Posted inപുസ്തകങ്ങൾ

പോര്

മഗധയുടെ തലസ്ഥാനമായ ഗിരിവ്രജത്തിന് ആവേശവും ആഘോഷവുമായി 14 നാള്‍ നീണ്ടൊരു പോര്- ഭീമസേനനും ജരാസന്ധനും തമ്മില്‍. ഹിഡിംബനെയും ബകനെയും അനായാസം അവസാനിപ്പിച്ച ഭീമന് ജരാസന്ധനെ അത്രവേഗം പരാജയപ്പെടുത്താനാവാഞ്ഞതെന്തുകൊണ്ട്? രണ്ട് അതിശക്തന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അണിയറയില്‍ സംഭവിച്ചതെന്ത്? അര്‍ത്ഥപൂര്‍ണമായ മൗനങ്ങള്‍ ഇതിഹാസത്തില്‍ അവശേഷിപ്പിച്ച വിടവുകളില്‍ ഭാവനകൊണ്ടൊരു വിളവെടുപ്പ്. മഹാഭാരതത്തെ അവലംബിച്ച് കലിപാകം, നാഗഫണം എന്നീ നോവലുകളെഴുതിയ രാജീവ് ശിവശങ്കറില്‍നിന്ന് മറ്റൊരു മികവുറ്റ രചന. ‘പോര്’. രാജീവ് ശിവശങ്കര്‍. ഡിസി ബുക്‌സ്. വില 240 രൂപ.

Posted inആരോഗ്യം

കോളറ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് കോളറ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കുടലില്‍ ഉണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ് കോളറ. ഇത് ശരീരത്തെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന പ്രധാന ധാതുക്കള്‍ (ഇലക്ട്രോലൈറ്റുകള്‍) വേഗത്തില്‍ നഷ്ടപ്പെടുന്നതിനും നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും. വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാല്‍ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറയ്ക്ക് കാരണമാകുന്നത്. കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസിനെതിരെ ബാർ കൗൺസിൽ നടപടി

വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസിനെതിരെ ബാർ കൗൺസിൽ നടപടി. അഡ്വ. ബെയ്ലിൻ ദാസിനെ ഇന്ന് മുതൽ പ്രാക്റ്റീസ് ചെയ്യുന്നത് ബാർ കൗൺസിൽ വിലക്കി. അച്ചടക്കനടപടി കഴിയുന്നതുവരെയാണ് വിലക്ക്. ബെയ്ലിൻ കാരണം കാണിക്കൽ ദാസിന് നോട്ടീസ് നൽകുമെന്നും ബാർ കൗൺസിൽ അറിയിച്ചു. അച്ചടക്ക കമ്മിറ്റി തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും. ബാർ കൗൺസിൽ ഭാരവാഹികൾ അഭിഭാഷകനെ സഹായിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നടന്നത് അസാധാരണ സംഭവമാണെന്നും ബാർ കൗൺസിൽ […]

Posted inലേറ്റസ്റ്റ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിലെത്തി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തറിലെത്തി. ബുധനാഴ്ച രാവിലെ റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ പ​​​ങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമേരിക്കൻ പ്രസിഡന്റിനെ ഖത്തർ അമീർ ശൈയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി സ്വീകരിച്ചു. 22 വർഷത്തിനു ശേഷം ഒരു അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് വേദിയാകുന്ന ഖത്തർ വൻ വരവേൽപാണ് അമേരിക്കൻ പ്രസിഡന്റിനായി ഒരുക്കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍  പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍  പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. മലപ്പുറം ജില്ലയില്‍ നിപ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. നിപ സ്ഥിരീകരിച്ചിട്ടുള്ളയാള്‍ മാത്രമാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച രോഗി ഗുരുതരമായി തുടരുകയാണ്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് ആന്റി വൈറസ് […]

Posted inഅറിയാക്കഥകൾ, ലേറ്റസ്റ്റ്

സേവാഗ്രാം….!!!!

  മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിന്റെ പേരാണ് സേവാഗ്രാം അഥവാ “സേവനത്തിനായുള്ള ഗ്രാമം”…..!!! ഇത് 1936 മുതൽ 1948-ൽ മരണം വരെ മോഹൻദാസ് ഗാന്ധിയുടെ (ഗാന്ധിജിയുടെ) ആശ്രമം സ്ഥിതിചെയ്തിരുന്ന സ്ഥലം ആയിരുന്നു.വാർധയിൽ നിന്ന് 8 കിലോമീറ്റർ അകലെ ഒരു ചെറിയ ഗ്രാമമാണ് സേവാഗ്രാം. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് അവിടെ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്കിടയിൽ മഹാത്മാ ഗാന്ധി ഈ ആശ്രമം സ്ഥാപിച്ചു. മഹാത്മാഗാന്ധിയുടെ ശിഷ്യനായ വാർധയിലെ സേത്ത് ജംനാലാൽ ബജാജ് 300 ഏക്കർ (1.2 ചതുരശ്ര കിലോമീറ്റർ) ഭൂമിയിലാണ് ആശ്രമം നിർമ്മിച്ചിരിക്കുന്നത്. ആശ്രമത്തിന് സമീപം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച വസ്തുതകൾ സംരക്ഷിക്കുന്ന ഒരു മ്യൂസിയം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിയാദിൽ നടന്ന അമേരിക്ക- അറബ് ഉച്ചകോടിക്ക് സമാപനം

റിയാദിൽ നടന്ന അമേരിക്ക- അറബ് ഉച്ചകോടിക്ക് സമാപനം. ചരിത്ര പ്രധാനമായ മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാ​ഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെയാണ് റിയാദിലെത്തിയത്. കൂടാതെ ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും കിരീടാവകാശി മുഹമ്മദി ബിൻ സൽമാന്റെയും ക്ഷണപ്രകാരം അറബ് രാജ്യങ്ങളിലെ നേതാക്കളും സൗദിയിലെത്തിയിരുന്നു.

Posted inലേറ്റസ്റ്റ്

പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 13 സൈനികരെന്ന് പാകിസ്ഥാൻ

പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 13 സൈനികരെന്ന് പാകിസ്ഥാൻ. ആറിടങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നുവെന്നും പാക് സൈനിക വക്താവ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ 11 പാക് സൈനികര്‍ കൊല്ലപ്പെട്ടവെന്നാണ് പാക് സൈന്യം പറഞ്ഞിരുന്നത്. 40 പാക് പൗരന്മാരും കൊല്ലപ്പെട്ടുവെന്നും വാര്‍ത്താസമ്മേളനത്തിൽ പാക് സൈനിക വക്താവ് അവകാശപ്പെട്ടു. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാകിസ്ഥാനിലെ സാധാരണക്കാരെ ലക്ഷ്യമിട്ടില്ലെന്നും അവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂരിൽ ഭീകരതാവളങ്ങളും പിന്നീടുണ്ടായ പ്രത്യാക്രമണത്തിൽ പാകിസ്ഥാനിലെ സൈനിക താവളങ്ങളുമാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദേശം

കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിര്‍ദേശം. മധ്യപ്രദേശ് മന്ത്രി വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടത്. വ്യാപകമായ പ്രതിഷേധത്തിന് കാരണമായ വിഷയത്തിൽ സ്വമേധയാ കേസെടുത്ത കോടതി, വിജയ് ഷായ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയായിരുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കാലവർഷത്തോട് അനുബന്ധിച്ചുള്ള മഴ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാം എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .