Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈകാരിക പ്രകടനമാണ് ഉണ്ടായതെന്ന് കെ യു ജനീഷ് കുമാർ എം എൽ എ

പത്തനംതിട്ട കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ കെ.യു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ച സംഭവത്തിൽ ജനങ്ങളുടെ പ്രശ്നങ്ങളിലെ വൈകാരിക പ്രകടനമാണ് ഉണ്ടായതെന്നും മോശം ഭാഷ ഉപയോഗിക്കേണ്ടിവന്നതിൽ ഖേദമുണ്ടെന്നും എം എൽ എ പ്രതികരിച്ചു. എന്നാൽ എംഎൽഎയുടെ വാദം കോന്നി ഡിഎഫ്ഒ തള്ളി. ആന ചരിഞ്ഞ കേസിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും നടപക്രമങ്ങൾ പാലിച്ച് ചോദ്യംചെയ്യാനാണ് വിളിപ്പിച്ചത്, എംഎൽഎ ഇറക്കി കൊണ്ടുപോയ ആൾ സ്വന്തം വാഹനത്തിലാണ് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയതെന്നും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 14, ബുധനാഴ്ച

◾https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും അതിര്‍ത്തികളില്‍ നിന്ന് സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി തയ്യാറാക്കി. രണ്ടു ഡിജിഎംഒമാരും ഇന്ന് വിവരം പരസ്പരം കൈമാറിയേക്കും. അതിര്‍ത്തിയില്‍ അധികം വിന്യസിച്ച സൈനികരെ കുറയ്ക്കും. അതിര്‍ത്തികളില്‍ എത്തിച്ച കൂടുതല്‍ പടക്കോപ്പുകളും പിന്‍വലിക്കും. ഡിജിഎംഒമാര്‍ ചര്‍ച്ച തുടരാന്‍ പ്രതിനിധികളെ ചുമതലപ്പെടുത്തിയേക്കും. ◾https://dailynewslive.in/ പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ മോചിപ്പിച്ചു. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം കൂടി ഉൾപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സെഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ ജയശങ്കറിനുള്ളത്. സിആർപിഎഫാണ് സെഡ് കാറ്റഗറി വിഭാഗത്തിലുള്ള വിഐപികൾക്ക് സുരക്ഷ ഒരുക്കുന്നത്. രാജ്യ‌ത്തെവിടെ പോകുമ്പോഴും സായുധരായ സിആർപിഎഫ് സേനാംഗങ്ങൾ അദ്ദേഹത്തിന് ശക്തമായ സുരക്ഷ ഒരുക്കും. നിലവിൽ ആഭ്യന്തരമന്ത്രി അമിത്ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ദലൈലാമ, സോണിയ […]

Posted inബിസിനസ്സ്

ചില്ലറ പണപ്പെരുപ്പം 69 മാസത്തെ കുറഞ്ഞ നിരക്കില്‍

രാജ്യത്തെ ഏപ്രില്‍ മാസത്തെ ചില്ലറ പണപ്പെരുപ്പം 69 മാസത്തെ കുറഞ്ഞ നിരക്കില്‍. ഇതോടെ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വീണ്ടും കുറയ്ക്കാന്‍ സാധ്യത തെളിയുന്നു. പലിശ നിരക്കുകള്‍ കുറക്കാന്‍ ആര്‍.ബി.ഐ പരിഗണിക്കുന്ന വിഷയങ്ങളിലൊന്നാണ് ചില്ലറ പണപ്പെരുപ്പം. മാര്‍ച്ചില്‍ 3.34 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. ഏപ്രിലില്‍ ഇത് 3.16 ശതമാനമായി കുറഞ്ഞു. 2019 ജൂലൈയിലാണ് ഇത്രയും കുറവ് രേഖപ്പെടുത്തിയത്. പച്ചക്കറി, പയറ് വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പം കുറയാന്‍ പ്രധാന കാരണം. രാജ്യത്തെ ഗ്രാമീണ മേഖലയിലെ […]

Posted inടെക്നോളജി

കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി സാംസംഗ്

എസ് സീരീസിലെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ പുറത്തിറക്കി സാംസംഗ്. ഇക്കൊല്ലം സെപ്റ്റംബറില്‍ ഐഫോണ്‍ സീരീസില്‍ സ്ലിം ഫോണ്‍ ഇറക്കുമെന്ന് ആപ്പിളും പ്രഖ്യാപിച്ചിരുന്നു. ഇതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഗാലക്സി എസ് 25 എഡ്ജ് വിപണിയിലെത്തിച്ചാണ് സാംസംഗ് ഞെട്ടിച്ചിരിക്കുന്നത്. 163 ഗ്രാം ഭാരവും 5.8 മില്ലിമീറ്റര്‍ കനവുമുള്ള എസ് 25 ടൈറ്റാനിയം ഫ്രെയിമിലാണ് നിര്‍മിച്ചിരിക്കുന്നത്. സുരക്ഷക്കായി മുന്‍വശത്ത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 ഉള്‍പ്പെടുത്തി. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സുരക്ഷയാണ് പിന്‍ഭാഗത്തുള്ളത്. ഐ.പി […]

Posted inവിനോദം

‘സ്പിരിറ്റ്’ ചിത്രത്തില്‍ ദീപികയുടെ പ്രതിഫലം 20 കോടി!

പ്രഭാസിനെ നായകനാക്കി അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രമാണ് ദീപികയ്ക്ക് കരിയറിലെ ഏറ്റവും വലിയ പ്രതിഫലം നേടിക്കൊടുക്കുന്നത്. 20 കോടിയാണ് ചിത്രത്തിലെ വേഷത്തിന് ദീപിക വാങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപികയുടെ ഭര്‍ത്താവും ബോളിവുഡ് താരവുമായ രണ്‍വീര്‍ സിംഗിന് അടുത്ത കാലത്ത് ലഭിച്ച പ്രതിഫലത്തില്‍ നിന്നും ഉയര്‍ന്നതാണ് ദീപികയ്ക്ക് സ്പിരിറ്റില്‍ ലഭിക്കുന്ന തുക. സമീപകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതാണ് ദീപികയുടെ പ്രതിഫലത്തില്‍ വര്‍ധന വരാനുള്ള […]

Posted inവിനോദം

കേരളാ ബോക്സ് ഓഫീസില്‍ 100 കോടി കടന്ന് ‘തുടരും’

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ടീമിന്റെ ‘തുടരും’ എന്ന സിനിമ റെക്കോഡുകള്‍ തിരുത്തി ജൈത്രയാത്ര തുടരുകയാണ്. ചിത്രം കേരളാ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. ഇതിന്റെ സന്തോഷം മോഹന്‍ലാലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘കേരള ബോക്സ് ഓഫീസില്‍ മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോഡും തുടരും എന്ന സിനിമ നേടിയിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്! കേരളത്തിന് നന്ദി,’ എന്ന് മോഹന്‍ലാല്‍ കുറിച്ചു. അതേസമയം, ആഗോള ബോക്സ് ഓഫീസില്‍ […]

Posted inഓട്ടോമോട്ടീവ്

വിലകുറഞ്ഞ പുതിയ ഇവി സ്‌കൂട്ടറുമായി ടിവിഎസ്

ടിവിഎസ് ഐക്യൂബിനേക്കാള്‍ വിലകുറഞ്ഞ പുതിയ ഇവി സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഉത്സവ സീസണിന് മുമ്പ് പുറത്തിറക്കാന്‍ ലക്ഷ്യമിടുന്ന ഈ സ്‌കൂട്ടറിന് ഏകദേശം 90,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില വരും. 2020-ല്‍ ടിവിഎസ് ഐക്യൂബ് സ്‌കൂട്ടര്‍ പുറത്തിറക്കി. ഇത് മൂന്ന് ബാറ്ററി ശേഷിയുള്ള അഞ്ച് വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ എന്‍ട്രി ലെവല്‍ ഐക്യൂബിനേക്കാള്‍ വിലകുറഞ്ഞ ഒരു സ്‌കൂട്ടറില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബാറ്ററിയുടെയും രൂപത്തിന്റെയും കാര്യത്തില്‍ ഇത് കൂടുതല്‍ മികച്ചതായിരിക്കും. […]

Posted inപുസ്തകങ്ങൾ

ആര്‍ച്ചര്‍

ആല്‍കെമിസ്റ്റിന്റെ രചയിതാവില്‍നിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതി കൂടി. ഒരു ജ്ഞാനിയില്‍നിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആര്‍ച്ചര്‍ പൗലോ കൊയ്ലോയുടെ എഴുത്തുജീവിതത്തിലെ മറ്റൊരു അമൂല്യഗ്രന്ഥമായി മാറുന്നു. അമ്പെയ്ത്തില്‍ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന തെത്സുയയുടെ കഥയാണ് ആര്‍ച്ചര്‍. ജീവിതവും ആത്മാവും തമ്മിലുള്ള അഭേദ്യബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്ന കൃതികൂടിയാണിത്. തിരസ്‌കരണത്തെയോ പരാജയത്തെയോ ഭയക്കാതെ ക്ഷമയും ധൈര്യവും വളര്‍ത്തിയെടുക്കാനും വിധിയുടെ അപ്രതീക്ഷിത വാഗ്ദാനങ്ങളെ സ്വീകരിക്കാനും ഈ കൃതി നമ്മളെ പ്രാപ്തരാക്കുന്നു. ‘ആര്‍ച്ചര്‍’. പൗലൊ കൊയ്‌ലൊ. വിവര്‍ത്തനം: കബനി സി. ഡിസി ബുക്‌സ്. വില […]

Posted inആരോഗ്യം

സ്ത്രീകളിലെ പിസിഒഎസ് നിയന്ത്രിക്കാന്‍ കഫീന്‍

കഫീന്‍ ഉപഭോഗം സ്ത്രീകളിലെ പിസിഒഎസ് നിയന്ത്രിക്കാന്‍ സഹായിക്കുമോ? ലോകത്ത് സ്ത്രീകളില്‍ വന്ധ്യതയ്ക്കുള്ള ഏറ്റവും സാധാരണമായ കാരണങ്ങളില്‍ ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). സ്ത്രീകളില്‍ ശരീരത്തിലെ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ ആണ് പിസിഒഎസ്. നേച്ചര്‍ ജേണലില്‍ അടുത്തിനിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ കാപ്പി, ചായ പോലുള്ള പാനീയങ്ങളില്‍ അടങ്ങിയ കഫീന്റെ ഉപഭോഗം പിസിഒഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കുമെന്ന് കണ്ടെത്തി. അമിത ശരീരഭാരമുള്ള എലികളില്‍ പിസിഒഎസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കഫീന്‍ ഉപഭോഗം സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. മിതമായ […]