പാകിസ്ഥാന്‍ പതാകകള്‍, പാക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ ആമസോണ്‍ ഇന്ത്യ, ഫ്ലിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ്. പാകിസ്ഥാന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് യുബുകൈ ഇന്ത്യ, എറ്റ്സി, ദി ഫ്ലാഗ് കമ്പനി, ദി ഫ്ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. ഇത്തരം വസ്തുക്കള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാകിസ്ഥാന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, യുബെ […]
വണ്‍പ്ലസ് 13എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് 13ആറിനും വണ്‍പ്ലസ് 13നും ഇടയില്‍ സ്ഥാനം പിടിക്കാന്‍ ഇടയുള്ള ഒരു കോംപാക്ട് ഫ്ലാഗ്ഷിപ്പ് മോഡല്‍ ആകാനാണ് സാധ്യത. ഇതില്‍ സ്‌നാപ് ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റ് ഉള്‍പ്പെടെ ചില ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ വില ഏകദേശം 50,000 രൂപയാകാന്‍ സാധ്യതയുണ്ട്. ഫോണിന് 6.32 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇന്ത്യയില്‍ കറുപ്പ്, […]
‘ഡീയസ് ഈറേ’ ഹൊറര്‍ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക്
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രം ഹലോവീന്‍ (ഒക്ടോബര്‍ 31) റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറേ. ഹൊറര്‍ ത്രില്ലര്‍ എന്ന സിനിമ വിഭാഗത്തിന്റെ സാദ്ധ്യതകള്‍ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് ‘ഡീയസ് […]
‘ഡിക്ടറ്റീവ് ഉജ്ജ്വലന്‍’ യു/എ സര്‍ട്ടിഫിക്കറ്റ് നേടി
വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ മിന്നല്‍ മുരളിക്ക് ശേഷം വരുന്ന രണ്ടാമത്തെ ചിത്രം ആണ് ‘ഡിക്ടറ്റീവ് ഉജ്ജ്വലന്‍’. രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി.കെ. എന്നിവര്‍ ചേര്‍ന്നാണ് സോഫിയാ പോള്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. ഇവര്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണ്. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലനില്‍ നായകനായെത്തുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സിജു വില്‍സന്‍, കോട്ടയം നസീര്‍ , നിര്‍മല്‍ പാലാഴി, […]
ജപ്പാന്‍ സുരക്ഷാ പരിശോധനയില്‍ ഫ്രോങ്ക്‌സിന് 84 പോയിന്റ്
ഇന്ത്യന്‍ നിര്‍മ്മിത മാരുതി സുസുക്കി ഫ്രോങ്ക്‌സ് ജപ്പാന്‍ എന്‍സിഎപി സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി. അവിടെ അത് 84 ശതമാനം സ്‌കോര്‍ ചെയ്തു. അതായത് 193.8 ല്‍ 163.75 പോയിന്റുകള്‍ സ്വന്തമാക്കി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ വാഹനം 2024 ഒക്ടോബറില്‍ ആണ് ജപ്പാനില്‍ പുറത്തിറക്കിയത്. സുരക്ഷാ പരിശോധനകളില്‍ ഫ്രോങ്ക്‌സ് നാല് സ്റ്റാറുകള്‍ നേടിയതായി ജപ്പാന്‍ എന്‍സിഎപി വെളിപ്പെടുത്തി. ക്രാഷ് സുരക്ഷയില്‍ ഫ്രോങ്ക്‌സിന് 76 ശതമാനം സുരക്ഷാ സ്‌കോറും പ്രതിരോധ സുരക്ഷയില്‍ 92 ശതമാനം സുരക്ഷാ സ്‌കോറും ലഭിച്ചു. ഫുള്‍-റാപ്പ് […]
അസുരകഥകള്‍ കുട്ടികള്‍ക്ക്
അസുരകുലത്തില്‍ ജനിച്ച ഇരട്ടക്കുട്ടികളാണ് കുണ്ടക്കനും മണ്ടക്കനും. പഠിക്കാനിഷ്ടമില്ലാത്ത ആ വികൃതിപ്പയ്യന്മാരെ അവരുടെ അമ്മ ഗുരുകുലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടത്തെ ഗുരുനാഥന്‍ സ്നേഹപൂര്‍വ്വം അവര്‍ക്കു കുറേ കഥകള്‍ പറഞ്ഞുകൊടുത്തു. പൂര്‍വ്വികരായ അസുരന്മാരുടെ കഥകള്‍; വളര്‍ന്നു വലുതായിട്ടും വികൃതികാട്ടിയും ഉപദ്രവിച്ചും രസിച്ച അസുരബാലകന്മാരുടെ കഥകള്‍. മഹാവികൃതികളും ഉപദ്രവകാരികളും എന്നാല്‍ ബുദ്ധിശാലികളുമായ അസുരന്മാരുടെ രസകരമായ കഥകള്‍. ‘അസുരകഥകള്‍ കുട്ടികള്‍ക്ക്’. ആനന്ദ് നീലകണ്ഠന്‍. പരിഭാഷ – എന്‍ ശ്രീകുമാര്‍. മാതൃഭൂമി. വില 195 രൂപ.
