Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി പറഞ്ഞതെല്ലാം കളവാണെന്നും ഈ വിഷയവുമായി ഉയർന്നുവന്ന ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും കുഴൽനാടൻ ആരോപിച്ചു. അതേസമയം വിജയൻറെ അക്കൗണ്ടിൽ നിന്ന് വിദേശത്തേക്ക് ആർക്കെങ്കിലും പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ടോയെന്നും റിയാസിന്റെ സുഹൃത്തുക്കൾക്ക് പണം കൈമാറിയിട്ടുണ്ടോയെന്നും റിയാസിന്റെ സുഹൃത്തുക്കളെ ഇഡി ഭീഷണിപ്പെടുത്തി എങ്കിൽ ഇക്കാര്യം നേരത്തെ പറയാത്തത് എന്തുകൊണ്ടാണെന്നും കുഴൽനാടൻ ചോ​ദിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്നും പവർ കട്ടുണ്ടാകുമെന്ന അറിയിപ്പുമായി കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും കാരണം ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്നും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് കാരണമാണ് നിയന്ത്രണം വേണ്ടി വരുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം

മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ നാളെ വൈകിട്ട് 5 മണി മുതൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി.  ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ശേഷമാണ് അന്‍വര്‍ ഇബ്രാഹീം കോഴിക്കോട് എത്തുക.വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്ദമം​ഗലം – മടവൂർ വരെയും വൈകിട്ട് 5 മണി മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.വി.വി.ഐ.പി പാസ്സിംഗ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതായിരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ആർക്കും എതിരല്ലെന്നും സമവായത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മോദി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയുമായി അനുബന്ധിച്ച് 300 ലധികം യോഗങ്ങൾ നടന്നു. 30 ലധികം നഗരങ്ങളിൽ കൂടിക്കാഴ്ചകൾ നടന്നു. ബ്രിക്‌സിൻ്റെ 20 ആം വർഷം ആഘോഷിക്കുന്ന ചരിത്ര വേളയിലൂടെ കടന്നുപോകുന്നു. പരിഷ്കരണങ്ങളിലാണ് നമ്മുടെ ലക്ഷ്യം. സമവായത്തിലൂടെ മുന്നോട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സിനുള്ളിലെ നമ്മുടെ ഐക്യവും സമവായവും ആഗോള വേദിയിൽ പ്രകടമായ ഫലങ്ങളാക്കി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അടുത്ത 20 […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 12, ശനി

  ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് അമേരിക്കന്‍ ഡോളറിനെ ഒഴിവാക്കി പൊതു പണമിടപാടു സംവിധാനം വരുന്നു. ബ്രിക്സ് പേ ബാങ്കിംഗ് പേയ്മെന്റ് എഗ്രിമെന്റുമായി മുന്നോട്ടു പോകാന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയായി. ഡോളറിനെ ആശ്രയിക്കാതെ സ്വന്തം കറന്‍സിയില്‍ തന്നെ ഇടപാട് നടത്താനാകുന്നതാകും പുതിയ സംവിധാനം. ഇതിനായി ഡാറ്റ പങ്കുവയ്ക്കുന്നതില്‍ ചില രാജ്യങ്ങള്‍ക്കുള്ള ആശങ്ക പരിഹരിച്ചാല്‍ ബ്രിക്സ് പേ സംവിധാനം ഉടന്‍ യാഥാര്‍ഥ്യമാകും. ഡല്‍ഹിയില്‍ ആരംഭിച്ച ബ്രിക്സ് ഉച്ചകോടിയില്‍ ചൈന, റഷ്യ, ഇറാന്‍, യുഎഇ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിക്ക് നൽകണമെന്ന് എം എ ബേബി

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്നും ഇഡി സാഹിത്യകാരനായി മാറിയെന്നും സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. കൂട്ടിലടച്ച തത്തയാണ് ഇഡി. ബിജെപി സർക്കാരുകൾ രാഷ്ട്രീയമായി ഇഡിയെ ഉപയോഗിക്കുന്നു കൂടുതൽ കാര്യങ്ങൾ സംസ്ഥാന നേതാക്കളോട് ചോദിച്ചാൽ മതി, അവർ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിക്കുള്ള പിന്തുണ തുടരും. കോഴിക്കോട് നടക്കാൻ പോകുന്ന പൊതു സമ്മേളനത്തിൽ പാർട്ടിയെ കൂടുതൽ സജ്ജമാക്കും. പാർട്ടി അണികൾ നേതൃത്വത്തോട് തുറന്നു സംസാരിക്കണം. തിരുത്തലുകൾ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inബിസിനസ്സ്

