പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് 13ആറിനും വണ്‍പ്ലസ് 13നും ഇടയില്‍ സ്ഥാനം പിടിക്കാന്‍ ഇടയുള്ള ഒരു കോംപാക്ട് ഫ്ലാഗ്ഷിപ്പ് മോഡല്‍ ആകാനാണ് സാധ്യത. ഇതില്‍ സ്നാപ് ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റ് ഉള്‍പ്പെടെ ചില ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ വില ഏകദേശം 50,000 രൂപയാകാന്‍ സാധ്യതയുണ്ട്. ഫോണിന് 6.32 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കും. ഇന്ത്യയില്‍ കറുപ്പ്, പിങ്ക്, പച്ച നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്തിയേക്കും. ഫ്ലാറ്റ് ഡിസൈനും ചതുരാകൃതിയിലുള്ള കാമറ മൊഡ്യൂളും 13ടി പോലുള്ള ഡ്യുവല്‍ സെന്‍സര്‍ സിസ്റ്റവുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. ഫോണ്‍ ടെലിഫോട്ടോ ലെന്‍സും വാഗ്ദാനം ചെയ്തേക്കും. ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 6,000എംഎഎച്ച്+ വലിപ്പമുള്ള ബാറ്ററിയാകാം ഫോണില്‍ ക്രമീകരിക്കുക. ആന്‍ഡ്രോയിഡ് 15 അധിഷ്ഠിത ഓക്സിജന്‍ ഒഎസ് പതിപ്പും മറ്റ് വണ്‍പ്ലസ് 13 സീരീസ് മോഡലുകളെപ്പോലെ ചില എഐ സവിശേഷതകളുമായിട്ടാകാം ഫോണ്‍ വിപണിയില്‍ എത്തുക.
വണ്‍പ്ലസ് 13എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍
