ദിവസേന ഉപയോഗിക്കുന്ന ഷാംപൂ, കണ്ടീഷണര്‍, ലോഷന്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കാന്സറിനിന് കാരണമായ ഫോര്‍മാഡിഹൈഡ് കണ്ടെത്തിയതായി പഠനം. ഗന്ധമുള്ള നിറമില്ലാത്ത ഒരു വാതകമാണ് ഫോര്‍മാഡിഹൈഡ്. ഇത് ഒരു മികച്ച പ്രിസര്‍വേറ്റീവാണ്. അതുകൊണ്ട് സൗന്ദര്യ വര്‍ധക വസ്തുകളുടെ ഷെല്‍ഫ് ലൈഫ് വര്‍ധിക്കുന്നതിന് എംബാമിങ് ദ്രാവകമായി ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കുന്നുവെന്ന് കാലിഫോണിയ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ഫെഡറല്‍ ഏജന്‍സി ഫോര്‍മാല്‍ഡിഹൈഡിനെ മനുഷ്യര്‍ക്ക് അര്‍ബുദമുണ്ടാക്കുന്ന ഒന്നായി തരംതിരിച്ചിട്ടുണ്ട്. എന്നാല്‍ ഹെയര്‍ റിലാക്സറുകളില് മാത്രമല്ല, സ്ത്രീകള്‍ ശരീരത്തില്‍ പ്രയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം തെളിയിക്കുന്നു. ഒരു സ്ത്രീ ദിവസം ശരാശരി 17 ഉല്‍പ്പന്നങ്ങള്‍ വരെ ഉപയോഗിക്കാറുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഫോര്‍മാല്‍ഡിഹൈഡുമായി സമ്പര്‍ക്കപ്പെടുന്നത് ചര്‍മത്തില്‍ ചൊറിച്ചില്‍ തിണര്‍പ്പ് എന്നിവ ഉണ്ടാക്കാം. കൂടാതെ വാതക രൂപത്തിലുള്ള ഇവ ശ്വസിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകുന്നു. എന്നാല്‍ ഇവ അടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ പലപ്പോഴും ഫോര്‍മാല്‍ഡിഹൈഡ് എന്ന് രേഖപ്പെടുത്തേണ്ടതില്ല. പകരം 1,3-ഡൈമെത്തിലോള്-5,5-ഡൈമെത്തിലൈഡന്റോയിന് എന്നിങ്ങനെ രാസനാമങ്ങളിലാണ് രേഖപ്പെടുത്തുക.
ഷാംപൂവില്‍ കാന്സറിനിന് കാരണമായ വസ്തുക്കള്‍!
