ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ S-400 എയർ ഡിഫൻസ് സിസ്റ്റം പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിൽ S-400 എയർ ഡിഫൻസ് സംവിധാനത്തിന് നിർണായക പങ്കുണ്ടായിരുന്നുവെന്നും, പാകിസ്താനിൽ നിന്നുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിലൂടെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശക്തിയും ശേഷിയും പ്രകടമായെന്നും പ്രതിരോധ മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു.
അഭിമന്യു വധക്കേസിലെ നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ
എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിലെ നടപടികൾ അടച്ചിട്ട മുറിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് സ്വകാര്യതയെ ബാധിക്കുന്നുവെന്നും ചില പൊലീസ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസിൽ പിൻതുടരുന്നെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. എട്ട് വർഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്. ഒക്ടോബർ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം പൂർത്തിയാക്കാനും ഡിസംബർ 6 നകം വിചാരണ പൂർത്തിയാകണമെന്നും കോടതി […]
പിണറായി വിജയനെതിരായ ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എംഎൽഎ
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.കെ ഗോവിന്ദൻ എംഎൽഎ. പ്രതിപക്ഷ നേതാക്കൾക്ക് എതിരെയാണ് ഇഡി നീങ്ങുന്നത്. ഇഡി നിഷ്പക്ഷ ഏജൻസി ആണെന്ന് അന്നം തിന്നുന്ന ആരും വിചാരിക്കില്ല. പിണറായിക്കെതിരെ ഇഡി വന്നാൽ അത് കേമവും മറ്റുള്ളവർക്ക് എതിരെ വന്നാൽ മോശം എന്ന നിലപാട് പാടില്ല. പിണറായിയുടെ മകൾ വീണ പൈസ ഉണ്ടാക്കിയിട്ടുണ്ടോ എന്നൊക്കെ അന്വേഷിക്കട്ടെ. അതിനൊക്കെ ഓരോ അന്വേഷണ രീതിയുണ്ട്. അതിനു പകരം പിണറായിയെ പിടിക്കലാണ് ലക്ഷ്യം എന്ന് കരുതിയാൽ ആ […]
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 14, തിങ്കള്‍
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റ് അണികളിലും പ്രാദേശിക നേതൃത്വത്തിലും ചാരുകയാണെന്നു കോഴിക്കോട്ട് സിപിഎം വിശാല സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പയ്യന്നൂര്‍ തോല്‍വിയെക്കുറിച്ച് പറഞ്ഞ റിപ്പോര്‍ട്ടില്‍, തളിപ്പറമ്പ് സ്ഥാനാര്‍ത്ഥിത്വ വിവാദം പരാമര്‍ശിക്കാത്തതിനെതിരേ വിമര്‍ശനമുയര്‍ന്നു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. വ്യക്തിപരമായ കടുത്ത വിമര്‍ശനം വിലക്കിയിരുന്നു. സമ്മേളനം നാളെ വൈകുന്നേരം കോഴിക്കോട് ബീച്ചിലേക്കുള്ള റാലിയോടെ സമാപിക്കും. ഇന്തോനേഷ്യ ജാവ കടലില്‍ 243 യാത്രക്കാരുമായി പോയ കപ്പല്‍ കാണാതായി. വിര്‍ഗോ ട്രാന്‍സ്പോര്‍ട്ട് 8 എന്ന കപ്പലിന് […]
രാത്രി വാർത്തകൾ
18-ാമത് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ സമാപിച്ചു. രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മയല്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സംവിധാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലി സമ്മേളനം ബ്രിക്സ് കൂടുതൽ ശക്തിയേകിയെന്നും എല്ലാവരും ഒരുമിച്ച് തീരുമാനങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യത കുറവ് എല്ലാ സംസ്ഥാനത്തുമുണ്ട്. കഴിഞ്ഞ […]
മദ്ധ്യാഹ്‌ന വാർത്തകൾ
