കഴിഞ്ഞ 54 മാസത്തിനിടെ മഹീന്ദ്രയുടെ മൊത്തം വില്‍പ്പനയുടെ 15 ശതമാനം സംഭാവന ചെയ്ത് ഥാര്‍. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഥാര്‍ ബ്രാന്‍ഡിന് 12 മാസത്തെ ഏറ്റവും മികച്ച വില്‍പ്പന 84,834 യൂണിറ്റുകളായിരുന്നു. ഇതില്‍ 5-ഡോര്‍ ഥാര്‍ റോക്‌സ് വെറും ആറ് മാസത്തെ വില്‍പ്പനയില്‍ 38,590 യൂണിറ്റുകള്‍ വിറ്റഴിച്ചു. അതേസമയം, മൂന്ന്-ഡോര്‍ ഥാര്‍ 12 മാസത്തിനുള്ളില്‍ 46,244 യൂണിറ്റുകള്‍ വിറ്റഴിച്ചു. രണ്ടാം തലമുറ ഥാര്‍ മോഡല്‍ പുറത്തിറങ്ങി 54 മാസങ്ങള്‍ക്ക് ശേഷമാണ് 250,000 വില്‍പ്പന നാഴികക്കല്ല് പിന്നിടുന്നത്. നാലര […]
യൂട്യൂബിന്റെ മുട്ട
‘സന്തോഷത്തിന്റെ നിറം എന്താണെന്നറിയാമോ? എനിക്കറിയാം. നമ്മുടെ പ്രിയപ്പെട്ടവരുടെ നിറമാണതിന്.’ കവിത തുളുമ്പുന്ന ഭാഷയില്‍ വിമീഷ് മണിയൂര്‍ കുട്ടികള്‍ക്കായി രചിച്ച പതിനാല് അധ്യായങ്ങളുള്ള നോവല്‍. ‘യൂട്യൂബിന്റെ മുട്ട’. വിമീഷ് മണിയൂര്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 140 രൂപ.
പൊട്ടാസ്യം കഴിച്ച് അധിക സോഡിയം ഇല്ലാതാക്കാം
മനുഷ്യ ശരീരത്തിലെ 98 ശതമാനം കോശങ്ങളിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഹൃദയം, തലച്ചോര്‍, കരള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിലെ എല്ലാ പ്രധാനപ്പെട്ട അവയവങ്ങളിലും പൊട്ടാസ്യത്തിന്റെ സന്തുലനം പ്രധാനമാണ്. പൊട്ടാസ്യം ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനൊപ്പം ഹൃദയാഘാത സാധ്യത 39 ശതമാനമായി കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആവശ്യത്തിന് പൊട്ടാസ്യം കഴിക്കുന്നത് ശരീരത്തില്‍ നിന്ന് അധിക സോഡിയം ഇല്ലാതാക്കാന്‍ സഹായിക്കും. ഉയര്‍ന്ന സോഡിയത്തിന്റെ അളവ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കും. ഇത് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് […]
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പ്രതി ആനന്ദ കുമാറിന് ജാമ്യം അനുവദിച്ച് കോടതി
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസിൽ സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും പ്രതിയുമായ ആനന്ദ കുമാറിന് ജാമ്യം അനുവദിച്ച് കോടതി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മുപ്പതോളം കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബാക്കി കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ആനന്ദകുമാർ ജയിലിൽ തുടരും.
