ഓപ്പറേഷൻ സിന്ദൂറിലെ വിദേശ പര്യടന സംഘത്തിന്റെ ഭാഗമാകാൻ ശശി തരൂർ. കേന്ദ്ര സർക്കാർ ക്ഷണം തരൂർ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിൻ്റെ പര്യടനം നടക്കുക. പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കുക. പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ ദൌത്യം. ഈ ദൌത്യസംഘത്തിന്റെ ഭാഗമാകുകയാണ് തരൂര്‍. ഈ മാസം 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്റെ യാത്ര തീരുമാനിച്ചിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിലെ വിദേശ പര്യടന സംഘത്തിന്റെ ഭാഗമാകാൻ ശശി തരൂർ
