പ്രഭാസിനെ നായകനാക്കി അനിമല്‍ സംവിധായകന് സന്ദീപ് റെഡ്ഡി വാംഗ ഒരുക്കുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രമാണ് ദീപികയ്ക്ക് കരിയറിലെ ഏറ്റവും വലിയ പ്രതിഫലം നേടിക്കൊടുക്കുന്നത്. 20 കോടിയാണ് ചിത്രത്തിലെ വേഷത്തിന് ദീപിക വാങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപികയുടെ ഭര്‍ത്താവും ബോളിവുഡ് താരവുമായ രണ്‍വീര്‍ സിംഗിന് അടുത്ത കാലത്ത് ലഭിച്ച പ്രതിഫലത്തില്‍ നിന്നും ഉയര്‍ന്നതാണ് ദീപികയ്ക്ക് സ്പിരിറ്റില്‍ ലഭിക്കുന്ന തുക. സമീപകാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതാണ് ദീപികയുടെ പ്രതിഫലത്തില്‍ വര്‍ധന വരാനുള്ള കാരണം. പ്രഭാസിനും സന്ദീപ് റെഡ്ഡി വാംഗയ്ക്കുമൊപ്പം ദീപിക പദുകോണ്‍ കൂടി എത്തുന്നതോടെ സ്പിരിറ്റില്‍ പ്രേക്ഷകരുടെ കാത്തിരിപ്പും വര്‍ധിക്കുകയാണ്. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് സ്പിരിറ്റ്. ചിത്രത്തിന്റെ ബജറ്റ് 500 കോടി ആണെന്ന് നേരത്തെ തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിത്രം ഒരു പൊലീസ് ഡ്രാമയാണ്. കരിയറില്‍ ആദ്യമായാണ് പ്രഭാസ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
‘സ്പിരിറ്റ്’ ചിത്രത്തില്‍ ദീപികയുടെ പ്രതിഫലം 20 കോടി!
