പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വേട്ടുവം’. ‘വേള്‍ഡ് ഓഫ് വേട്ടുവം’ എന്ന പേരില്‍ ചിത്രത്തെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ടുള്ള വിഡിയോ പുറത്തുവിട്ടു. ഹിന്ദി പതിപ്പിന് പങ്കജ് ത്രിപാഠി, തെലുങ്ക് പതിപ്പിന് റാണ ദഗ്ഗുബാട്ടി, മലയാളം പതിപ്പിന് സൗബിന്‍ ഷാഹിര്‍, കന്നഡ പതിപ്പിന് കിച്ച സുദീപ് എന്നിവരാണ് ശബ്ദം നല്‍കിയിരിക്കുന്നത്. തമിഴ് പതിപ്പിന് സംവിധായകന്‍ പാ. രഞ്ജിത്ത് തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്. അപോകാലിപ്‌സ് പശ്ചാത്തലത്തില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെ ഒരുക്കുന്ന ‘വേട്ടുവം’, വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയിലെ ആധിപത്യത്തിനായുള്ള […]
മാരുതി സുസുക്കിയുടെ സിഎന്‍ജി എഎംടി വേരിയന്റുകള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റിന്റെയും ബലേനോയുടെയും ഡിസൈറിന്റെയും സിഎന്‍ജി എഎംടി വേരിയന്റുകള്‍ പുറത്തിറക്കി. സ്വിഫ്റ്റ് സിഎന്‍ജി എഎംടി വേരിയന്റിന് 7.92 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ബലേനോ സിഎന്‍ജി എഎംടി വേരിയന്റിന് 8.32 ലക്ഷം രൂപയും ഡിസൈര്‍ സിഎന്‍ജി എഎംടി വേരിയന്റിന് 8.53 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. 69 ബിഎച്ച്പി കരുത്തും 101.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ഇസഡ് സീരീസ് പെട്രോള്‍ എന്‍ജിനാണ് […]
അനോലഖി
കാലത്തെ അടയാളപ്പെടുത്തുക എന്ന ചരിത്രദൗത്യം നിറവേറ്റുന്ന നോവലാണ് ‘അനോലഖി’. ഈ മറാത്തി വാക്കിന്റെ അര്‍ത്ഥം അറിയപ്പെടാത്തവര്‍ എന്നോ അപ്രസക്തരായവര്‍ എന്നോ ആണ്. അത്തരത്തില്‍ പൊതുവിടങ്ങളില്‍നിന്നോ മുഖ്യധാരാ സാമൂഹിക പരിസ്ഥിതികളില്‍നിന്നോ തിരസ്‌കരിക്കപ്പെട്ടുപോയ ഒരുകൂട്ടം ജനതയെ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ നോവല്‍. ജീവനുള്ള ഒരു മൃഗമായിപ്പോലും ഒരുകൂട്ടം മനുഷ്യരെ പരിഗണിക്കാത്ത ഫ്യൂഡല്‍ സമൂഹത്തിന്റെ ഹിംസാത്മകമായ സമീപനം എല്ലാ വൈകാരികതകളോടുംകൂടി ഈ നോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നു കാലത്തിന്റെ സാക്ഷ്യം എന്ന നിലയില്‍ വര്‍ത്തമാന മലയാള നോവല്‍സാഹിത്യത്തില്‍ അനോലഖി ഒരു ശ്രദ്ധേയ […]
മുണ്ടിനീര് പടരുന്നു, ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും!
തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് (തൊണ്ടി വീക്കം) റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഉമിനീര്‍ഗ്രന്ഥികളെ ബാധിക്കുന്ന രോഗം, ഗ്രന്ഥികളില്‍ വീക്കം കാണുന്നതിന് രണ്ടു ദിവസം മുന്‍പും വീക്കം വന്ന ശേഷം നാലുമുതല്‍ ആറുവരെ ദിവസവുമാണ് പ്രധാനമായും മറ്റുള്ളവരിലേക്ക് പകരുന്നത്. അഞ്ചുമുതല്‍ 15വരെ വയസ്സുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും രോഗബാധ കാണാറുണ്ട്. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടും. […]
റിയാദ് വിമാനത്താവളത്തിന് സമീപം തീപിടിത്തവും പുകയും
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നതായി ദൃക്സാക്ഷികളും റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളിലും ചിത്രങ്ങളിലും വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേ, പ്രവേശന ടെർമിനൽ കെട്ടിടങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്ക് പശ്ചാത്തലത്തിൽ പുക ഉയർന്നുവരുന്നത് വ്യക്തമാണ്. ഉയർന്നുപൊങ്ങിയ പുകപടലങ്ങളെക്കുറിച്ചോ രാത്രിയിൽ നൽകിയ ജാഗ്രതാ നിർദ്ദേശങ്ങളെക്കുറിച്ചോ റോയിട്ടേഴ്സ് ആരാഞ്ഞ ചോദ്യങ്ങളോട് സൗദി ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദില്ലി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എ ബി വി പിക്ക് വൻ വിജയം
ദില്ലി സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എ ബി വി പിക്ക് വൻ വിജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് എ ബി വി പി സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ എസ് യു ഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാൻഷു ഷോക്കിൻ തെരഞ്ഞെടുക്കപ്പെട്ടു. എ ബി വി പിയുടെ യശ് ദബാസ് 2053 വോട്ടിന്റെ വ്യത്യാസത്തിലാണ് എൻ എസ് യു ഐ സ്ഥാനാർത്ഥി വിജയ് ശങ്കർ മീണയെ പരാജയപ്പെടുത്തി പ്രസിഡന്റായത്. സെക്രട്ടറി സ്ഥാനത്തേക്ക് […]
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ. തിരുവനന്തപുരം ജില്ലാകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി 23 ന് പരിഗണിക്കും. ആൻ്റോ അഗസ്റ്റിനെതിരെ സൈബർ പൊലീസ് ആണ് കേസ് എടുത്തത്. പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ ആന്റോ അഗസ്റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. 24 മണിക്കൂർ നേരത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ ഉച്ചയ്ക്ക് 12വരെയാണ് കസ്റ്റഡി സമയം. കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ […]
നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയിൽ ഇടത് അനുകൂലികളായ നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം
നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയിൽ ഇടത് അനുകൂലികളായ നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം. കൊല്ലം റൂറൽ ജില്ലയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ റാങ്കിലുള്ളവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയിൽ ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ എസ്പിയാണ് നടപടിയെടുത്തത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. അധികാരത്തിലെത്തി നാല് മാസം മാത്രമായ സർക്കാരിന്റെ വീഴ്ചയല്ലെന്നും കഴിഞ്ഞ ഗവൺമെന്റ് കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. മിനിമം മാർക്ക് സംവിധാനം ഈ വർഷത്തേക്ക് ഒഴിവാക്കിയെന്നേയുള്ളൂ. കഴിഞ്ഞ സർക്കാർ മിനിമം മാർക്ക് പരിഷ്കാരം കൊണ്ടുവരാൻ ശ്രമം തുടങ്ങിയെങ്കിലും അതിന്റെ ഫയലുകൾ നീട്ടിവയ്ക്കുകയായിരുന്നു. ഒടുവിൽ ഈ വർഷം മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചു. പെട്ടെന്ന് അങ്ങനെയൊരു പരിഷ്കാരം വേണ്ട എന്നാണ് യുഡിഎഫ് സർക്കാരിന്റെ നിലപാട്. […]
ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ
ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി പ്രമുഖ നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും കുറിപ്പുകളും അപവാദപ്രചാരണങ്ങളും നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരായി സനൽ കുമാർ ശശിധരൻ പങ്കുവെച്ച എല്ലാ അപകീർത്തികരമായ കുറിപ്പുകളും പോസ്റ്റുകളും അടിയന്തരമായി പിൻവലിക്കണമെന്നും ഹർജിയിൽ നടി ആവശ്യപ്പെടുന്നു. സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി ഓൺലൈൻ ചാനലിലെ സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് […]
