ചെറുകഥ ചെറിയ കഥയല്ലാതായിത്തീര്‍ന്നിട്ട് കാലം കുറേയായി. എന്നാല്‍ മോടിയുള്ള മദ്യക്കുപ്പിയിലെ കഥകളെല്ലാം സാക്ഷാല്‍ ചെറുകഥകളാണ്. നിസ്സാരമെന്ന് തോന്നിക്കുന്ന പല സംഭവങ്ങളും പൊലിപ്പിച്ചെടുത്ത് അനുഭവവേദ്യമാക്കാന്‍ കഥാകൃത്തിന് അനായാസം കഴിയുന്നുണ്ട്. വൈജ്ഞാനികസാഹിത്യത്തിന്റെ വെള്ളിമീന്‍ ചാട്ടങ്ങള്‍ അജിത്തിന്റെ കഥാലോകത്ത് വിചിത്രമായൊരു പ്രകാശം പരത്തുന്നുണ്ട്. ശാസ്ത്രജ്ഞാനത്തിന്റെ വിവിധതലങ്ങളെ സ്പര്‍ശിക്കാതെ വായനക്കാരന് ഒരടി മുന്നോട്ടു വെക്കാനാവാത്ത ഒരു സ്ഥിതിവിശേഷം സംജാതമാവുന്നുണ്ട്. ‘മോടിയുള്ള മദ്യക്കുപ്പി’. വി.എസ് അജിത്ത്. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 266 രൂപ.
പ്രാതല്‍ ഒഴിവാക്കുന്നത് ഹൃദയാഘാതസാധ്യത കൂട്ടും
പ്രാതല്‍ ഒഴിവാക്കുന്നത് ഹൃദയാഘാതസാധ്യത കൂട്ടുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഹാര്‍വാര്‍ഡ് സ്‌കൂള്‍ പബ്ലിക് ഹെല്‍ത്തില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. സര്‍ക്കുലേഷന്‍ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രായമായ പുരുഷന്മാരിലാണ് പ്രാതലും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനുള്ള പഠനം നടത്തിയത്. പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ 27 ശതമാനം ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. പ്രഭാതഭക്ഷണം കഴിക്കാത്തവര്‍ക്ക് ദിവസത്തിന്റെ പിന്നീടുള്ള സമയത്ത് കൂടുതല്‍ വിശപ്പ് അനുഭവപ്പെടാനും വലിയ തോതില്‍ ഭക്ഷണം കഴിക്കാനും സാധ്യതയുണ്ട്. അതുവഴി ശരീരത്തിലേക്ക് […]
ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്ന് കെ. മുരളീധരൻ
റിപ്പോർട്ടർ ടി വി മാനേജിങ് ഡയറക്ടർ ആന്‍റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്‍റെ കൈവശം ഉണ്ടായിരുന്നത് എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല. നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്നും മുരളീധരൻ വ്യക്തമാക്കി.
അനിൽ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ
എൽഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് അനിൽ അംബാനിക്കെതിരേ കേസെടുത്ത് സിബിഐ. റിലയൻസ് ക്യാപിറ്റൽ ചെയർമാൻ അനിൽ അംബാനി, എംഡി സതീശ് സേട്ട് എന്നിവർക്കെതിരെയാണ് അന്വേഷണം. എൽഐസി റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ 3900 നിക്ഷേപം നടത്തിയിരുന്നു. എന്നാൽ നിക്ഷേപിച്ച തുകയിൽ ഭൂരിഭാഗവും തിരികെ ലഭിച്ചില്ല. തുക വകമാറ്റി ചെലവഴിച്ചെന്നും വഞ്ചന നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടി.
