ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘നരിവേട്ട’യിലെ ‘ആടു പൊന്‍മയില്‍..’ എന്ന ഗാനം റിലീസ് ചെയ്തു. ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് അതുല്‍ നറുകര, പുലയ ട്രഡീഷണല്‍, ബി കെ ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ്. അതുല്‍ നറുകര, ബിന്ദു ചേലക്കര എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 23ന് തിയറ്ററുകളില്‍ എത്തും. ഏറെ ശ്രദ്ധനേടിയ കടുവ സിനിമയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’, എന്ന ഗാനത്തിന് […]
ലൈവ് ആക്ഷന്‍ ത്രിഡി ചിത്രമായ ‘ലൗലി’
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന്‍ ആന്റ് ലൈവ് ആക്ഷന്‍ ത്രിഡി ചിത്രമായ ‘ലൗലി’ മെയ് പതിനാറിന് പ്രദര്‍ശനത്തിനെത്തുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍, ടാ തടിയാ, ഇടുക്കി ഗോള്‍ഡ്, മായാനദി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്‍ (ദിലീഷ് നായര്‍) സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷന്‍ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു. അശ്വതി മനോഹരന്‍, ഉണ്ണിമായ, മനോജ് കെ ജയന്‍, ഡോ. അമര്‍ രാമചന്ദ്രന്‍, അരുണ്‍, ആഷ്ലി, പ്രശാന്ത് മുരളി, […]
സിറ്റി ഹൈബ്രിഡിന്റെ വില കൂട്ടി ഹോണ്ട കാര്‍സ്
ജാപ്പനീസ് കാര്‍ ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ ഹോണ്ട സിറ്റി ഹൈബ്രിഡിന്റെ വില കൂട്ടി. ഈ ജനപ്രിയ ഹൈബ്രിഡ് സെഡാന് മുമ്പത്തേക്കാള്‍ ഏകദേശം 29,900 രൂപയോളം ഇനി അധികം ചെലവഴിക്കേണ്ടിവരും. ഹോണ്ട സിറ്റി ഹൈബ്രിഡ് ഇപ്പോള്‍ ഒരു വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ, പുതിയ എക്‌സ്-ഷോറൂം വില 20.85 ലക്ഷം രൂപയാണ്. നേരത്തെ ഇതിന്റെ വില 20.55 ലക്ഷം രൂപയായിരുന്നു. അതായത് വില ഇപ്പോള്‍ 29,900 രൂപ വര്‍ദ്ധിച്ചു. 2022-ല്‍ സിറ്റി ഹൈബ്രിഡ് ഇന്ത്യയില്‍ പുറത്തിറങ്ങിയപ്പോള്‍, അതിന്റെ പ്രാരംഭ […]
സര്‍ഗ്ഗഗീതം – തിരഞ്ഞെടുത്ത വയലാര്‍ കവിതകള്‍
വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതല്‍ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും തമസ്‌കരിച്ച സങ്കുചിതാശയങ്ങള്‍ മുളയ്ക്കുകയും ചെയ്യുന്ന തലതിരിഞ്ഞ കാലമാണിത്. വര്‍ഗ്ഗീയതയുടെ പ്രത്യാഗമനം, വളരുന്ന വരേണ്യബോധം, ഇടുങ്ങിയ സ്വത്വബോധം, നിര്‍ലജ്ജമായ ചൂഷണം, കൈയൂക്കുള്ളവന്റെ തേര്‍വാഴ്ച, വര്‍ദ്ധിക്കുന്ന സാമ്പത്തിക അസമത്വം, അധികാരത്തിന്റെ നിരാര്‍ദ്രത ഇവയെല്ലാം നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ നോക്കി കൊഞ്ഞനംകുത്താന്‍ തുടങ്ങുമ്പോള്‍ മാനവികതയുടെ ധീരമധുരസ്വരമായ വയലാര്‍ കവിത […]
മൊബൈല്‍ ഫോണ്‍ ഹാപ്പി ഹോര്‍മോണ്‍ കുറയ്ക്കുന്നു!
