പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളില്‍ ഗിരീഷ് എ.ഡിക്കൊപ്പം സഹരചയിതാവായിരുന്ന കിരണ്‍ ജോസി, യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് ‘പിക്നിക്’ എന്നാണ്. ഒരു പക്കാ ഫാമിലി ഫണ്‍ എന്റര്‍ടൈനറായി എത്തുന്ന ചിത്രം 2027 ജനുവരി 14 നാണ് തിയറ്ററുകളിലെത്തുക. കിരണ്‍ ജോസിയും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ […]
ടിവിഎസ് റോനിന്‍-ന്റെ ഏറ്റവും പുതിയ പതിപ്പ്
ടിവിഎസ് റോനിന്‍-ന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു. 1.42 ലക്ഷം രൂപ വിലയുള്ള ‘ബേസ്+’ വകഭേദത്തിന് ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിരിക്കുന്നു. ‘സണ്‍ലൈറ്റ് യെല്ലോ’, ‘ഡെസേര്‍ട്ട് മിറാഷ്’ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്. സണ്‍ലൈറ്റ് യെല്ലോ പതിപ്പില്‍ ഫ്യുവല്‍ ടാങ്കില്‍ പൂര്‍ണ്ണമായും മഞ്ഞ നിറവും, അതില്‍ കറുപ്പ് മെറ്റാലിക് ഫിനിഷിലുള്ള ടിവിഎസ് ലോഗോയും താഴത്തെ ഭാഗത്തായി ‘റോനിന്‍’ ഗ്രാഫിക്സും നല്‍കിയിരിക്കുന്നു. 1.51 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ‘മിഡ്’ വകഭേദത്തില്‍ ഇപ്പോള്‍ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനായി […]
ഒരു നഗരത്തിന്റെ തകര്‍ന്ന ഹൃദയത്തില്‍
യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും.” ഇബ്‌നു ബത്തൂത്തയുടെ ഈ വിസ്മയമാണ് നോവലിസ്റ്റ് ഈ യാത്രകളില്‍ പകരുന്നത്. പല നാടുകളില്‍, ചരിത്രത്തിന്റെയും സംഗീതത്തിന്റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയില്‍ മനുഷ്യാവസ്ഥകള്‍ സ്പന്ദിക്കുന്നു. കാണാന്‍ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല. കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്റേത്. ഹംപി, തഞ്ചാവൂര്‍, ആഗ്ര, ലണ്ടന്‍, പെട്ര, വൂഡ്‌സ്റ്റോക്ക്, കംബോഡിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകള്‍. കവിതയില്‍ യാത്രയും യാത്രയില്‍ കവിതയും കലരുന്നു. ‘ഒരു […]
ഉറക്കം ആറുമണിക്കൂറില്‍ കുറവോ ഒമ്പതുമണിക്കൂറില്‍ കൂടുതലോ?
ഉറക്കം കൂടുന്നതും കുറയുന്നതും അകാലവാര്‍ധക്യത്തിനും മരണത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. നേച്ചര്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 37-നും 84-നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷം പേരുടെ ആരോഗ്യവിവരം ശേഖരിച്ചാണ് പഠനം നടത്തിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ആറുമണിക്കൂറില്‍ കുറവു ഉറങ്ങുന്നവരില്‍ അകാല മരണത്തിനുള്ള സാധ്യത അമ്പതുശതമാനം കൂടുതലും എട്ടുമണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ 40 ശതമാനം കൂടുതലുമാണെന്ന് ഗവേഷകര്‍ പറയുന്നു. ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ കിടന്നുറങ്ങുന്നവരെ അപേക്ഷിച്ചുള്ള വിലയിരുത്തലാണിത്. ഉറക്കം ആറുമണിക്കൂറില്‍ കുറയുന്നതും ഒമ്പതുമണിക്കൂറില്‍ കൂടുകയുമാണെങ്കില്‍ […]
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ജാമ്യമില്ല
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ജാമ്യമില്ല. ആന്റോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. നാളെ പ്രൊഡക്ഷൻ വാറണ്ട് ബത്തേരിയിൽ പരിഗണിക്കുന്നുണ്ടല്ലോ എന്ന് കോടതി നിരീക്ഷിച്ചു. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആന്റോ അഗസ്റ്റിനെ നാളെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡിസ്മിസ്ഡ് എന്ന ഒറ്റവാക്കിൽ ആയിരുന്നു ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നൽകാനില്ലെന്ന് സർക്കാർ
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് പ്രോസിക്യൂഷൻ അനുമതി നൽകാനില്ലെന്ന് സർക്കാർ. ഇതുസംബന്ധിച്ച പിന്നോക്ക വിഭാഗക്ഷേമ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചു. നിയമാധികാരിക്കാണ് പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരം. വെള്ളാപ്പള്ളിയുടെ നിയമാധികാരി വകുപ്പല്ല. അതിനാൽ സർക്കാരിന് പ്രോസിക്യൂഷൻ അനുമതി നൽകാൻ കഴിയില്ലെന്നാണ് വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത
സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 6 15 നും രാത്രി 12 45 നും ഇടയിലായിരിക്കും വൈദ്യുത നിയന്ത്രണം. അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കാത്തതിനാലാണ് സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉറപ്പായത്. 900 മെഗാ വാട്ടിന്റെ കുറവാണ് നിലവിൽ കെ എസ് ഇ ബി പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് കടമായി 200 മെഗാവാട്ട് വൈദ്യുതി ഇന്നും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പുറത്ത് നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനായതിനാൽ ഇന്നലെ നിയന്ത്രണം ഒഴിവാക്കിയിരുന്നു. […]
എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമി തർക്കത്തിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി
എറണാകുളത്തപ്പൻ ക്ഷേത്ര ഭൂമി തർക്കത്തിൽ എറണാകുളം ക്ഷേത്രസംരക്ഷണ സമിതിക്ക് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശവും ഭരണനിർവഹണവും സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് സമിതി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭഗവാൻ്റെ പേരിൽ പിരിവ് നടത്തി വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ഭഗവാന് തന്നെയാണെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. ഭക്തരിൽ നിന്ന് സംഭാവനയായി പണം സമാഹരിച്ച് വാങ്ങിയ ഭൂമി […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 18, വെള്ളി
മാസപ്പടി കേസില്‍ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം വന്നേക്കും. നിയമോപദേശം ഇന്നു സര്‍ക്കാരിനു കൈമാറും. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക. അനധികൃതമായി മദ്യം കൈവശം വച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എം ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. മെസി വരുമെന്നു പ്രചരിപ്പിച്ചു നടത്തിയ തട്ടിപ്പിനെതിരായ കേസില്‍ എസ്ഐടി […]
വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി ഹൈക്കോടതി
വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വേണമെന്ന് സർക്കർ അഭിഭാഷകനും അറിയിച്ചതോടെയായിരുന്നു ജസ്റ്റിസ് ബദറുദ്ദിന്റെ വിമർശനം. ആരാണ് സർക്കാരിന് നിയമോപദേശം നൽകുന്നത് എന്ന് ചോദിച്ച കോടതി വിജിലൻസ് അഭിഭാഷകൻ പദവിയിൽ ഇരിക്കാൻ യോഗ്യൻ അല്ലെന്നുവരെ കുറ്റപ്പെടുത്തി. നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകി. തുടർന്ന് ഹാജരായ സ്റ്റേറ്റ് […]
