എഴുത്തിനും വായനക്കും ഇടയില്‍ ഒരു ലോകമുണ്ട്. എഴുത്തുകാരന് തിട്ടപ്പെടുത്തിയ വാക്കുകളിലൂടെ, ക്രമീകരിക്കപ്പെട്ട സന്ദര്‍ഭങ്ങളിലൂടെ സസൂക്ഷ്മം യാത്രചെയ്ത് വായനക്കാരന് തന്റെ ഹൃദയത്തില്‍ കെട്ടിപണിയുന്ന ഒരു മായാലോകം. അത്തരത്തില്‍ താന്‍ കോറിയിട്ട കഥകളുടെ മാന്ത്രികലോകത്തിലേക്ക് നമ്മെ എത്തിക്കുകയാണ് ഈ പുസ്തകത്തിലൂടെ. വികാരതീക്ഷ്ണമായ കഥാസന്ദര്‍ഭങ്ങള്‍ കൊണ്ടും, ആകാംക്ഷ നിറഞ്ഞ കഥാതന്തുക്കള്‍ കൊണ്ടും വായനക്കാരെ സംതൃപ്തിപ്പെടുത്താന്‍ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു വായന അനുഭവം. നാം ജീവിക്കുന്ന സമൂഹത്തില്‍, നമ്മള് കാണുന്ന ആളുകളില്‍ നാം കാണാതെ പോകുന്ന ഒരു മുഖമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന പുസ്തകം. ‘ഉള്ളില്‍ കാടുപൂക്കുന്നവര്’. ഇബിലൂ. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 171 രൂപ.
ഉള്ളില്‍ കാടുപൂക്കുന്നവര്
