Posted inപുസ്തകങ്ങൾ

ഉള്ളില്‍ കാടുപൂക്കുന്നവര്‍

എഴുത്തിനും വായനക്കും ഇടയില്‍ ഒരു ലോകമുണ്ട്. എഴുത്തുകാരന്‍ തിട്ടപ്പെടുത്തിയ വാക്കുകളിലൂടെ, ക്രമീകരിക്കപ്പെട്ട സന്ദര്‍ഭങ്ങളിലൂടെ സസൂക്ഷ്മം യാത്രചെയ്ത് വായനക്കാരന്‍ തന്റെ ഹൃദയത്തില്‍ കെട്ടിപണിയുന്ന ഒരു മായാലോകം. അത്തരത്തില്‍ താന്‍ കോറിയിട്ട കഥകളുടെ മാന്ത്രികലോകത്തിലേക്ക് നമ്മെ എത്തിക്കുകയാണ് ഈ പുസ്തകത്തിലൂടെ. വികാരതീക്ഷ്ണമായ കഥാസന്ദര്‍ഭങ്ങള്‍ കൊണ്ടും, ആകാംക്ഷ നിറഞ്ഞ കഥാതന്തുക്കള്‍ കൊണ്ടും വായനക്കാരെ സംതൃപ്തിപ്പെടുത്താന്‍ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു വായന അനുഭവം. നാം ജീവിക്കുന്ന സമൂഹത്തില്‍, നമ്മള്‍ കാണുന്ന ആളുകളില്‍ നാം കാണാതെ പോകുന്ന ഒരു മുഖമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന […]

Posted inആരോഗ്യം

ഡിജിറ്റല്‍ ഉപകരണങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകാം

പ്രായമായവരില്‍ മാത്രമല്ല, ഉയര്‍ന്ന രക്തസമ്മര്‍ദം ഇപ്പോള്‍ ചെറുപ്പക്കാരിലേക്കും ആശങ്കാജനകമായ രീതിയില്‍ വ്യാപിക്കുന്നുണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്. ഐസിഎംആര്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 40 വയസിന് താഴെയുള്ള മുതിര്‍ന്നവരില്‍ 20 ശതമാനത്തിലധികം പേര്‍ക്കും മാനസിക സമ്മര്‍ദം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ കാരണം ഉയര്‍ന്ന രക്തസമ്മര്‍ദം നേരിടുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ക്രമേണ തകരാറിലാക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ അവസ്ഥയെ സൈലന്റ് കില്ലര്‍ എന്നും വിളിക്കുന്നു. ഫാറ്റി ലിവര്‍ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഏകദേശം ഒന്‍പതു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് ഹരിയാനയിൽ അറസ്റ്റിലായ യുവാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്

ഇന്ത്യ പാക് സം​ഘർഷത്തെ സംബന്ധിച്ചും, ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ചും പാക്കിസ്ഥാന് വിവരങ്ങൾ അപ്പപ്പോൾ കൈമാറിയെന്ന് സമ്മതിച്ച് ഹരിയാനയിലെ കൈതാളിൽ അറസ്റ്റിലായ യുവാവ്. ഗുഹ്‌ല പോലീസ് സ്റ്റേഷന് കീഴിലുള്ള മസ്ത്ഗഢ് ഗ്രാമത്തിൽ താമസിക്കുന്ന ദേവേന്ദർ സിംഗ് എന്ന 25 കാരനാണ് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലാകുന്നത്.പാകിസ്ഥാനിലുള്ള ഒരാൾക്ക് ദേവേന്ദർ  തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയത്. പട്യാലയിലെ ഒരു കോളേജിൽ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ് പിടിയിലായ ദേവേന്ദർ. പട്യാലയിലെ സൈനിക സ്ഥാപനങ്ങളുടെ ഫോട്ടോകളും വീഡിയോകളും ദേവേന്ദർ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ നിയമ നടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും

ലിയോണൽ മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും നടപടിക്കൊരുങ്ങുന്നു. കേരളത്തിൽ 2 മത്സരം നടത്താൻ വേണ്ടി അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിട്ടിരുന്നു. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സമയം നീട്ടി നൽകിയിട്ടും സ്പോൺസർ ഇത് പാലിച്ചില്ല. സ്പോൺസർമാർക്കെതിരെ സംസ്ഥാന സർക്കാരും നിയമനടപടി എടുത്തേക്കും എന്നാണ് വിവരം. സന്ദർശനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്ന് മേധാവി

