Posted inപുസ്തകങ്ങൾ

മൈത്രി – പടവുകള്‍ പാഠങ്ങള്‍

ഇരുപതാം നൂറ്റാണ്ടിലെ സമുന്നത രാഷ്ട്രീയ ചിന്തകരിലൊരാളായ ബി.ആര്‍. അംബേദ്കറുടെ ചിന്തയിലെ കേന്ദ്രസങ്കല്പനങ്ങളായ ജനാധിപത്യം, ജാതിനിര്‍മ്മൂലനം, ഭരണഘടനാപരമായ ധാര്‍മ്മികത, മൈത്രി തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. ജനാധിപത്യം എന്ന ആശയം മുതല്‍ ഭരണകൂട സങ്കല്പംവരെയുള്ള മേഖലകളില്‍ അംബേദ്കര്‍ നടത്തിയ ഇടപെടലുകളെയും അവയുടെ മൗലിക പ്രാധാന്യത്തെയും ഈ പുസ്തകം ആഴത്തില്‍ വിശകലനം ചെയ്യുന്നു. അതോടൊപ്പം, മാര്‍ക്സ്, ഗാന്ധി എന്നിവരുടെ ആശയലോകവും അംബേദ്കറുടെ ചിന്തയും തമ്മിലുള്ള സംവാദസാധ്യതകളെക്കൂടി ഈ കൃതി അന്വേഷണവിധേയമാക്കുന്നു. ‘മൈത്രി – പടവുകള്‍ പാഠങ്ങള്‍’. സുനില്‍ പി […]

Posted inആരോഗ്യം

രാത്രിയിലെ വെളിച്ചം ഹൃദയഘടനയെ ബാധിക്കുന്നു

രാത്രി ഉറക്കത്തിന്റെ സമയത്ത് അമിതമായ വെളിച്ചമേല്‍ക്കുന്നത് ഹൃദയത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുമെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ ടുലേന്‍ സര്‍വകലാശാലയിലെ ഡോ. ലു ക്വീയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പഠനം നടത്തിയത്. യുകെ ബയോബാങ്കില്‍ എന്‍ റോള്‍ ചെയ്ത 11071 പേരുടെ ഡേറ്റ ഇതിനായി ഉപയോഗപ്പെടുത്തി. പഠനത്തിന്റെ ആരംഭത്തില്‍ ഇവര്‍ക്ക് ആര്‍ക്കും തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നില്ല. രാത്രി ഉറങ്ങുമ്പോള്‍ വെളിച്ചം ഏല്‍ക്കേണ്ടി വരാത്തവരുടെയും ഇവരെ അപേക്ഷിച്ച് കുറഞ്ഞത് മൂന്ന് […]

Posted inGeneral

വെള്ള, നീല റേഷൻ കാർഡുകൾക്ക് അരി വിഹിതം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്

വെള്ള, നീല റേഷൻ കാർഡുകൾക്ക് അരി വിഹിതം 5 കിലോ വരെ വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി അനൂപ് ജേക്കബ്. കുറഞ്ഞ വിഹിതം കാരണം റേഷൻ വാങ്ങാത്തവരുണ്ട്. അരി വിഹിതം കൂട്ടുന്നത് അരിവില നിയന്ത്രിക്കാനും സഹായിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍ഗണനേതര കാര്‍ഡിനുള്ള വിഹിതം വര്‍ധിപ്പിക്കുന്നതോടെ കമ്മിഷന്‍ കുറയുന്ന പ്രശ്നം പരിഹരിക്കാനാവും. റേഷന്‍ വ്യാപാരി സംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം […]

Posted inGeneral

പാർട്ടിയിൽ തിരുത്തൽ വേണ്ടത് നയങ്ങളിലും നിലപാടുകളിലുമാണെന്ന് കുഞ്ഞികൃഷ്ണൻ

സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ ആളുകൾ വന്നതുകൊണ്ട് മാത്രം തിരുത്തൽ ആകില്ലെന്നും, പാർട്ടിയിൽ തിരുത്തൽ വേണ്ടത് നയങ്ങളിലും നിലപാടുകളിലുമാണെന്നും  വി കുഞ്ഞികൃഷ്ണൻ എംഎൽഎ. ഇഡി നടപടിയിൽ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താൻ പിണറായിക്ക് കഴിഞ്ഞിട്ടില്ല, പുറത്ത് പറയാൻ കഴിയാത്ത ചില കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്തതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.ഒരാൾ നിർദ്ദേശിക്കുകയും ബാക്കിയുള്ളവർ അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് സിപിഎം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തണ്ണിത്തോട് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

