പൊലീസിനെതിരെ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ബഹുജന മാർച്ചിലായിരുന്നു സുരേഷ് ബാബുവിൻ്റെ പ്രസംഗം. പൊലീസുകാരിൽ പലരും ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുന്നവരായി മാറിയെന്നും ഇത്തരം ആളുകളെ സിപിഎം അറിഞ്ഞു വെച്ചിട്ടുണ്ടെന്നും, നികുതിപ്പണത്തിൽ നിന്നാണ് ശമ്പളം വാങ്ങുന്നത്, ആർഎസ്എസ് കാര്യാലയത്തിൽ നിന്നല്ലെന്ന് ഓർമ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെതിരെ വിമർശനവുമായി ഇ എൻ സുരേഷ് ബാബു
