കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ കെ.സുധാകരൻ നടത്തുന്ന പരസ്യപ്രതികരണങ്ങളോട് മൗനം പാലിക്കാൻ എഐസിസിയും കെപിസിസിയും തീരുമാനിച്ചതായി വിവരം. മറുപടി പരസ്യമായി പറഞ്ഞ സ്ഥിതി വഷളാക്കേണ്ടെന്നാണ് ധാരണ പുതിയ നേതൃത്വത്തെ സുധാകരന് പിന്തുണച്ചിട്ടുണ്ട്. അതിനാൽ അതൃപ്തി പ്രകടനം പ്രത്യേകമായി എടുത്ത മറുപടി പറയേണ്ടതില്ലെന്നാണ് കെപിസിസി നേതാക്കളുടെ തീരുമാനം. സുധാകരന്റേത് സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നതിലുള്ള സ്വാഭാവിക പ്രതികരണമായി കണ്ടാൽ മതിയെന്നാണ് നിലപാട്.
കെ.സുധാകരൻ നടത്തുന്ന പരസ്യപ്രതികരണങ്ങളോട് മൗനം പാലിക്കാൻ എഐസിസിയും കെപിസിസിയും
