്‌സ് ജിഎഫ്എല്‍ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ഐനോക്സ് ക്ലീന്‍ എനര്‍ജി ഓഹരിവില്പനയ്ക്ക് ഒരുങ്ങുന്നു. 10,000 കോടി രൂപയുടെ ഐപിഒയ്ക്കാണ് കമ്പനി തയാറെടുക്കുന്നത്. ഏകദേശം ഒരു ലക്ഷം കോടി മൂല്യനിര്‍ണയമാണ് കമ്പനി ലക്ഷ്യമിടുന്നത്. സോളാര്‍ വൈദ്യുതി, സോളാര്‍ സെല്‍ മൊഡ്യൂള്‍ നിര്‍മാണം, കാറ്റാടി-സൗരോര്‍ജ പദ്ധതികള്‍ വൈദ്യുതി വില്പന തുടങ്ങി പ്രകൃതിദത്ത വൈദ്യുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വലിയ വിപുലീകരണത്തിനാണ് ലക്ഷ്യമിടുന്നത്. ഐനോക്സ് ഐപിഒ യാഥാര്‍ത്ഥ്യമായാല്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയാകും ഇത്. പ്രമോട്ടര്‍മാരുടെ കൈവശമാണ് […]
‘ക്രിയേറ്റര്‍ കണക്ഷന്‍സ്’ പുറത്തിറക്കി ആമസോണ്‍
ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റര്‍മാരെയും ഓണ്‍ലൈന്‍ ബ്രാന്‍ഡുകളെയും നേരിട്ട് ബന്ധിപ്പിക്കുന്ന പുതിയ ആപ്പ് പ്ലാറ്റ്ഫോമായ ‘ക്രിയേറ്റര്‍ കണക്ഷന്‍സ്’ ആമസോണ്‍ ഇന്ത്യ പുറത്തിറക്കി. ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും വില്‍പ്പന വര്‍ധിപ്പിക്കാനും സഹായിക്കുന്ന ക്രിയേറ്റര്‍മാര്‍ക്ക് അര്‍ഹമായ വരുമാനം ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. തുടക്കത്തില്‍ 50,000 ബ്രാന്‍ഡുകളും 5,000 ക്രിയേറ്റര്‍മാരുമാണ് ഇതില്‍ പങ്കാളികളാകുന്നത്. രാജ്യത്തെ 1.65 ലക്ഷത്തിലധികം വരുന്ന ആമസോണ്‍ ഇന്‍ഫ്‌ലുവന്‍സര്‍ ശൃംഖലയിലേക്ക് ഇത് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. ‘ക്രിയേറ്റര്‍ കണക്ഷന്‍സില്‍’ അംഗമാകുന്നതിന് മുന്‍പ് ആമസോണ്‍ ഇന്‍ഫ്‌ലുവന്‍സര്‍ പ്രോഗ്രാമില്‍ അനുമതി നേടേണ്ടതുണ്ട്. ആമസോണ്‍ അസോസിയേറ്റ്‌സ് […]
ആശാ ഭോസ്ലെയ്ക്കായി ‘ആശ ഫോറെവര്‍’ ഗാനം
അന്തരിച്ച ഗായിക ആശാ ഭോസ്ലെയ്ക്ക് ആദരമര്‍പ്പിച്ച് എ.ആര്‍. റഹ്മാന്‍ തയ്യാറാക്കിയ ‘ആശ ഫോറെവര്‍’ ഗാനം പുറത്തിറക്കി. ആശാ ഭോസ്ലെയുടെ ജീവിതകാലത്ത് എ.ആര്‍. റഹ്മാന്‍ പദ്ധതിയിട്ടതാണ് ‘ആശ ഫോറെവര്‍’. ഗായികയുടെ യഥാര്‍ഥ ശബ്ദത്തില്‍ പാട്ട് റെക്കോര്‍ഡ് ചെയ്തിരുന്നു. അവരുടെ വേര്‍പാടിന് ശേഷം, നേരത്തെ ചിത്രീകരിക്കാന്‍ കഴിയാതെ പോയ ഭാഗങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കമല്‍ ഹാസന്‍, രജനീകാന്ത്, കരണ്‍ ജോഹര്‍ തുടങ്ങിയവരുടെ എ.ഐ. […]
‘ധുരന്ധര്‍’ കളക്ഷനുകളെ മറികടന്ന് ‘ഹനുമാന്‍ അംശ്’
അഞ്ചാം വാരത്തിലും ബോളിവുഡ് ബോക്സ് ഓഫീസിനെ ഞെട്ടിച്ച് വെറും രണ്ട് കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ‘ഹനുമാന്‍ അംശ്’. അഞ്ചാം വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രം വന്‍മുന്നേറ്റമാണ് നടത്തിയത്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളായ ‘ധുരന്ധര്‍’, ‘ധുരന്ധര്‍ 2: ദി റിവേഞ്ച്’ എന്നിവയുടെ വാരാന്ത്യ കളക്ഷന്‍ ‘ഹനുമാന്‍ അംശ്’ മറികടന്നു. അഞ്ചാം വാരത്തിന്റെ അവസാനദിവസങ്ങളില്‍, ‘ധുരന്ധറി’നേക്കാള്‍ 16 കോടി രൂപയും ‘ധുരന്ധര്‍ 2’-നേക്കാള്‍ 36.70 കോടി രൂപയും […]
ഇലക്ട്രിക് ബൈസിക്കിളുമായി മെഴ്സിഡസ് ബെന്‍സ്
