നെറ്റ്ഫ്ലിക്സിലെ ജനപ്രിയ കൊറിയന്‍ സീരിസ് ആയ ‘സ്ക്വിഡ് ഗെയിം’ സീസണ് 3 ടീസര്‍ എത്തി. സ്ക്വിഡ് ഗെയിം സീരിസിലെ അവസാന സീസണ് കൂടിയാണിത്. ആദ്യാവസാനം പ്രേക്ഷകരെ മുള് മുനയില്‍ നിര്‍ത്തുന്ന സീരിസിന്റെ രണ്ടാം സീസണ് എത്തിയത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നായിരുന്നു. സ്ക്വിഡ് ഗെയിം മൂന്നാം സീസണ് ജൂണ്‍ 27 മുതല്‍ സ്ട്രീം ചെയ്തു തുടങ്ങും. ഒട്ടേറെ ട്വിസ്റ്റുകള്‍ നിറഞ്ഞതാകും അവസാന സീസണെന്ന് ടീസറില്‍ നിന്നു വ്യക്തം. ഒന്‍പത് എപ്പിസോഡുകള്‍ അടങ്ങിയ സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ് എത്തിയത് 2021 സെപ്റ്റംബറിലായിരുന്നു. കൊറിയന്‍ വെബ് സീരിസുകളില്‍ ജനപ്രിയ പരമ്പരയായി മാറിയ സ്ക്വിഡ് ഗെയിമിന് മലയാളി പ്രേക്ഷകരുടെ ഇടയിലും വലിയ സ്വീകാര്യതയുണ്ട്.
‘സ്ക്വിഡ് ഗെയിം’ സീസണ് 3 ടീസര്‍
