ഇന്ത്യ പാകിസ്ഥാന് ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്നും ഓപ്പറേഷന് സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും എസ് ജയശങ്കർ വ്യക്തമാക്കി. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്നും പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ നിലപാട് ഇന്ത്യ പുനഃപരിശോധിക്കൂ എന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. പാക് അധീന കശ്മീരിൽ മാത്രമേ ചർച്ചയുള്ളൂ എന്നതിലും ഇന്ത്യൻ നിലപാട് വ്യക്തമെന്നും എസ് ജയശങ്കർ പ്രതികരിച്ചു. ആരാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് വ്യക്തമാണ് ഭീകരകേന്ദ്രങ്ങൾ മാത്രം ഉന്നമിട്ട് ആക്രമിച്ചതോടെ ഇന്ത്യയുടെ സന്ദേശം വ്യക്തമായിരുന്നു അവരത് പരിഗണിക്കാതെ ഇന്ത്യയെ ആക്രമിക്കാനാണ് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ നിലപാട് തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