പ്രീമിയം ഇലക്ട്രിക് വാഹന വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഇന്ത്യയിലെ ഇലക്ട്രിക് ബൈസിക്കിള്‍ വിപണിയിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ ഇ-ബൈക്ക് സ്റ്റാര്‍ട്ടപ്പായ ‘ഇമോട്ടൊറാഡുമായി’ പങ്കാളിത്തം സ്ഥാപിച്ചാണ് ബെന്‍സ് പുതിയ ഇ-സൈക്കിള്‍ നിര അവതരിപ്പിച്ചത്. 4.20 ലക്ഷം രൂപ മുതലാണ് ഇവയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. മെഴ്‌സിഡസ്-എഎംജി പെട്രോനാസ് എഡിഷനില്‍ സിറ്റി എഡിഷന്‍, ട്രാക്ക് എഡിഷന്‍, റാലി എഡിഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. അടിസ്ഥാന മോഡലായ സിറ്റി എഡിഷന് 4.20 […]
എന്റെ ജര്‍മന്‍ യാത്ര
ജര്‍മനിയില്‍പ്പോയി മടങ്ങിവന്നൊരു സുഹൃത്ത് തന്റെ അനുഭവങ്ങള്‍ നമ്മളോട് പറയുന്നതുപോലെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തെ മികച്ചതാക്കുന്നത് എഴുത്തുകാരനിലെ പ്രഗത്ഭനായ ചരിത്രാധ്യാപകനാണ്. ഒരു പ്രദേശത്തിന്റെ ജിയോഗ്രഫിക്കല്‍ സ്‌പേസിലേക്കും ഹിസ്റ്റോറിക്കല്‍ സ്‌പേസിലേക്കും ജോര്‍ജ് ഒരേസമയം യാത്രചെയ്യുകയാണ്. ജര്‍മനിയിലേക്കു പോകുന്നവര്‍ക്ക് ഒരു കൈപ്പുസ്തകമായി ഇത് ഉപയോഗിക്കാവുന്നതാണ്. ‘എന്റെ ജര്‍മന്‍ യാത്ര’. പി.ഐ ജോര്‍ജ്. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 190 രൂപ.
വയറിന് ആശ്വാസം നല്‍കുന്ന പുതിന ടീ
വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ആശ്വാസം നല്‍കുന്നത് മുതല്‍ പാനീയങ്ങള്‍ക്ക് ഉന്മേഷദായകമായ രുചിയും സുഗന്ധവും നല്‍കുന്നത് വരെ പുതിനയിലയുടെ ഗുണങ്ങള്‍ നീളുന്നു. മനസ്സിനെ ശാന്തമാക്കാനും സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും കുറയ്ക്കാനും ഇതിന് കഴിവുണ്ട്. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും അമിതമായ അസിഡിറ്റി കുറയ്ക്കുന്നതിനും ഇത് മികച്ചതാണ്. ചര്‍മ്മത്തില്‍ പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കുകയും ചെയ്യും. ‘ഇറിറ്റബിള്‍ ബൗവല്‍ സിന്‍ഡ്രോം’ ഉള്ളവര്‍ കുടല്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദിവസവും മൂന്നോ നാലോ മിന്റ് ചായ കുടിക്കാവുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ പേശികള്‍ക്ക് അയവ് നല്‍കാനും പേശീവലിവ് […]
പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ
12 ക്രിമിനൽ കേസുകളിൽ പ്രതിയായ പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങള്‍ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ. പൊതുമേഖല സ്ഥാപനമായ കേരള ഫിനാൻസ് കോർപ്പറേഷനിൽ നിന്നും പണം തട്ടിയതും, പാരിസ്ഥിക നാശനഷ്ടം വരുത്തുന്നവിധം തടയണ നിർമ്മിക്കുകയും ചെയ്ത വ്യക്തിയാണ് അൻവർ. കാപ്പ പ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നൽകരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നൽകിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഡിനേറ്റർ കെവി ഷാജി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ ജെ ജനീഷ്
ഏഷ്യൻ ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ ജെ ജനീഷ്. വെളളി നേടുന്നവർക്ക് 30 ലക്ഷവും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. സ്വർണ്ണം നേടുന്നവരുടെ പരിശീലകർക്ക് അഞ്ച് ലക്ഷം, വെള്ളി നേടുന്നവരുടെ പരിശീലകർക്ക് 3 ലക്ഷം, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും നൽകുമന്നാണ് കായികമന്ത്രിയുടെ പ്രഖ്യാപനം.