തണ്ണിത്തോട് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സിപിഒ പ്രവീൺകുമാറിനെതിരെയാണ് നടപടി. ഇന്നലെ രാത്രി കോന്നി കൊന്നപ്പാറയിലാണ് സംഭവം. പ്രവീൺകുമാർ മദ്യപിച്ച് ഓടിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിച്ചു കയറുകയായിരുന്നു. പ്രവീൺകുമാറിനെ നാട്ടുകാരാണ് തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി എന്ന് പരിഹരിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്.  മറ്റ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രയാസമുണ്ട്. കല്‍ക്കരി ക്ഷാമം, ഉല്‍പ്പാദനത്തിലെ കുറവ്, ഉപയോഗം കൂടുന്നു. അതുകൊണ്ട് തന്നെ ലഭ്യത പരിമിതമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

Posted inGeneral

ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തും

റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിലെ പരിശോധനയിൽ എക്സൈസ്  60 കുപ്പി മദ്യശേഖരം പിടിച്ചെടുത്തു. ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തും. വീട്ടിൽ ഇനിയും കൂടുതൽ മദ്യക്കുപ്പികൾ ഉള്ളതായും സൂചനയുണ്ട്. രാവിലെ ആറ് മണിയോടെയാണ് അഗസ്റ്റിൻ സഹോദരങ്ങൾ താമസിക്കുന്ന വയനാട്ടിലെ വീട്ടിലേക്ക് എക്സൈസ് സംഘവും മീനങ്ങാടി പൊലീസും പരിശോധനയ്ക്കായി എത്തുന്നത്. കേരളത്തിൽ വ്യക്തികൾക്ക് നിയമപരമായി കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററാണ്.

Posted inGeneral

സിപിഎം നേതാവ് എം ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ്

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഗിരീഷിന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ്. വസ്തുതാപരമല്ലെന്ന് കണ്ട് നേരത്തെ പെൻഡിങ്ങിൽ വെച്ച കേസിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കള്ളക്കേസിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തതെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ പ്രേരിതമായ വേട്ടയാടൽ നടക്കുന്നുവെന്നും സി പി എം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു. കേസ് വിശ്വസനീയമല്ലെന്നും കേസിന് പിന്നിൽ ഗൂഢാലോചന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അഭിമന്യു വധക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹർജിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട് രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ഹർജിക്കെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. അസാധാരണമായ സാഹചര്യത്തിൽ മാത്രമേ അടച്ചിട്ട കോടതിയിൽ വിചാരണ അനുവദിക്കാറുള്ളുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നിലവിൽ പ്രതികൾ മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യങ്ങൾ അടിസ്ഥാന രഹിതമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. എട്ട് വർഷത്തിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട സാക്ഷി വിസ്താരത്തിലേക്ക് കടക്കാനായി കോടതി ഉത്തരവിട്ടത്. ഒക്ടോബർ 15 ന് ആരംഭിച്ച് പതിനേഴ് ദിവസത്തിനകം സാക്ഷി വിസ്താരം പൂർത്തിയാക്കാനും ഡിസംബർ 6 നകം വിചാരണ പൂർത്തിയാകണമെന്നും കോടതി […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 16, ബുധന്‍

മെസ്സി വരുമെന്നു പ്രചരിപ്പിച്ചു നടത്തിയ തട്ടിപ്പുകേസില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫീസ് അടക്കമുള്ളിടത്തു പോലീസ് റെയ്ഡ്. ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ളാറ്റ്, ജോസ്‌കുട്ടി അഗസ്റ്റിന്റെ ഫ്ളാറ്റ്, ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ തറവാട് വീട്, റിപ്പോര്‍ട്ടര്‍ ചാനല്‍ കൊച്ചി ഓഫീസ്, ഗോട്ടാഡ് കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. പുലര്‍ച്ചെ നാല് മണിക്കാണ് എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി പരിശോധന ആരംഭിച്ചത്. നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാന്‍ സരള്‍ കേരള പദ്ധതി തുടങ്ങാന്‍ […]