2030 കളോടെ ബിബിസിയുടെ എല്ലാ ചാനലുകളും സംപ്രേഷണം നിർത്തുമെന്നും  ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നും പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കുമെന്നും ബിബിസി ബോസ് ടിം ഡേവി. 2024 ജനുവരി 8 മുതൽ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922 ൽ ആണ് സ്ഥാപിതമായത്. പിന്നീട്  1927-ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരിൽ […]

Posted inGeneral

ജമ്മു കശ്മീരിലെ പ്രാദേശിക പാർട്ടികൾക്കിടയിൽ തർക്കം

സിന്ധു നദീജല കരാർ മരവിപ്പിച്ചതിനെ ചൊല്ലി ജമ്മുകശ്മീരിലെ പ്രാദേശിക പാർട്ടികൾക്കിടയിൽ തർക്കമെന്നു റിപ്പോർട്. ജീവജലം ആയുധമാക്കുന്നത് ശരിയല്ലെന്ന പിഡിപി നിലപാട്  മുഖ്യമന്ത്രി ഒമർഅബ്ദുള്ള തള്ളി. കൂടാതെ കരാർ ജമ്മുകശ്മീർ ജനതയുടെ താത്പര്യങ്ങൾ ഹനിക്കുന്നതാണെന്ന് ഒമർ അബ്ദുള്ള തിരിച്ചടിച്ചു. പഹഗൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ മുൻനിർത്തി ഇന്ത്യ ആരംഭിച്ച ജലയുദ്ധത്തിൽ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഇടയിലെ ഭിന്നിപ്പ് പുറത്തായി. കരാർ മരവിപ്പിച്ചതോടെ തുൾബുൾ തടയണപദ്ധതി പുനർജ്ജീവിപ്പിക്കാനുള്ള മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നീക്കമാണ് പ്രതിപക്ഷമായ പിഡിപിയെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

പത്തനംതിട്ട, ഇടുക്കി എന്നീ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  തിങ്കളാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്. മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ കാലവർഷം എത്തും മുൻപേ കേരളത്തിൽ മഴ കനക്കുമെന്നാണ് പ്രവചനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റാവൽപിണ്ടിക്കടുത്തുള്ള നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സമ്മതിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി

റാവൽപിണ്ടിക്കടുത്തുള്ള നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സമ്മതിച്ചു. പത്താം തീയതി പുലർച്ചെ 2.30യ്ക്ക് നൂർഖാൻ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ പതിച്ചു എന്ന് കരസേനാ മേധാവി അസിം മുനീർ തന്നെ അറിയിച്ചു എന്നാണ് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങളിൽ മിസൈൽ പതിച്ചു എന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജമ്മു കശ്മീരിലെ സോപ്പോരയിൽ വ്യാപക റെയിഡ്

ജമ്മു കശ്മീരിലെ സോപ്പോരയിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്. ഭീകരപ്രവർത്തനങ്ങൾക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ കരസേന നോർത്തൺ കമാൻഡർ ലഫ് ജനറൽ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി. ബാരാമുള്ള ജില്ലയിൽ ഡ്രോൺ പറത്തൽ തൽകാലികമായി നിരോധിച്ചിരിക്കുകയാണ്.അതോടൊപ്പം  അതിർത്തിയിൽ പാക് ഷെല്ലാക്രമണത്തിൽ നാശനഷ്ടമുണ്ടായവർക്ക്  ജമ്മു കശ്മീർ സർക്കാർ ഉടൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 17, ശനിയാഴ്ച

◾https://dailynewslive.in/ ഒഡിഷയില്‍ മിന്നലേറ്റ് ആറ് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 9 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒഡിഷയിലെ വിവിധ ജില്ലകളില്‍ അനുഭവപ്പെട്ട കനത്ത മഴയിലാണ് സംഭവം. നിരവധിപ്പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ചില ജില്ലകളില്‍ റെഡ് അലേര്‍ട്ട് നല്‍കിയിരുന്നു. ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ് മിന്നലേറ്റ് മരിച്ചത്. വയലില്‍ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താല്‍ക്കാലിക ഷെഡില്‍ കനത്ത മഴയില്‍ അഭയം തേടിയവര്‍ക്കാണ് അത്യാഹിതം സംഭവിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 65കാരന്‍ മിന്നലില്‍ ഗുരുതര പരിക്കേറ്റ് […]