തല്‍സമയ വിപണിയില്‍ നിന്ന് ഉയർന്ന വിലക്ക് കെ എസ് ഇ ബി കൂടുതല്‍ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. ഇന്നലെയും നൂറ് ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന ഉപയോഗം. അതേസമയം ഇന്നും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല. അതിനാൽ തന്നെ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകാമെന്നാണ് […]
വിവാദ റേഞ്ച് റോവർ കാർ കല്യാണ ആവശ്യത്തിന് ഉടമയ്ക്ക് തിരികെ നൽകി മന്ത്രി കെ എം ഷാജി
വിവാദ റേഞ്ച് റോവർ കാർ കല്യാണ ആവശ്യത്തിന് ഉടമയ്ക്ക് തിരികെ നൽകി മന്ത്രി കെ എം ഷാജി. യൂറോപ്പിലുള്ള മന്ത്രി കേരളത്തിൽ എത്തുമ്പോൾ കാർ മന്ത്രിക്ക് തിരിച്ചേൽപ്പിക്കും. എന്നാൽ, വിവാദം തുടരുന്ന പശ്ചാത്തലത്തിൽ മന്ത്രി വീണ്ടും ഈ വാഹനം ഉപയോഗിക്കുന്നത് തുടരുമോ എന്നതിലാണ് ആകാംക്ഷ. ഈ മാസം 27 നാണ് മന്ത്രി കെ എം ഷാജി തിരിച്ചെത്തുക. കെഎംസിസി നേതാവ് യാക്കൂബാണ് കാറിൻ്റെ ഉടമ. ഇയാളുടെ കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കാർ എത്തിച്ചത്. ഔദ്യോഗിക വാഹനമല്ലാതെ സ്വകാര്യ […]
എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് കമ്മീഷണർ
എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം കമ്മീഷണർ. ദേവസ്വം ഓഫീസറുടെ വിശദീകരണം ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് വിജിലൻസ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. 2025-26 ലെ ഉത്സവവുമായി ബന്ധപ്പെട്ട കണക്കുകൾ ദേവസ്വം ഓഫീസർ അവതരിപ്പിക്കുകയോ അംഗീകരിച്ച് പാസ്സാക്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഉപദേശക സമിതി ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. \
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 19, ശനി
മെസ്സിയുടെ പേരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനായി എസ്‌ഐടി. കേന്ദ്രഏജന്‍സികള്‍ക്ക് എസ്‌ഐടി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. ഇ ഡി, കസ്റ്റംസ്, ആര്‍ബിഐ എന്നിവക്കാണ് റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനിയുടെ ഓഫീസിലും ആന്റോ അഗസ്റ്റിന്റേയും സഹോദരങ്ങളുടേയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ നിന്ന് കണ്ടെടുത്ത തെളിവുകളും രേഖകളും അടക്കമുള്ള റിപ്പോര്‍ട്ടാണ് നല്‍കുക. ഓരോ ഏജന്‍സികളുടെയും അധികാര പരിധിയിലുള്ള വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടും. ഫെമ ചട്ട ലംഘനം, ഹവാല ഇടപാട്, വിദേശത്തെ പണം കൈമാറ്റം, ബെനാമി ഇടപാട് […]
മദ്ധ്യാഹ്‌ന വാർത്തകൾ
പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനു ആരോഗ്യമന്ത്രി മന്ത്രി കെ മുരളീധരൻ നിർദേശം നൽകി. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി നൽകിയത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് എജിയുടെ നിയമോപദേശം കിട്ടിയെന്നും, വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ലീഗൽ ഒപ്പീനിയൻ തേടിയത്. അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം […]
രണ്ടാം ദിവസവും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില
കേരളത്തില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. ഇന്ന് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,285 രൂപയിലും പവന്‍ വില 1,14,280 രൂപയിലുമെത്തി. ഇന്നലെ ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയും വര്‍ധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് പവന്‍ വിലയില്‍ 2,200 രൂപയുടെ വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വലിയ കാരറ്റുകള്‍ക്ക് ഒപ്പം ചെറു കാരറ്റുകളുടെ വിലയിലും […]
ടെസ്റ്റിങ് പരിധികള്‍ ലംഘിച്ച് ഗൂഗ്‌ളിന്റെ ജെമിനി
സൈബര്‍ സുരക്ഷാ പരിശോധനക്കിടെ ടെസ്റ്റിങ് പരിധികള്‍ ലംഘിച്ച് ഗൂഗ്‌ളിന്റെ ജെമിനി എ.ഐ മാതൃക മൂന്ന് കമ്പനികളുടെ സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ സുരക്ഷാ ശേഷി പരിശോധിക്കുന്നതിനിടെയാണ് സംഭവം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ ടെസ്റ്റിങ് വലയത്തില്‍ നിന്ന് പുറത്തുകടന്ന് മറ്റ് കമ്പനികളെ ഹാക്ക് ചെയ്ത സംഭവങ്ങളുടെ തുടര്‍ച്ചയായാണ് ഈ വെളിപ്പെടുത്തല്‍. മെറ്റ, ആന്ത്രോപിക്, ഓപ്പണ്‍ എ.ഐ എന്നീ കമ്പനികള്‍ക്ക് പിന്നാലെയാണ് ജെമിനിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള ആദ്യ സുരക്ഷാ ലംഘനം ഉണ്ടാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ […]
ജേസണ്‍ സഞ്ജയ് ചിത്രം ‘സിഗ്മ’ ട്രെയ്ലര്‍
വിജയ്യുടെ മകന്‍ ജേസണ്‍ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിഗ്മ’ എന്ന സിനിമയുടെ ട്രെയ്ലര്‍ പുറത്ത്. സന്ദീഷ് കിഷന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. മൈന്‍ഡ് ഗെയിം ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രമാണിതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. ഫാരിയ അബ്ദുള്ള ആണ് നായിക. സമ്പത്ത് രാജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു മോഷണത്തെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്ന് മനസിലാകുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ സുബാസ്‌കരന്‍ നിര്‍മിക്കുന്ന ചിത്രം വലിയ ബഡ്ജറ്റിലാണ് […]
‘ധൂമകേതു’വിന്റെ രസകരമായ ട്രെയിലര്‍
സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധൂമകേതു’വിന്റെ രസകരമായ ട്രെയിലര്‍ പുറത്ത്. സജിന്‍ ഗോപുവും നിഖില വിമലും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്ന ചിത്രം സെപ്റ്റംബര്‍ 25-ന് തിയേറ്ററുകളിലെത്തും. വേറിട്ട ടൈം ട്രാവല്‍ ചിത്രമാണെന്ന സൂചന നല്‍കിയിരിക്കുന്നതാണ് ട്രെയിലര്‍. ‘ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, […]
റേവ്എക്സ് എഡ്ജ് അവതരിപ്പിച്ച് മഹീന്ദ്ര
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര അവരുടെ എക്സ് യുവി 3എക്സ്ഒ റേവ്എക്സ് ശ്രേണി വിപുലീകരിച്ച് പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. റേവ്എക്സ് എഡ്ജ് എന്ന പേരിലുള്ള പുതിയ മോഡലിന് 9.39 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇതിനോടൊപ്പം റേവ്എക്സ് എഡ്ജ് (ഒ) വേരിയന്റും റേവ്എക്സ് എം(ഒ) യുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റും അവതരിപ്പിച്ചിട്ടുണ്ട്. റേവ്എക്സ് എഡ്ജ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ മാനുവല്‍, […]
