റിലീസിന് മുന്നേ സംസാരവിഷയമായ മലയാളചിത്രം ‘ആസാദി’ക്ക് അപൂര്‍വ നേട്ടം. ജയില്‍ ബ്രേക്ക് ത്രില്ലറായ സിനിമ തീയറ്ററുകളില്‍ എത്തിന്നതിന് ഒരാഴ്ച മുന്നേ ഒ.ടി.ടി അവകാശം വിറ്റുപോയതാണ് പുതിയ വാര്‍ത്ത. സമീപകാലത്ത് തുടരും, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് മാത്രം ലഭിച്ച നേട്ടമാണ് ആസാദിയും ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിച്ച ആസാദി മെയ് 23 ന് സെന്‍ട്രല്‍ പിക്ചേഴ്സ് തീയറ്ററുകളിലെത്തിക്കും. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി അവകാശത്തിനായും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം. ശ്രീനാഥ് ഭാസിയും ലാലും വാണി വിശ്വനാഥുമടക്കം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയിലാക്കും. നവാഗതനായ ജോ ജോര്‍ജാണ് സംവിധാനം. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അബിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്, ബോബന് സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
റിലീസിന് മുന്നേ ഒ.ടി.ടി അവകാശം കിട്ടി ‘ആസാദി’
