സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ സര്‍ക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം മഴക്കാലം മുന്‍നിര്‍ത്തി നടത്തിയ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. മെയ് 20 നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം. ജില്ലാ, താലൂക്ക് തലങ്ങളില്‍ തയ്യാറാക്കിയട്ടുള്ള ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കണം എന്ന് യോഗത്തില്‍ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ സര്‍ക്കാർ തീരുമാനം