ടാപ്പിംഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ
കാളികാവ് അടക്കാക്കുണ്ടിൽ ഇന്ന് പുലർച്ചെ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഗഫൂറിനെ പുലി കഴുത്തിൽ പിടിച്ചു കൊണ്ടുപോയെന്ന് കണ്ടുവെന്ന് മറ്റൊരു തൊഴിലാളി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. പരിശോധനയിലാണ് അഞ്ചു കിലോമീറ്റർ ദൂരത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. വനാതിർത്ഥിയിലേക്ക് യാത്ര സൌകര്യമില്ലാത്തതിനാൽ കാൽനടയായാണ് പൊലീസും സംഘവും പോയത്. മൃതദേഹം വാഹനത്തിൽ പുറത്തെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ […]
ആശാ വര്‍ക്കര്‍മാരുടെ സമരത്തിൽ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു
ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ചെയർപേഴ്സണായ സമിതിയെയാണ് ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാൻ സര്‍ക്കാര്‍ നിയോഗിച്ചത്. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിക്കും. തുടര്‍ന്ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകും. എന്നാൽ സമിതിയെ നിയോഗിച്ചതിനെതിരെ വിപി സുഹ്റ രംഗത്തെത്തി. ആശാ സമരക്കാരോടുള്ള സർക്കാർ സമീപനം വളരെ മോശമാണെന്നും ഇനിയും സര്‍ക്കാരിന് എന്താണ് പഠിക്കാനുള്ളതെന്നും വിപി സുഹ്റ ചോദിച്ചു.
മന്ത്രിക്കെതിരെ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെരെ ഹർജി
കേണല്‍ സോഫിയ ഖുറേഷിയെ ഭീകരരുടെ സഹോദരിയെന്ന് വിളിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെരെ ഹർജി. മന്ത്രിയുടെ വാക്കുകള്‍ മതസ്പര്‍ധ വളര്‍ത്തുന്നതും, സമൂഹത്തില്‍ വിഭജനത്തിനിടയാക്കുന്നതാണെന്നും ഹൈകോടതി നിരീക്ഷിച്ചു. കോടതി ഉത്തരവിനെതുടര്‍ന്ന് ജയ് ഷാക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പരിഹാസ്യവും നിന്ദ്യവുമാണ് പ്രസ്താവനയെന്നും സമൂഹത്തില്‍ വലിയ വിഭജനമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. മന്ത്രിക്കെതിരെ മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിത്തു പട്വാരി പോലീസില്‍ പരാതി നല്‍കി. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്ന എല്ലാ പെൺമക്കളെയും അപമാനിക്കുന്ന പ്രസ്താവനയെന്ന് വനിത […]
പാകിസ്ഥാന് മുന്നറിയിപ്പുമായി ബലൂച് നേതാവ്
പാകിസ്ഥാനല്ല ബലൂചിസ്ഥാന്‍ എന്ന് ബലൂച് നേതാവ് മിർ യാർ ബലൂച്. ബലൂചിസ്ഥാനിലെ ജനങ്ങൾ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും ലോകം ഇനി നിശബ്ദത പാലിക്കരുതെന്നും മിർ യാർ ആവശ്യപ്പെട്ടു. മിറിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ റിപബ്ലിക് ഓഫ് ബലൂചിസ്ഥാൻ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു. പാകിസ്ഥാൻ പാക് അധീന കശ്മീരിൽ നിന്ന് പുറത്തുപോകണമെന്ന ഇന്ത്യയുടെ തീരുമാനത്തെ ബലൂചിസ്ഥാൻ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും പാകിസ്ഥാൻ സൈന്യത്തെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയും, പാക് അധീന കശ്മീരിലെ ജനങ്ങളെ മനുഷ്യകവചമായി […]
നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
നെടുമ്പാശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ ബീഹാർ സ്വദേശി മോഹൻ കുമാർ ആണ് കസ്റ്റഡിയിലുള്ളത്. തുറവൂർ സ്വദേശി ഐവിൻ ജിജയാന് മരിച്ചത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാറിൽ ഉണ്ടായിരുന്നത് രണ്ടു ഉദ്യോഗസ്ഥർ ആയിരുന്നുവെന്നും ഇതിലൊരാൾ ഇറങ്ങി ഓടുകയായിരുന്നുമെന്നുമാണ് വിവരം .
സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു
നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് പതിനാല് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയിൽ ഇല്ലാത്ത സമയപരിധി കോടതിക്ക് നിർവചിക്കാനാകുമോ എന്നും രാഷ്ട്രപതി ചോദിക്കുന്നു. ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ രാഷ്‌ട്രപതി ദ്രൗപദി […]
