മലപ്പുറം കാളികാവിൽ യുവാവിനെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടും. റബ്ബർ ടാപ്പിംഗിനിടെയാണ് തൊഴിലാളിയായ അബ്ദുൾ ഗഫൂറിനെ കടുവ കൊന്നത്. പ്രദേശത്ത് കടുവയും പുലിയുമടക്കം വന്യജീവി ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സ്ഥലത്ത് നാട്ടുകാർ വലിയ തോതിൽ പ്രതിഷേധിച്ചു. ഗഫൂറിന്റ ആശ്രിതരിൽ ഒരാള്‍ക്ക് താത്കാലിക ജോലി നൽകുമെന്നും 14 ലക്ഷം ധനസഹായം നൽകുമെന്നും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിൽ തീരുമാനമായെന്ന ഉറപ്പുകള്‍ ഡിഎഫ്ഒ എഴുതി നൽകിയതോടയെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഗഫൂറിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി. ഇതിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മലപ്പുറം കാളികാവിൽ യുവാവിനെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടും