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക്
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളായ സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ട്രൂത്ത് സോഷ്യലിലൂടെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാജവാർത്തകൾ തുടർച്ചയായി നൽകുന്നുവെന്നാണ് വിശദീകരണം. New York Times, Washington Post എന്നിവയ്ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് വിലക്കിൽ സിഎൻഎൻ പ്രതികരിക്കുന്നത്. ട്രംപിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടത്തിനും മാധ്യമ സ്ഥാപനങ്ങൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി
മാസപ്പടി കേസുമായി ബന്ധപ്പെട്ട് എജിയുടെ നിയമോപദേശം കിട്ടിയെന്നും, വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. കേരളത്തിലെ എല്ലാ മാധ്യമങ്ങളുമായി നല്ല ബന്ധമാണുള്ളത്. എസ്ഐടി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ശുപാർശ കത്തിൽ അന്വേഷണം നടത്താമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
സർക്കാർ പുറത്താക്കിയ ചെയര്മാന്റെ നേതൃത്വത്തിൽ ചേർന്ന ദിനേശ് ബീഡി സഹകരണ സംഘം ഭരണ സമിതി യോഗം വിവാദത്തിൽ
സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടർന്ന് സർക്കാർ പുറത്താക്കിയ ദിനേശ് ബീഡി ചെയർമാൻ എം കെ ദിനേശ് ബാബു ഭരണ സമിതി യോഗം വിളിച്ചു ചേർത്തത് വിവാദമായി. ക്രമക്കേടുകൾ മറച്ചുവെക്കാനാണ് യോഗം നടത്തിയതെന്ന് ടി ഒ മോഹനൻ എം എൽ എ ആരോപിച്ചു. എന്നാൽ പുതിയ ചെയർമാൻ ചുമതല ഏൽക്കാത്തതിനാലാണ് മുൻകൂട്ടി നിശ്ചയിച്ച യോഗം നടത്തിയതെന്നാണ് ദിനേശ് ബാബുവിന്റെ വിശദീകരണം.
കെ എസ് യു പ്രവർത്തകനെ മർദിച്ചു എന്ന് പരാതിയിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്
കെ എസ് യു പ്രവർത്തകനെ മർദിച്ചു എന്ന് പരാതിയിൽ എട്ട് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്. കോളേജ് വിട്ട് വീട്ടിലേക്ക് പോകുമ്പോൾ കെ എസ് യു പ്രവർത്തകൻ കണ്ണൂർ കാട്ടാംപള്ളിയിലെ പി അഭിനവിനെ എസ് എഫ് ഐ പ്രവർത്തകർ സ്‌കൂട്ടർ തടഞ്ഞു നിർത്തി മർദിച്ചു എന്നാണ് പരാതി. സ്‌കൂട്ടറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം സ്റ്റീൽ വള, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. പരിക്കേറ്റ അഭിനവ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച നടപടിക്കെതിരെ മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു
തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജിമമതാ ബാനർ സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയിലെ വിമത വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊണ്ട ഇടക്കാല ഉത്തരവിനെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. പാർട്ടി ഘടനയെ സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് മമത ബാനർജി സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മെസ്സിയുടെ പേരിലെ തട്ടിപ്പിൽ ആൻ്റോ അഗസ്റ്റിൻ കൂടുതൽ കുരുക്കിലേക്ക്
മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി എസ്ഐടി. കേന്ദ്രഏജൻസികള്‍ക്ക് എസ്ഐടി ഉടൻ റിപ്പോര്‍ട് നല്‍കും. ഇ ഡി, കസ്റ്റംസ്, ആര്‍ബിഐ എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക. റെയ്ഡിൽ കണ്ടെടുത്ത തെളിവുകളും രേഖകളും അടക്കമുള്ള റിപ്പോർട്ടാണ് നൽകുക. ഓരോ ഏജന്‍സികളുടെയും അധികാര പരിധിയിലുള്ള വിഷയത്തിൽ അന്വേഷണം ആവശ്യപ്പെടും. ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബെനാമി ഇടപാട് എന്നിവ ഉള്‍പ്പെടെ ഡോളറടക്കം വിദേശ കറൻസികള്‍ റെയ്ഡിൽ കണ്ടെടുത്തിരുന്നു.
