പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്, ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു. നത്തിങ് ഫോണ്‍ 3 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ. ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്താന്‍ സാധ്യത. ഫോണില്‍ ‘പ്രീമിയം മെറ്റീരിയലുകള്‍’ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ ‘ആദ്യത്തെ യഥാര്‍ത്ഥ ഫ്ലാഗ്ഷിപ്പ്’ സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് അമോലെഡ് എല്‍ടിപിഒ ഡിസ്പ്ലേയാണ് ഫോണ്‍ 3ല്‍ പ്രതീക്ഷിക്കുന്നത്. ഈ സ്മാര്‍ട്ട്ഫോണിന് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 12ജിബി വരെ റാമും 512ജിബി സ്റ്റോറേജുമായാണ് ഫോണ്‍ വരിക. 50വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനും 20വാട്ട് വയര്‍ലെസ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോട്ടോഗ്രാഫിക്ക്, നത്തിങ് ഫോണ്‍ 3ല്‍ 50എംപി ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കായി 32എംപി ഫ്രണ്ട് കാമറയും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ലോഞ്ചിനായി ഒരുങ്ങി നത്തിങ് ഫോണ്‍ 3
