സംവിധായകന് ജയിംസ് ഗണ്ണിന്റെ കരവിരുതില്‍ ഒരുങ്ങുന്ന ഡിസി കോമിക്സ് ചിത്രം ‘സൂപ്പര്മാന്’ ട്രെയിലര്‍ പുറത്തിറങ്ങി. യുവനടന് ഡേവിഡ് കൊറെന്‍സ്വെറ്റ് ആണ് സൂപ്പര്‍മാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്ന്‍ ആയി റേച്ചല്‍ ബ്രൊസ്നഹാന്‍ അഭിനയിക്കുന്നു. വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗള്‍ട് ആണ്. മിസ്റ്റര്‍ ടെറിഫിക്, മെറ്റമോര്‍ഫോ, ഗ്രീന്‍ ലാന്റേണ്‍, ഹോക്ഗേള് തുടങ്ങിയ കഥാപാത്രങ്ങളും ഈ സൂപ്പര്മാന് സിനിമയിലുണ്ട്. ഡിസി സ്റ്റുഡിയോസ് നിര്‍മിച്ച് വാര്‍ണര്‍ ബ്രദേഴ്സ് വിതരണം ചെയ്യുന്ന സിനിമ ജൂലൈ 11ന് തിയറ്ററുകളിലെത്തും. ജയിംസ് ഗണ്ണും ഡിസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഹെന്റി കാവില്‍ സൂപ്പര്മാന് സിനിമയില്‍ നിന്നും മാറ്റപ്പെടുന്നത്. 2022ല്‍ താന്‍ ഡിസിയില്‍ നിന്നും പിന്മാറിയ കാര്യം ഹെന്റി കാവില്‍ തന്നെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 2013ല്‍ സാക്ക് സ്നൈഡര്‍ സംവിധാനം ചെയ്ത മാന്‍ ഓഫ് സ്റ്റീല്‍ എന്ന ചിത്രത്തിലൂടെയാണ് ഹെന്റി സൂപ്പര്‍മാന്റെ കുപ്പായമണിയുന്നത്. പിന്നീട് ബാറ്റ്മാന് വേഴ്സസ് സൂപ്പര്മാന്, ജസ്റ്റിസ് ലീഗ് എന്നീ സിനിമകളിലൂടെയും സൂപ്പര്‍മാനായി ഹെന്റി ലോകം മുഴുവനുള്ള ആരാധകരുടെ ഇഷ്ടംപിടിച്ചുപറ്റി.
‘സൂപ്പര്മാന്’ ട്രെയിലര്‍ പുറത്തിറങ്ങി