ഉന്മേഷത്തോടെ ദിവസം ആരംഭിക്കുന്നതിന് പകരം മടുപ്പും ക്ഷീണവും, ഇതിന്റെ പ്രധാന കാരണം മൊബൈല്‍ ഫോണ്‍ ആണെന്ന് ന്യൂറോളജിസ്റ്റ് ആയ ടിജെ പവര്‍ ലൂയിസ് ഹോവസിനൊപ്പം നടത്തിയൊരു പോഡ്കാസ്റ്റില്‍ പറയുന്നു. ഉറക്കമുണര്‍ന്ന ഉടന്‍ തലയിണ സൈഡിലെ മൊബൈല്‍ ഫോണുകള്‍ തിരയുന്നവരാണ് നമ്മെല്ലാം. ഇത് രാവിലെ തന്നെ നിങ്ങളുടെ ഡോപ്പമിന്‍, സന്തോഷത്തിന് കാരണമാകുന്ന ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയ്ക്കുന്നു. ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്നതിന് ഡോപ്പമിന്റെ ഉല്‍പാദനം പ്രധാനമാണ്. തലച്ചോറില്‍ നിന്ന് പുറപ്പെടുന്ന ഡോപ്പമിന്‍ സമ്മര്‍ദവും ഉത്കണ്ഠയും നീക്കാനും പോസിറ്റീവ് ആയി […]
വയനാട് ടൗൺഷിപ്പ് പദ്ധതിക്ക് 351 കോടിയുടെ ഭരണാനുമതി
വയനാട് ടൗണ്‍ഷിപ്പ് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയത്. ഇതോടൊപ്പം എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടിയും മെയ് 12 ലെ ഉത്തരവ് പ്രകാരം […]
പിഎം ജൻമൻ പദ്ധതിയുടെ ആനുകൂല്യത്തിനായി കേരളം
ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം 261 കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് കെഎസ്ഇബി സമർപ്പിച്ച 57.56 ലക്ഷം രൂപയുടെ വിശദ പദ്ധതി രേഖകൾക്ക് അംഗീകാരം നൽകി. സംസ്ഥാനത്തെ 261 ആദിവാസി കുടുംബങ്ങൾക്ക് വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതിയാണ് പിഎം ജൻമൻ പദ്ധതി. ഈ ശുപാർശ ഇനി കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കൈമാറും. ഇതിന് പുറമെ 55 വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള 2.473 ലക്ഷം രൂപയുടേയും, 29 വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള 275.90 ലക്ഷം രൂപയുടേയും വിശദ പദ്ധതി രേഖകളും അംഗീകരിച്ചിട്ടുണ്ട്. ഇവയും […]
അമേരിക്കൻ നിലപാട് തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ഇന്ത്യ പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും എസ് ജയശങ്കർ വ്യക്തമാക്കി. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ നിലപാട് ഇന്ത്യ പുനഃപരിശോധിക്കൂ എന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. പാക് അധീന കശ്മീരിൽ മാത്രമേ ചർച്ചയുള്ളൂ എന്നതിലും ഇന്ത്യൻ നിലപാട് വ്യക്തമെന്നും എസ് ജയശങ്കർ പ്രതികരിച്ചു. ആരാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് വ്യക്തമാണ് ഭീകരകേന്ദ്രങ്ങൾ മാത്രം ഉന്നമിട്ട് ആക്രമിച്ചതോടെ ഇന്ത്യയുടെ സന്ദേശം വ്യക്തമായിരുന്നു അവരത് […]
മലപ്പുറം കാളികാവിൽ യുവാവിനെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടും
മലപ്പുറം കാളികാവിൽ യുവാവിനെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടും. റബ്ബർ ടാപ്പിംഗിനിടെയാണ് തൊഴിലാളിയായ അബ്ദുൾ ഗഫൂറിനെ കടുവ കൊന്നത്. പ്രദേശത്ത് കടുവയും പുലിയുമടക്കം വന്യജീവി ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സ്ഥലത്ത് നാട്ടുകാർ വലിയ തോതിൽ പ്രതിഷേധിച്ചു. ഗഫൂറിന്‍റ ആശ്രിതരിൽ ഒരാള്‍ക്ക് താത്കാലിക ജോലി നൽകുമെന്നും 14 ലക്ഷം ധനസഹായം നൽകുമെന്നും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിൽ തീരുമാനമായെന്ന ഉറപ്പുകള്‍ ഡിഎഫ്ഒ എഴുതി നൽകിയതോടയെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഗഫൂറിന്‍റെ മൃതദേഹം മഞ്ചേരി […]
മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും
ഭീകരനും ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവനുമായ മസൂദ് അസറിന് പാകിസ്ഥാൻ സർക്കാരിൽ നിന്ന് 14 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചേക്കും. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിലെ ലക്ഷ്യങ്ങളിലൊന്ന് ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു. ആക്രമണത്തിൽ അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പടെ കുടുംബത്തിലെ 14 […]
