ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്‍ തൊടുത്തുവിട്ട അറുന്നൂറിലധികം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തതായി പ്രതിരോധവൃത്തങ്ങള്‍. പാക് പ്രകോപന സാധ്യതകളെ മുന്‍കൂട്ടിക്കണ്ട് വ്യോമപ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ ദ്രുതനീക്കമാണ് ദൗത്യം വിജയകരമാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓപ്പറേഷൻ സിന്ദൂറിലെ വിദേശ പര്യടന സംഘത്തെ നയിക്കാൻ ശശി തരൂർ. കേന്ദ്ര സർക്കാർ ക്ഷണം തരൂർ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക. പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കുക. […]
ഓപ്പറേഷൻ സിന്ദൂറിലെ വിദേശ പര്യടന സംഘത്തിന്റെ ഭാഗമാകാൻ ശശി തരൂർ
ഓപ്പറേഷൻ സിന്ദൂറിലെ വിദേശ പര്യടന സംഘത്തിന്റെ ഭാഗമാകാൻ ശശി തരൂർ. കേന്ദ്ര സർക്കാർ ക്ഷണം തരൂർ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക. പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കുക. പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്‍റെ ദൌത്യം. ഈ ദൌത്യസംഘത്തിന്‍റെ ഭാഗമാകുകയാണ് തരൂര്‍. ഈ മാസം 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്‍റെ യാത്ര തീരുമാനിച്ചിരിക്കുന്നത്.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് 287.18 കോടി ലാഭം
കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ 287.18 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 258.88 കോടി രൂപയേക്കാള്‍ 11 ശതമാനം അധികമാണ്. പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 36.7 ശതമാനം ഉയര്‍ന്ന് 1,757.65 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 1,286.04 കോടി രൂപയായിരുന്നു. കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ള വരുമാനം 985.15 കോടി രൂപയില്‍ നിന്ന് 921.23 കോടി രൂപയായി […]
സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ സര്‍ക്കാർ തീരുമാനം
സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ സര്‍ക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം മഴക്കാലം മുന്‍നിര്‍ത്തി നടത്തിയ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. മെയ് 20 നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ജില്ലാ, താലൂക്ക് തലങ്ങളില്‍ തയ്യാറാക്കിയട്ടുള്ള ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കണം എന്ന് യോഗത്തില്‍ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
റിലീസിന് മുന്നേ ഒ.ടി.ടി അവകാശം കിട്ടി ‘ആസാദി’
റിലീസിന് മുന്നേ സംസാരവിഷയമായ മലയാളചിത്രം ‘ആസാദി’ക്ക് അപൂര്‍വ നേട്ടം. ജയില്‍ ബ്രേക്ക് ത്രില്ലറായ സിനിമ തീയറ്ററുകളില്‍ എത്തിന്നതിന് ഒരാഴ്ച മുന്നേ ഒ.ടി.ടി അവകാശം വിറ്റുപോയതാണ് പുതിയ വാര്‍ത്ത. സമീപകാലത്ത് തുടരും, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് മാത്രം ലഭിച്ച നേട്ടമാണ് ആസാദിയും ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിച്ച ആസാദി മെയ് 23 ന് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് തീയറ്ററുകളിലെത്തിക്കും. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി അവകാശത്തിനായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. […]
‘സ്‌ക്വിഡ് ഗെയിം’ സീസണ്‍ 3 ടീസര്‍
നെറ്റ്ഫ്‌ലിക്‌സിലെ ജനപ്രിയ കൊറിയന്‍ സീരിസ് ആയ ‘സ്‌ക്വിഡ് ഗെയിം’ സീസണ്‍ 3 ടീസര്‍ എത്തി. സ്‌ക്വിഡ് ഗെയിം സീരിസിലെ അവസാന സീസണ്‍ കൂടിയാണിത്. ആദ്യാവസാനം പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുന്ന സീരിസിന്റെ രണ്ടാം സീസണ്‍ എത്തിയത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നായിരുന്നു. സ്‌ക്വിഡ് ഗെയിം മൂന്നാം സീസണ്‍ ജൂണ്‍ 27 മുതല്‍ സ്ട്രീം ചെയ്തു തുടങ്ങും. ഒട്ടേറെ ട്വിസ്റ്റുകള്‍ നിറഞ്ഞതാകും അവസാന സീസണെന്ന് ടീസറില്‍ നിന്നു വ്യക്തം. ഒന്‍പത് എപ്പിസോഡുകള്‍ അടങ്ങിയ സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ്‍ […]
5 മിനിറ്റ് ചാര്‍ജില്‍ 50 കിലോമീറ്റര്‍ ലഭിക്കുന്ന കാര്‍
രാജ്യത്ത് ഇലക്ട്രിക് കാറുകളോടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ വെറും 5 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് കാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. പൂനെയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മ്മിച്ച വായ്വേ ഇവാ എന്ന കാറാണിത്. ഈ കാറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു, മൂന്ന് തരം ബാറ്ററി പായ്ക്കുകളുമായാണ് വായ്വേ ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍, 9 കിലോവാട്ട് ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു, 12.6 […]
ഡാന്‍സിങ് ഫ്രോഗ്‌സ്
പിലിഗിരിയന്‍ തവളകളില്‍ ശാസ്ത്രജ്ഞന്മാര്‍ വേര്‍തിരിച്ചറിഞ്ഞ എല്ലാ തവളകള്‍ക്കും ഈ പ്രത്യേകതയുണ്ടായിരുന്നു. ചലനത്തിലെ താളക്രമം! അന്ന് അറിയപ്പെട്ട പതിന്നാലിനം തവളകളെ ശാസ്ത്രജ്ഞന്മാര്‍ ഡാന്‍സിംഗ് ഫ്രോഗ്സ് എന്നാണു വിളിച്ചത്. ”ഹായ്, ഡാന്‍സിംഗ് ഫോഗ്സ് ചന്തമുള്ള പേര്! പോകാന്‍ കഴിഞ്ഞെങ്കില്‍ എല്ലാതവളകളെയും പരിചയപ്പെടാമായിരുന്നു.” ചില കുട്ടികള്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്പോള്‍ ഇരുപത്തെട്ടിനം ഡാന്‍സിംഗ് ഫ്രോഗ്കളെക്കാണാം. പലതും പിന്നീട് കണ്ടെത്തിയവയാണ്.” അദ്ധ്യാപകന്‍ ഗവേഷണത്തിന്റെ വളര്‍ച്ചയെ സൂചിപ്പിച്ചു. ‘ഡാന്‍സിങ് ഫ്രോഗ്‌സ്’. ഐ.ആര്‍ കൃഷ്ണന്‍ മേത്തല. ചിന്ത പബ്‌ളഇക്കേഷന്‍സ്. വില 171 രൂപ.
കൊഴുപ്പ് കുറയ്ക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വിശപ്പ് നിയന്ത്രിക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വണ്ണം കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ദിവസവും ഉച്ച ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും, വിശപ്പ് നിയന്ത്രിക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലെ അസറ്റിക് ആസിഡ് […]
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിന്‍ ജിജോയുടെ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിന്‍ ജിജോയുടെ റിമാന്‍റ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കാറുകൊണ്ട് ഇടിച്ചത് കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടുകൂടെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐവിന്‍റെ മരണ കാരണം തലക്കേറ്റ പരുക്കാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത് തലക്കേറ്റ പരിക്കും ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോയതുമാണ് മരണ കാരണമെന്നാണ്. നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പാശ്ശേരിയിൽ സ്വകാര്യ […]