അമേരിക്കയില്‍ നിന്നും ഇനി യുപിഐ ഇടപാട് നടത്താം

അമേരിക്കയിലെ ജനപ്രിയ ഡിജിറ്റല്‍ പേയ്‌മെന്റ് ശൃംഖലയായ സെല്ലെനെയും ഇന്ത്യയുടെ യുപിഐ സംവിധാനത്തെയും ബന്ധിപ്പിക്കുന്ന സംവിധാനം ഒരുങ്ങുന്നു. ബാങ്ക് ഓഫ് അമേരിക്കയുടെ മേല്‍നോട്ടത്തില്‍ പദ്ധതി വിജയകരമായി വാണിജ്യാടിസ്ഥാനത്തില്‍ നടപ്പായാല്‍ സെല്ലെ ഉപയോഗിക്കുന്ന അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനത്തില്‍ നിന്നുതന്നെ ഇന്ത്യയിലേക്ക് പണം അയയ്ക്കാം. പ്രാരംഭ സേവനം 2026 ല്‍ തന്നെ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലേക്കുള്ള പ്രവാസി പണത്തിന്റെ 27.7 ശതമാനവും അമേരിക്കയില്‍ നിന്നാണ്. യുഎഇ 19.2 ശതമാനവുമായി രണ്ടാം സ്ഥാനത്തും. നിലവില്‍ 11 വിദേശ […]

Posted inടെക്നോളജി

എഐ വികസന വേഗത കുറയ്ക്കുന്ന കാര്യം പരിഗണനയില്‍

ഓപ്പണ്‍എഐയുടെ എ.ഐ ഏജന്റുകള്‍ അനിയന്ത്രിതമായി പ്രവര്‍ത്തിച്ച് സുരക്ഷാ കവചങ്ങള്‍ ലംഘിക്കുകയും ഒരു തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന വിവരങ്ങള്‍ പുറത്തുവന്നത് സാങ്കേതിക മേഖലയില്‍ വലിയ സുരക്ഷാ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തില്‍, അത്യാധുനിക എ.ഐ സാങ്കേതികവിദ്യകളുടെ വികസന വേഗത കുറയ്ക്കുന്ന കാര്യം ഓപ്പണ്‍എഐ പരിഗണിക്കുന്നതായി സി.ഇ.ഒ സാം ആള്‍ട്ട്മാന്‍ അറിയിച്ചു. മറ്റു പ്രധാന എ.ഐ ലാബുകളുമായി ചേര്‍ന്നുകൊണ്ട് വികസന വേഗത ക്രമീകരിക്കാനാണ് കമ്പനി ശ്രമം. സുരക്ഷാ മുന്നറിയിപ്പുകളെ […]

Posted inവിനോദം

‘ടോക്‌സിക്’ ചിത്രത്തിലെ ‘മഹാരായ’ ഗാനം

യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കിയ ‘ടോക്‌സിക്’ ചിത്രത്തിലെ ‘മഹാരായ’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ വെര്‍ഷനുകളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് യഷ് എത്തിയിരിക്കുന്നത്. ആദ്യ ദിനം തന്നെ ആഗോള കളക്ഷനില്‍ 150 കോടി നേട്ടം ചിത്രം സ്വന്തമാക്കിയിരുന്നു. ഗീതുമോഹന്‍ദാസിനൊപ്പം യഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വ്യക്തിബന്ധങ്ങളും സംഘര്‍ഷങ്ങളും ടോക്സികിന്റെ പ്രധാന പ്രമേയങ്ങളാകുന്നു. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന […]

Posted inവിനോദം

‘ലോ ആന്‍ഡ് ഓര്‍ഡര്‍’ ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയ്ലര്‍

‘തുടരും’ ഫെയിം പ്രകാശ് വര്‍മ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസായി. പൂര്‍ണമായും ഒരു പൊലീസ് സ്റ്റോറി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ‘ലോ ആന്‍ഡ് ഓര്‍ഡര്‍’ ഒരു റിയലിസ്റ്റിക്ക് ആക്ഷന്‍ ത്രില്ലര്‍ കുടുംബ ചിത്രമാണിതെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ കാരിക്കാമുറി ഷണ്‍മുഖന്‍ വീണ്ടും കാമിയോ കഥാപാത്രമായി മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. സെപ്റ്റംബര്‍ പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ അഭിരാമിയാണ് നായികാ കഥാപാത്രമായെത്തുന്നത്. […]