ഷാംപൂവില്‍ കാന്‍സറിനിന് കാരണമായ വസ്തുക്കള്‍!
ദിവസേന ഉപയോഗിക്കുന്ന ഷാംപൂ, കണ്ടീഷണര്‍, ലോഷന്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കാന്‍സറിനിന് കാരണമായ ഫോര്‍മാഡിഹൈഡ് കണ്ടെത്തിയതായി പഠനം. ഗന്ധമുള്ള നിറമില്ലാത്ത ഒരു വാതകമാണ് ഫോര്‍മാഡിഹൈഡ്. ഇത് ഒരു മികച്ച പ്രിസര്‍വേറ്റീവാണ്. അതുകൊണ്ട് സൗന്ദര്യ വര്‍ധക വസ്തുകളുടെ ഷെല്‍ഫ് ലൈഫ് വര്‍ധിക്കുന്നതിന് എംബാമിങ് ദ്രാവകമായി ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കുന്നുവെന്ന് കാലിഫോണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ഫെഡറല്‍ ഏജന്‍സി ഫോര്‍മാല്‍ഡിഹൈഡിനെ മനുഷ്യര്‍ക്ക് അര്‍ബുദമുണ്ടാക്കുന്ന ഒന്നായി തരംതിരിച്ചിട്ടുണ്ട്. എന്നാല്‍ ഹെയര്‍ റിലാക്‌സറുകളില്‍ മാത്രമല്ല, സ്ത്രീകള്‍ ശരീരത്തില്‍ പ്രയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും […]
കെ.സുധാകരൻ നടത്തുന്ന പരസ്യപ്രതികരണങ്ങളോട് മൗനം പാലിക്കാൻ എഐസിസിയും കെപിസിസിയും
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ കെ.സുധാകരൻ നടത്തുന്ന പരസ്യപ്രതികരണങ്ങളോട് മൗനം പാലിക്കാൻ എഐസിസിയും കെപിസിസിയും തീരുമാനിച്ചതായി വിവരം. മറുപടി പരസ്യമായി പറഞ്ഞ സ്ഥിതി വഷളാക്കേണ്ടെന്നാണ് ധാരണ പുതിയ നേതൃത്വത്തെ സുധാകരന്‍ പിന്തുണച്ചിട്ടുണ്ട്. അതിനാൽ അതൃപ്തി പ്രകടനം പ്രത്യേകമായി എടുത്ത മറുപടി പറയേണ്ടതില്ലെന്നാണ് കെപിസിസി നേതാക്കളുടെ തീരുമാനം. സുധാകരന്‍റേത് സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നതിലുള്ള സ്വാഭാവിക പ്രതികരണമായി കണ്ടാൽ മതിയെന്നാണ് നിലപാട്.
സിപിഎം എംഎല്‍എക്ക് പോലും പ്രതിഷേധിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് സണ്ണി ജോസഫ്
സിപിഎം എംഎല്‍എക്ക് പോലും പ്രതിഷേധിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് സണ്ണി ജോസഫ്. ജനീഷ് കുമാര്‍ എംഎല്‍എക്ക് യുഡിഎഫ് പ്രതിഷേധത്തില്‍ ചേരാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നടത്തുന്ന പ്രതിഷേധം തട്ടിപ്പാണ്, പ്രതിഷേധത്തിന് മുന്നില്‍ കയറി നില്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഒരു ആലോചനാ യോഗം ചേരാന്‍ പോലും സര്‍ക്കാറിനായിട്ടില്ല സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ് എന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
മദ്ധ്യാഹ്ന വാർത്തകൾ
ഇന്ത്യൻ സേനയ്ക്കായി പ്രതിരോധ ബജറ്റിൽ അമ്പതിനായിരം കോടി രൂപ കൂടി വർധിപ്പിക്കാൻ തീരുമാനം. പുതിയ ആയുധങ്ങൾ വാങ്ങാനും സൈനികരംഗത്തെ ഗവേഷണത്തിനുമായിരിക്കും പണം അനുവദിക്കുക. ഇതോടെ പ്രതിരോധ ബജറ്റ് 7 ലക്ഷം കോടി കടക്കും. ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ സായുധ സേനയ്ക്കായി 6.81 ലക്ഷം കോടി രൂപ നീക്കിവച്ചിരുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അധിക തുക അനുവദിക്കാൻ അനുമതി നേടും. പാകിസ്ഥാന്റെ പിന്തുണയോടെയുള്ള തീവ്രവാദത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ […]
