ഇന്ത്യാ പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിരുദ്ധ പ്രസ്താവനയുടെ പേരിൽ തന്നെയാരും താക്കീത് ചെയ്‌തിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. താൻ കൂടി പങ്കെടുത്ത പാർട്ടി മീറ്റിംഗിൽ തന്നോട് നേരിട്ടോ, അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ലെന്നും ഇതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ, ഒരു രേഖ കാണിക്കൂവെന്നും അദ്ദേഹം പറഞ്ഞു. താൻ പാർട്ടി വക്താവല്ല വ്യക്തിപരമായി വിദേശ കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് പാർട്ടി ചോദിച്ചാൽ വ്യക്തത നൽകുമെന്നും പാർട്ടി പുനഃസംഘടനയിൽ രാഹുൽ ഗാന്ധി അഭിപ്രായം […]
ജനീഷ് കുമാർ എംഎൽഎക്കെതിരെ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി
പത്തനംതിട്ട കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ കോന്നി എംഎൽഎ ജനീഷ് കുമാറിനെതിരെ വനം വകുപ്പിലെ ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എംഎൽഎക്കെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എംഎൽഎ ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനയുടെ പരാതി. ആന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ പ്രതികൾക്കായുള്ള അന്വേഷണവും വനംവകുപ്പ് […]
അമ്പലപ്പുഴ തഹസിൽദാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ജി സുധാകരന്‍റെ വീട്ടിലെത്തി മൊഴിയെടുത്തു
മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശത്തിന് പിന്നാലെ അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്‍റെ വീട്ടിലെത്തി വിശദമായ മൊഴിയെടുത്തു. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോര്‍ടട് ജില്ലാ കളക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി.പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനുശേഷം ജി സുധാകരൻ പ്രതികരിച്ചത്.തപാൽവോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ സുധാകരനെതിരെ കേസെടുക്കാനുള്ള അടിയന്തര നടപടിയെടുക്കാൻ ആലപ്പുഴ കളക്ടര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നൽകിയതിന് പിന്നാലെയാണ് മൊഴിയെടുപ്പ് നടന്നത്. […]
പൊലീസിനെതിരെ വിമർശനവുമായി ഇ എൻ സുരേഷ് ബാബു
പൊലീസിനെതിരെ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ബഹുജന മാർച്ചിലായിരുന്നു സുരേഷ് ബാബുവിൻ്റെ പ്രസംഗം. പൊലീസുകാരിൽ പലരും ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുന്നവരായി മാറിയെന്നും ഇത്തരം ആളുകളെ സിപിഎം അറിഞ്ഞു വെച്ചിട്ടുണ്ടെന്നും, നികുതിപ്പണത്തിൽ നിന്നാണ് ശമ്പളം വാങ്ങുന്നത്, ആർഎസ്എസ് കാര്യാലയത്തിൽ നിന്നല്ലെന്ന് ഓർമ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 15, വ്യാഴാഴ്ച
◾https://dailynewslive.in/ നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി പതിനാല് ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. കോടതിക്ക് ഭരണഘടന വ്യവസ്ഥകള്‍ പുനര്‍ നിര്‍വചിക്കാന്‍ വിശേഷാല്‍ അധികാരമുണ്ടോയെന്നും രാഷ്ട്രപതി ചോദിച്ചു. ◾https://dailynewslive.in/ രാഷ്ട്രപതിയുടെ റഫറന്‍സിലൂടെയുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഭരണഘടനയെ വ്യാഖ്യാനിക്കുന്നതില്‍ സുപ്രീം കോടതിയുടെ പരമാധികാരത്തെ […]
മദ്ധ്യാഹ്ന വാർത്തകൾ
നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി പതിനാല് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. കോടതിക്ക് ഭരണഘടന വ്യവസ്ഥകള്‍ പുനര്‍ നിര്‍വചിക്കാന്‍ വിശേഷാല്‍ അധികാരമുണ്ടോയെന്നും രാഷ്ട്രപതി ചോദിച്ചു. രാഷ്ട്രപതിയുടെ റഫറൻസിലൂടെയുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിൽ സുപ്രീം കോടതിയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതായി […]
പവന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞ് സ്വര്‍ണം
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. ഇന്ന് 68,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് കുറഞ്ഞത്. 8610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ […]
ലോഞ്ചിനായി ഒരുങ്ങി നത്തിങ് ഫോണ്‍ 3
പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനിയായ നത്തിങ്, ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു. നത്തിങ് ഫോണ്‍ 3 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ. ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്താന്‍ സാധ്യത. ഫോണില്‍ ‘പ്രീമിയം മെറ്റീരിയലുകള്‍’ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ ‘ആദ്യത്തെ യഥാര്‍ത്ഥ ഫ്ലാഗ്ഷിപ്പ്’ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. 120ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്‌സ് വരെ പീക്ക് […]
‘രോമാഞ്ചം’ സിനിമയുടെ ഹിന്ദി റീമേക്ക് ട്രെയിലര്‍
സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘രോമാഞ്ചം’ സിനിമയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലര്‍ എത്തി. ‘കപ്കപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്യുന്നത്. ബ്രാവോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്‌നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ […]
‘സൂപ്പര്‍മാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി
സംവിധായകന്‍ ജയിംസ് ഗണ്ണിന്റെ കരവിരുതില്‍ ഒരുങ്ങുന്ന ഡിസി കോമിക്‌സ് ചിത്രം ‘സൂപ്പര്‍മാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി. യുവനടന്‍ ഡേവിഡ് കൊറെന്‍സ്വെറ്റ് ആണ് സൂപ്പര്‍മാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്ന്‍ ആയി റേച്ചല്‍ ബ്രൊസ്‌നഹാന്‍ അഭിനയിക്കുന്നു. വില്ലനായ ലെക്‌സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗള്‍ട് ആണ്. മിസ്റ്റര്‍ ടെറിഫിക്, മെറ്റമോര്‍ഫോ, ഗ്രീന്‍ ലാന്റേണ്‍, ഹോക്‌ഗേള്‍ തുടങ്ങിയ കഥാപാത്രങ്ങളും ഈ സൂപ്പര്‍മാന്‍ സിനിമയിലുണ്ട്. ഡിസി സ്റ്റുഡിയോസ് നിര്‍മിച്ച് വാര്‍ണര്‍ ബ്രദേഴ്‌സ് വിതരണം ചെയ്യുന്ന സിനിമ ജൂലൈ 11ന് തിയറ്ററുകളിലെത്തും. ജയിംസ് ഗണ്ണും ഡിസിയുമായുള്ള […]