ബ്രിക്സ് ഉച്ചകോടിക്കായി വിദേശ നേതാക്കൾ ദില്ലിയിലെത്തുന്ന പശ്ചാത്തലത്തിൽ ചേരിപ്രദേശങ്ങൾ മറയ്ക്കാൻ നടപടിയെടുത്തതിനെതിരെ കോൺഗ്രസ്. ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിലെ ചേരിപ്രദേശങ്ങൾ മറച്ചുവെക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. അതേസമയം, മറ്റ് രാജ്യങ്ങൾ ഇന്ത്യയെ പ്രശംസിക്കുന്നത് കോൺഗ്രസിന് സഹിക്കാനാകുന്നില്ലെന്ന് ബിജെപി തിരിച്ചടിച്ചു. സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പതിനായിരം കോടിയിലധികം കൂടിയെന്ന് കണക്ക്. ഏപ്രിൽ മുതൽ […]
ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി
ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി നേതാവ് സൗരവ് ദാസ്. ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക് എന്നായിരുന്നു സൗരവ് ദാസിന്റെ ചോദ്യം. സിജെപി സമരത്തിനിടെ സമരക്കാർക്കും നേതാക്കൾക്കും ചൈനീസ് ബന്ധമുണ്ടെന്നും ചൈനയിൽ നിന്ന് ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും ആരോപിച്ച് ബിജെപി അനുകൂല സൈബർ ഹാൻഡിലുകൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയും ഷീ ജിൻപിങ്ങും തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി […]
സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഉറച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ
രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. ആരുടെയും അഭിപ്രായപ്രകാരമോ ഇഷ്ടം അനുസരിച്ചോ അല്ല പണ്ഡിതൻമാർ മതവിധികൾ പറയുന്നത്, സമസ്ത ഇവിടെ പറഞ്ഞിട്ടുള്ള ഏത് കാര്യവും തികച്ചും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് മാത്രമാണ്. അതുകൊണ്ട് തന്നെ സമസ്ത പണ്ഡിതൻമാർക്ക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലർ വലിയ വിവാദമായിരുന്നു.
ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ കോൺഗ്രസ്
ബ്രിക്സ് ഉച്ചകോടിക്കായി വിദേശ നേതാക്കൾ ദില്ലിയിലെത്തുന്ന പശ്ചാത്തലത്തിൽ ചേരിപ്രദേശങ്ങൾ മറയ്ക്കാൻ നടപടിയെടുത്തതിനെതിരെ കോൺഗ്രസ്. ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിലെ ചേരിപ്രദേശങ്ങൾ മറച്ചുവെക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറയ്ക്കുന്നതെന്നും, മോദി സർക്കാരിന്റെ പരാജയങ്ങളെ മറച്ചുവെക്കാനുള്ള ഇത്തരം ഹിജാബുകൾ ബിജെപിക്ക് അന്യമല്ലെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു. അതേസമയം, മറ്റ് രാജ്യങ്ങൾ ഇന്ത്യയെ പ്രശംസിക്കുന്നത് കോൺഗ്രസിന് സഹിക്കാനാകുന്നില്ലെന്ന് ബിജെപി തിരിച്ചടിച്ചു.
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 13, ഞായര്‍
രാജ്യങ്ങളുടെ പരമാധികാരത്തെ അംഗീകരിച്ച് പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ബ്രിക്സ് ഉച്ചകോടിയില്‍ ആഹ്വാനം. പിറകേ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമായി. കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന് സ്വന്തം രാജ്യങ്ങളിലെ കറന്‍സികള്‍ ഉപയോഗിക്കാന്‍ ധാരണയായി. എന്നാല്‍ പൊതുവായ ഒറ്റ കറന്‍സി പുറത്തിറക്കില്ല. യുഎന്‍ സുരക്ഷ സമിതി സമയബന്ധിതമായി പുനസംഘടിപ്പിക്കണമെന്നും ഇന്ത്യക്ക് അംഗത്വം വേണമെന്നും ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി […]
