രാജ്യത്ത് ഇലക്ട്രിക് കാറുകളോടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ വെറും 5 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു ഇലക്ട്രിക് കാര്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. പൂനെയില്‍ നിന്നുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മ്മിച്ച വായ്വേ ഇവാ എന്ന കാറാണിത്. ഈ കാറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു, മൂന്ന് തരം ബാറ്ററി പായ്ക്കുകളുമായാണ് വായ്വേ ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍, 9 കിലോവാട്ട് ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 125 കിലോമീറ്റര്‍ റേഞ്ച് നല്കുന്നു, 12.6 കിലോവാട്ട് ബാറ്ററി പായ്ക്ക് 175 കിലോമീറ്റര്‍ റേഞ്ച് നല്കുന്നു, 18 കിലോവാട്ട് ബാറ്ററി പായ്ക്ക് 250 കിലോമീറ്റര്‍ റേഞ്ച് നല്കുന്നു. ഈ കാര്‍ എസി ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്താല്‍ 10 മുതല്‍ 90 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂര്‍ മതിയാകും. ഈ കാറിന്റെ 9 കിലോവാട്ട് ബാറ്ററി പായ്ക്ക് വേരിയന്റായ ‘നോവ’യ്ക്ക് 3.25 ലക്ഷം രൂപയാണ് വില. 12.6 കിലോവാട്ട് ബാറ്ററിയുള്ള ‘സ്റ്റെല്ല’ മോഡലിന് 3.99 ലക്ഷം രൂപയും 18 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള ‘വേഗ’ മോഡലിന് 4.49 ലക്ഷം രൂപയുമാണ് വില.
5 മിനിറ്റ് ചാര്‍ജില്‍ 50 കിലോമീറ്റര്‍ ലഭിക്കുന്ന കാര്‍
