എൽഡിഎഫ് കാലത്തെ കരാർ ഇന്നലെ തീർന്ന സാഹചര്യത്തിൽ സർക്കാരിൻ്റെ വാടക ഹെലികോപ്റ്ററിന് ആവശ്യം അനുസരിച്ച് മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്ന പുതിയ ശുപാർശകൾ മുന്നോട്ട് വെച്ച് ചിപ്സൺ ഏവിയേഷൻ കമ്പനി. മുഖ്യമന്ത്രിയാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷമാണ് വാടക. അധികമുള്ള മണിക്കൂറിന് 90,000 രൂപ. പറപ്പിച്ചാലും ഇല്ലെങ്കിലും വാടക നൽകണം.
ആഢംബര കാറിൽ സഞ്ചരിച്ചതിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി
ആഢംബര റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. റേഞ്ച് റോവർ കാർ മന്ത്രി ആയപ്പോൾ ഉപയോഗിച്ച് തുടങ്ങിയതല്ലെന്നും എംഎൽഎ പോലുമല്ലാതിരുന്ന കഴിഞ്ഞ 5 വർഷവും ഉപയോഗിച്ചിട്ടുണ്ടെന്നും, മന്ത്രിയായ ശേഷം ഈ കാർ ഉപയോഗിച്ചത് കൃത്യമായ അനുമതി വാങ്ങിയ ശേഷമാണെന്നും, കാർ തന്നതിന്‍റെ പേരിൽ അവിഹിതമായ ഒരു സഹായവും ചെയ്തിട്ടില്ല ഇതാണ് പൊതുസമൂഹം പരിശോധിക്കേണ്ടതെന്നും കെ എം ഷാജി ഫേസ്ബുക്കിൽ വിശദീകരിക്കുന്നു. ഇനിയും ഇത്തരം വാഹനങ്ങളിൽ സഞ്ചരിക്കുമെന്നും തടയൽ ഭീഷണി […]
എല്ലാം സർക്കാർ പദ്ധതിയെന്ന് ആൻ്റോ അഗസ്റ്റിൻ
മെസ്സി ഉൾപ്പെടെയുള്ള അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ടവയെല്ലാം സർക്കാർ പദ്ധതിയെന്ന് ജിഎസ്ടി വകുപ്പിനു മൊഴി നൽകി ആന്റോ അഗസ്റ്റിൻ. സ്പോൺസറാകാൻ സർക്കാർ ഇങ്ങോട്ട് സമീപിച്ചു, അർജന്റീന വരുമെന്ന് അറിയിച്ചതും സർക്കാരാണ്, തീരുമാനങ്ങളെല്ലാം എടുത്തത് സർക്കാരാണെന്നും ആന്റോ അഗസ്റ്റിൻ മൊഴിയിൽ പറയുന്നു. അന്നത്തെ കായിക മന്ത്രി സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നു. കേരളത്തിൽ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണ്.സൽപ്പേരിനായി പണം ചെലവാക്കാൻ തീരുമാനിച്ചെന്നും ആന്റോയുടെ മൊഴിയിലുണ്ട്.
കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ
പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവത്തിൽ റേഡിയോളജി വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറി നൽകിയിട്ടും അത് മനസ്സിലാകാതെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി. 16 കാരിക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള 88 കാരിയുടെ എക്സ്റെ ആണ് മാറി നൽകിയത്.സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മലയാളിയായ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് മെഡൽ ലഭിച്ചത്. വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. വിദർശയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ പറഞ്ഞു. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.2018ൽ എൻ […]
പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 20, ഞായര്‍
കേരളത്തിന്റെ നിയന്ത്രണത്തിലുള്ള റേഷന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായ സ്മാര്‍ട്ട് പബ്ളിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം നടപ്പാക്കിയാണ് കേന്ദ്രത്തിന്റെ ഏറ്റെടുക്കല്‍. ഇതിനുള്ള ധാരണാപത്രത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2024 ല്‍ ഒപ്പിട്ടിരുന്നു. കാര്‍ഡ് വിതരണം, മുന്‍ഗണന നിശ്ചയിക്കല്‍ എന്നിവയ്‌ക്കൊക്കെ കേന്ദ്രാനുമതി വേണ്ടിവരും. അനര്‍ഹര്‍ ഒഴിവാകുമെന്നും വിതരണം കാര്യക്ഷമമാകുമെന്നുമാണ് കേന്ദ്രത്തിന്റെ അവകാശവാദം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ കേസെടുക്കുന്ന കാര്യത്തില്‍ […]
രാത്രി വാർത്തകൾ
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ അന്താരാഷ്ട്ര വേദികളിലും ശക്തമായ എതിർപ്പറിയിക്കാൻ തീരുമാനിച്ച് ഇന്ത്യ. അടുത്തയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഐക്യരാഷ്ട്രസഭയിൽ നടത്തുന്ന പ്രസംഗത്തിലും ഏകപക്ഷീയ തീരുവകൾക്കെതിരായ നിലപാട് വ്യക്തമാക്കിയേക്കും. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ തല്‍സമയ വിപണിിയല്‍ നിന്ന് ഉയർന്ന വിലക്ക് കെ എസ് ഇ ബി കൂടുതല്‍ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. ഇന്നലെയും […]
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ലയിപ്പിക്കുന്നു
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 22,000 കോടി രൂപയുടെ റെക്കോര്‍ഡ് വാര്‍ഷിക നഷ്ടം നേരിട്ടതിന് പിന്നാലെ, അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തമ്മില്‍ ലയിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി കമ്പനിയുടെ നിയുക്ത സിഇഒ ടെവോള്‍ഡെ. ഒരൊറ്റ വിമാനക്കമ്പനി ഗ്രൂപ്പായി മാറുന്നത് റെഗുലേറ്ററി ആവശ്യകതകള്‍ കുറയ്ക്കുമെന്നും മാനേജര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ എന്നിവരുടെ ഇരട്ടിപ്പ് ഒഴിവാക്കി സാമ്പത്തിക ബാധ്യത ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ സഹായിക്കുമെന്നും 61-കാരനായ ടെവോള്‍ഡെ ചൂണ്ടിക്കാണിക്കുന്നു. ലയനം നടപ്പിലായാലും എയര്‍ ഇന്ത്യ […]
വന്‍ വിലവര്‍ദ്ധനയുമായി സാംസങ് ഗാലക്‌സി എസ് 26
സാംസങ് ഗാലക്‌സി എസ് 26 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യയിലെ വിലയില്‍ വന്‍ വര്‍ദ്ധനവ് വരുത്തി കമ്പനി. അടിസ്ഥാന മോഡല്‍ മുതല്‍ എല്ലാ വേരിയന്റുകള്‍ക്കും കമ്പനി 20,000 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 18 പ്രോ സീരീസ് വില്‍പ്പനക്കെത്തിയ അതേ ദിവസം തന്നെയാണ് സാംസങ്ങും വില വര്‍ദ്ധിപ്പിച്ചത്. 1ടിബി സ്റ്റോറേജുള്ള ഏറ്റവും ഉയര്‍ന്ന മോഡലായ ഗാലക്‌സി എസ് 26 അള്‍ട്രാ ഉള്‍പ്പെടെ എല്ലാ ഫോണുകള്‍ക്കും പുതിയ വില വര്‍ധനവ് ബാധകമാണ്. ഗാലക്‌സി എസ് 26ന് ഇപ്പോള്‍ 1,07,999 […]
ബാച്ചിലര്‍ പാര്‍ട്ടി D’EUX ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ആരാധകര്‍ കാത്തിരിക്കുന്ന അമല്‍ നീരദ് ചിത്രം ബാച്ചിലര്‍ പാര്‍ട്ടി D’EUX ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. വന്‍ താരനിര അണിനിരക്കുന്ന പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം ചിത്രത്തിലെ മറ്റൊരു താരമായ ടൊവിനോ തോമസ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. നവംബര്‍ 19 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. 2012-ല്‍ പുറത്തിറങ്ങിയ ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം. ഡുഎക്സ് എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. രണ്ട് എന്നും ‘അവരുടെ’ […]
