7 39

പേശികളുടെ വളര്‍ച്ചയ്ക്കും കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രോട്ടീന്‍ അത്യാവശ്യമാണെങ്കിലും സ്ഥിരമായി പ്രോട്ടീന്‍ ബാറുകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പ്രോട്ടീന്‍ ബാര്‍ കഴിക്കുന്നത് വിശപ്പുണ്ടാക്കുന്ന ഹോര്‍മോണിനെ നിയന്ത്രിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പണികിട്ടാം. പ്രോട്ടീന്‍ എളുപ്പത്തില്‍ ദഹിക്കാത്തതിനാല്‍ സ്ഥിരമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഇതില്‍ അടങ്ങിയിരിക്കുന്ന സോര്‍ബിട്ടോള്‍ പോലുള്ള ഘടകങ്ങള്‍ വയറുവീര്‍ക്കലിനും വയറ്റില്‍ അമിതമായ ഗ്യാസിനും കാരണമാകും. മാത്രമല്ല, പ്രോട്ടീന്‍ ബാറുകളില്‍ അഡഡ് ഷുഗര്‍ ചേര്‍ത്താണ് വിപണിയില്‍ എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കാനും കാരണമായേക്കാം. പ്രോട്ടീന്‍ ബാറുകള്‍ സ്ഥിരമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തെയും കാര്യമായി ബാധിച്ചേക്കാം. ചെറുതാണെങ്കിലും പ്രോട്ടീന്‍ ബാറുകളില്‍ നിറയെ കലോറി അടങ്ങിയിട്ടുണ്ട്. അതായത് ഒരു ബാര്‍ ഏകദേശം 300 മുതല്‍ 400 കലോറി വരെ ശരീരത്തിന് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ ബാറുകള്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. ലഭിക്കുന്ന പ്രോട്ടീന്റെ അളവ്, അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ്, എന്നിവയെല്ലാം കൃത്യമായി വിലയിരുത്തിയതിന് ശേഷം മാത്രം പ്രോട്ടീന്‍ ബാറുകള്‍ തിരഞ്ഞെടുക്കുക. മുട്ട, പനീര്‍, യോഗര്‍ട്ട് എന്നിങ്ങനെ നാച്ചുറലായി പ്രോട്ടീന്‍ നല്‍കുന്ന ഉത്പന്നങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നതാവും ആരോഗ്യത്തിന് നല്ലത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *