ഇന്ത്യാ പാകിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിരുദ്ധ പ്രസ്താവനയുടെ പേരിൽ തന്നെയാരും താക്കീത് ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. താൻ കൂടി പങ്കെടുത്ത പാർട്ടി മീറ്റിംഗിൽ തന്നോട് നേരിട്ടോ, അല്ലാതെയോ ആരും താക്കീത് ചെയ്തിട്ടില്ലെന്നും ഇതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ, ഒരു രേഖ കാണിക്കൂവെന്നും അദ്ദേഹം പറഞ്ഞു. താൻ പാർട്ടി വക്താവല്ല വ്യക്തിപരമായി വിദേശ കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് പാർട്ടി ചോദിച്ചാൽ വ്യക്തത നൽകുമെന്നും പാർട്ടി പുനഃസംഘടനയിൽ രാഹുൽ ഗാന്ധി അഭിപ്രായം ചോദിച്ചിരുന്നു. അത് താൻ പറയുകയും ചെയ്തു പിന്നീട് ഹൈക്കമാൻഡ് തീരുമാനം വന്നുവെന്നും താൻ വിവാദക്കാരനല്ല രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ എന്തോ എല്ലാം വിവാദമാകുന്നുവെന്നും ദേഹം പറഞ്ഞു.
കോൺഗ്രസ് വിരുദ്ധ പ്രസ്താവനയുടെ പേരിൽ തന്നെയാരും താക്കീത് ചെയ്തിട്ടില്ലെന്ന് ശശി തരൂർ
