Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിന്ധു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ

പഹൽ​ഗാം ആക്രമണത്തിന് പിന്നാലെ മരവിപ്പിച്ച ഇന്ത്യ സിന്ദു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ. കരാർ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിർദ്ദേശം. കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കൻ ഭാഗത്തെ സത്ലജ്, ബ്യാസ്, രവി […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 15, വ്യാഴാഴ്ച

◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് ഇരട്ട പ്രഹരമായി മാറി ബലൂച് പ്രക്ഷോഭം. പ്രശസ്ത എഴുത്തുകാരനും ബലൂച് അവകാശങ്ങള്‍ക്കായി വാദിക്കുന്നയാളുമായ മിര്‍ യാര്‍ ബലൂച് ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യം നേടിയതായി എക്‌സില്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍’ എന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഇന്ത്യയോടും ഐക്യരാഷ്ട്രസഭയോടും അംഗീകാരത്തിനായി ബലൂച് നേതാക്കള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ദില്ലിയില്‍ ബലൂച് എംബസി അനുവദിക്കണമെന്നാണ് മിര്‍ യാര്‍ ബലൂച് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്. പാകിസ്ഥാന്‍ സൈന്യത്തോട് മേഖലയില്‍ നിന്ന് പിന്മാറാന്‍ […]

Posted inലേറ്റസ്റ്റ്

അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തെ തള്ളി ഇന്ത്യ

അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നീക്കത്തെ തള്ളി ഇന്ത്യ. വടക്കുകിഴക്കൻ സംസ്ഥാനം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്ന യാഥാർഥ്യത്തെ ചൈനയുടെ ഇത്തരം ബുദ്ധിശൂന്യമായ നീക്കങ്ങളാൽ തടയാനാകില്ലെന്ന് ഇന്ത്യ പറഞ്ഞു.ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ ചൈനീസ് പേരുകളുടെ പട്ടിക ബീജിംഗ് വീണ്ടും പുറത്തിറക്കിയതിന് പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്.

Posted inലേറ്റസ്റ്റ്

ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന്‍റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന്‍റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. നിയന്ത്രണരേഖയോ അതിർത്തിയോ കടക്കാതെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് കേന്ദ്രസർക്കാർ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈൽ, OSA – AK, LLAD എന്നീ ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകൾ എന്നിവ ഉപയോഗിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി. പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യം ആസൂത്രണം ചെയ്യാൻ ഉപയോഗിച്ചത്. പാകിസ്ഥാന്‍റെ ചൈനീസ് നിർമിത പ്രതിരോധ സംവിധാനങ്ങളെ അടക്കം ബൈ പാസ് ചെയ്യാൻ ഇന്ത്യയ്ക്കായി. 23 മിനിറ്റ് കൊണ്ട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്

സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയാതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്താന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസ ഇന്ത്യയുടെ ജലവിഭവ മന്ത്രാലയ സെക്രട്ടറിക്ക് കത്തെഴുതിയാതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.   ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യത്തിന്‍റെ കൂടുതൽ വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം. നിയന്ത്രണരേഖയോ അതിർത്തിയോ കടക്കാതെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയതെന്ന് കേന്ദ്രസർക്കാർ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി. പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈൽ, OSA – AK, LLAD […]

Posted inബിസിനസ്സ്

ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയര്‍ന്നു

യുഎസും ചൈനയും താരിഫ് കരാറില്‍ ധാരണയായതോടെ ലോകത്തിലെ മുന്‍നിര ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയര്‍ന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ആമസോണിന്റെ ജെഫ് ബെസോസ്, മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരുടെ ആസ്തിയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ബെസോസിനും സക്കര്‍ബര്‍ഗിനുമൊപ്പം മസ്‌കിന്റെയും ആസ്തി 30 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നു. അതായത് ഏകദേശം 2,56,185 കോടി രൂപ! ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്. ഫോബ്സിന്റെ കണക്കനുസരിച്ച്, യുഎസ് വിപണിയില്‍ ടെസ്ല ഓഹരികള്‍ ഉയര്‍ന്നതോടെ മസ്‌കിന്റെ ആസ്തി 11 ബില്യണ്‍ യുഎസ് […]

Posted inവിനോദം

‘നോബഡി’ സിനിമയുടെ രണ്ടാം ഭാഗം ട്രെയിലര്‍

2021ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ‘നോബഡി’ സിനിമയുടെ രണ്ടാം ഭാഗം ട്രെയിലര്‍ എത്തി. ദ് ഷാഡോ സ്‌ട്രെയ്‌സ് എന്ന ഇന്തൊനീഷ്യന്‍ ആക്ഷന്‍ ചിത്രമൊരുക്കിയ ടിമൊയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ബോബ് ഒഡെന്‍കിര്‍ക്, കോണി നീല്‍സന്‍, ആര്‍ഇസഡ്എ, കോളിന്‍ സാല്‍മന്‍ തുടങ്ങിയവര്‍ അതേ കഥാപാത്രങ്ങളായി എത്തുന്നു. കോളിന്‍ ഹാങ്ക്‌സ്, ജോണ്‍ ഒര്‍ടിസ്, ഷാരോണ്‍ സ്റ്റോണ്‍ എന്നിവരാണ് ഈ ഫ്രാഞ്ചൈസിയിലെ പുതിയ അഭിനേതാക്കള്‍. ആദ്യ ഭാഗം മുഴുനീള ആക്ഷനായിരുന്നുവെങ്കില്‍ രണ്ടാം ഭാഗത്തില്‍ ആക്ഷനൊപ്പം തന്നെ കോമഡിക്കും […]

Posted inവിനോദം

‘റോന്ത്’ചിത്രം ജൂണ്‍ 13ന് റിലീസ്

ഷാഹി കബീര്‍ തിരക്കഥ എഴുതി സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘റോന്ത്’. ദിലീഷ് പോത്തനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പോലീസ് സ്റ്റോറിയാണ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 13നാണ് റിലീസ് ചെയ്യുക. ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം […]

Posted inഓട്ടോമോട്ടീവ്

ഹീറോ മോട്ടോകോര്‍പിന് വന്‍ കുതിപ്പ്

വരുമാനത്തില്‍ റെക്കോഡ് സൃഷ്ടിച്ച് ഹീറോ മോട്ടോകോര്‍പിന്റെ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 40,756 കോടി രൂപയുടെ വരുമാനമാണ് ഹീറോ മോട്ടോകോര്‍പ് നേടിയിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി നല്‍കിയതിനു ശേഷമുള്ള ലാഭം 4,610 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ(ജനുവരി-മാര്‍ച്ച് 2025) കണക്കുകള്‍ക്കൊപ്പമാണ് ഈ വിവരങ്ങള്‍ ഹീറോ മോട്ടോ കോര്‍പ് പുറത്തുവിട്ടിരിക്കുന്നത്. അവസാന പാദത്തില്‍ 9,939 കോടി രൂപയാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ(9,519 കോടി രൂപ) അപേക്ഷിച്ച് ഇത് […]