ഇന്ത്യന്‍ നിര്‍മ്മിത മാരുതി സുസുക്കി ഫ്രോങ്ക്സ് ജപ്പാന് എന്‍സിഎപി സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി. അവിടെ അത് 84 ശതമാനം സ്കോര്‍ ചെയ്തു. അതായത് 193.8 ല്‍ 163.75 പോയിന്റുകള്‍ സ്വന്തമാക്കി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ വാഹനം 2024 ഒക്ടോബറില്‍ ആണ് ജപ്പാനില്‍ പുറത്തിറക്കിയത്. സുരക്ഷാ പരിശോധനകളില്‍ ഫ്രോങ്ക്സ് നാല് സ്റ്റാറുകള്‍ നേടിയതായി ജപ്പാന് എന്‍സിഎപി വെളിപ്പെടുത്തി. ക്രാഷ് സുരക്ഷയില്‍ ഫ്രോങ്ക്സിന് 76 ശതമാനം സുരക്ഷാ സ്കോറും പ്രതിരോധ സുരക്ഷയില്‍ 92 ശതമാനം സുരക്ഷാ സ്കോറും ലഭിച്ചു. ഫുള്‍-റാപ്പ് ഫ്രണ്ടല്‍ കൊളീഷന്‍, സൈഡ് കൊളീഷന്‍ (ഡ്രൈവര്‍ സീറ്റ്), കാല്‍നടയാത്രക്കാരുടെ കാലുകളുടെ സംരക്ഷണം എന്നിവയ്ക്ക് കോംപാക്റ്റ് എസ്യുവിക്ക് പൂര്‍ണ്ണ പോയിന്റുകള്‍ ലഭിച്ചു. കഴുത്തിലെ പരിക്ക് സംരക്ഷണം, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍ പരിശോധനകള്‍ എന്നിവയില്‍ അഞ്ചില്‍ നാല് പോയിന്റുകളും കാല്‍നടയാത്രക്കാരുടെ തല സംരക്ഷണത്തിന് അഞ്ചില്‍ മൂന്ന് പോയിന്റുകളും ലഭിച്ചു. മൂന്ന് പവര്‍ട്രെയിനുകളില്‍ ഈ വാഹനം ലഭ്യമാണ്.
ജപ്പാന് സുരക്ഷാ പരിശോധനയില്‍ ഫ്രോങ്ക്സിന് 84 പോയിന്റ്
