Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യൻ പ്രസിഡൻ്റിന് തിരുവള്ളുവർ രചിച്ച തിരുക്കുറലിൻ്റെ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി മോദി സമ്മാനിച്ചു. റഷ്യ – യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള സാധ്യത കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030-ൽ 10 ലക്ഷം കോടിയിലേക്ക് ഉയർത്താനുള്ള ധാരണയും ഈ ചർച്ചയിലുണ്ടായി. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി മോദി ഉടൻ കൂടിക്കാഴ്ച നടത്തും. ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങുമായി […]

Posted inലേറ്റസ്റ്റ്

വൈദുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി

സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയും രാത്രികാല ലോഡ് ഷെഡിങ്ങും ജനങ്ങളെ വലയ്ക്കുന്നതിനിടയിൽ വൈദുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം. സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സമ്മേളനത്തിൽ പ്രസംഗത്തിനിടയിൽ കറന്റ് പോയതോടെ പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല ഇതെന്നാണ് സംഭവത്തിൽ മന്ത്രിയുടെ വിശദീകരണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഇന്ന് വൈകുന്നേരം 6.15 മുതൽ രാത്രി 12:45 വരെ സംസ്ഥാനത്ത് വിവിധ ഘട്ടങ്ങളിലായി വൈദ്യുത നിയന്ത്രണം ആവശ്യമായി വരുമെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ കെഎസ്ഇബി അറിയിച്ചു.

Posted inലേറ്റസ്റ്റ്

മോശം മൊബൈൽ നെറ്റ്‌വർക്ക് സേവനത്തിൽ പ്രതിഷേധിച്ച് ടെക്നീഷ്യനെ ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ മോശം മൊബൈൽ  നാട്ടുകാർ മൊബൈൽ ടവറിൽ കെട്ടിയിട്ടു

മോശം മൊബൈൽ നെറ്റ്‌വർക്ക് സേവനത്തിൽ പ്രതിഷേധിച്ച് ടെക്നീഷ്യനെ ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ മോശം മൊബൈൽ  നാട്ടുകാർ മൊബൈൽ ടവറിൽ കെട്ടിയിട്ടു. ഫത്തേപ്പൂരിലെ ബിന്ദ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർദൗലി ഗ്രാമത്തിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ടെക്നീഷ്യനെ കെട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്രാമത്തിൽ മൊബൈൽ ടവർ ഉണ്ടായിട്ടും കഴിഞ്ഞ രണ്ട് വർഷമായി കടുത്ത നെറ്റ്‌വർക്ക് തടസ്സം നേരിടുകയാണെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. 5G സേവനങ്ങൾക്കായി പണം നൽകി റീചാർജ് ചെയ്തിട്ടും കോളുകൾ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ സാധിക്കുന്നില്ലെന്നും, കമ്പനിക്ക് നിരവധി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വൈറ്റില സിൽവർ സാൻഡ് ഐലന്‍റിലെ ചന്ദർ കുഞ്ജ് പാർപ്പിട സമുച്ഛയം പൊളിച്ച് മാറ്റാൻ ഹൈക്കോടതി അനുമതി

എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്‍റിലെ ചന്ദർ കുഞ്ജ് പാർപ്പിട സമുച്ഛയം പൊളിച്ച് മാറ്റാൻ ഹൈക്കോടതി അനുമതി. ടെണ്ടർ നടപടി ചോദ്യം ചെയ്ത് ചെന്നൈ അസ്ഥാനമായ പി.കെ യുനീക് കമ്പനി നൽകിയ ഹർ‍ജി ഹൈക്കോടതി തള്ളി. ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത എഡിഫെയ്സ് കമ്പനിയ്ക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കലുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലക്കാട്‌ നഗരസഭയിൽ വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി ബഹളം

പാലക്കാട്‌ നഗരസഭയിലെ കൗൺസിൽ യോഗത്തിന് മുമ്പ് റെക്കോർഡ് ചെയ്ത വന്ദേമാതരം പൂർണമായി സ്പീക്കറിലൂടെ കേൾപ്പിച്ചതിനെ ചൊല്ലി ബഹളം. ഈ സമയത്ത് കോണ്‍ഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നിന്ന് പുറത്തിറങ്ങി നിന്നു. പിന്നാലെ വന്ദേമാതര ആലാപനത്തിൽ കോണ്‍ഗ്രസ് കൗൺസിലർമാർ പ്രമേയം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ ബഹളം തുടങ്ങി.വിഷയത്തിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കണമെന്ന് കോൺഗ്രസ് കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാല്‍ നഗരസഭ ചെയർമാൻ അനുവദിച്ചില്ല. യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പ്രതിഷേധം ബിജെപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ പരസ്പരം കയ്യാങ്കളിയിലേക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന്ആവശ്യപ്പെട്ട് ഹർജി

ചെക്ക് കേസിൽ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ഹൈക്കോടതിയിൽ ഹർജി നൽകി. സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ അയോഗ്യനാണ് എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടിയെടുത്തില്ലെന്നും പരാതിക്കാരന്‍ ഹര്‍ജിയില്‍ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്ന് ചോദിച്ച കോടതി, വെള്ളിയാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്ത് അറിയിക്കണമെന്ന് സർക്കാറിന് നിർദ്ദേശം നൽകി. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 11, വെള്ളി

  ഒന്നിലേറെ തവണ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഒരാഴ്ച ഒരേ സമയത്ത് വൈദ്യുതി നിയന്ത്രണം എന്ന നിലയില്‍ പവര്‍കട്ട് സമയം ഏകീകരിക്കും. വൈദ്യുതി ആവശ്യകത വന്‍ തോതില്‍ വര്‍ധിച്ചതിനാലാണ് ഒന്നിലേറെ സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലേതിനേക്കാള്‍ ആയിരത്തിലധികം മെഗവാട്ട് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. രാത്രി ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും എസി പ്രവര്‍ത്തിപ്പിക്കുന്നതും കാരണമാകാം. വൈദ്യുതി വാങ്ങുന്ന ഡേ ഹെഡ് മാര്‍ക്കറ്റിലോ റിയല്‍ ടൈം മാര്‍ക്കറ്റിലോ ആവശ്യത്തിന് വൈദ്യുതി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വന്ദേമാതരത്തിൻ്റെ രണ്ട് ഖണ്ഡികകൾ മാത്രം ചൊല്ലിയാൽ മതിയെന്ന കോൺഗ്രസ് നിർദേശത്തിന് കടുത്ത മറുപടിയുമായി ഒമർ അബ്ദുള്ള

ജമ്മു കശ്മീർ രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ വന്ദേമാതരത്തിൻ്റെ മുഴുവൻ ഖണ്ഡികകളും ചൊല്ലിയതിൽ കോൺഗ്രസ് ഉന്നയിച്ച നിർദേശത്തിന് പിന്നാലെ മറുപടിയുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വന്ദേമാതരത്തിൻ്റെ മുഴുവൻ ഖണ്ഡികകളും ചൊല്ലണമെന്നത് നിയമപരമായ ബാധ്യതയാണ്, കോൺഗ്രസ് ഇത് പാർലമെന്റിൽ തടയണമായിരുന്നു ഇപ്പോഴൊരു നിയമം നിർമ്മിക്കപ്പെട്ടു കഴിഞ്ഞു, രണ്ട് ഗവർണർമാരും ലെഫ്റ്റനന്റ് ഗവർണറും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയഗാനം ആലപിക്കപ്പെടുക എന്നത് സ്വാഭാവികമാണെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ഈയൊരു കാരണം കൊണ്ട് കശ്മീരികളെ ജയിലിലടയ്ക്കാനാണോ ആഗ്രഹിക്കുന്നതെന്നും […]