2021ല്‍ റിലീസ് ചെയ്ത ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ‘നോബഡി’ സിനിമയുടെ രണ്ടാം ഭാഗം ട്രെയിലര്‍ എത്തി. ദ് ഷാഡോ സ്ട്രെയ്സ് എന്ന ഇന്തൊനീഷ്യന്‍ ആക്ഷന്‍ ചിത്രമൊരുക്കിയ ടിമൊയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ബോബ് ഒഡെന്കിര്ക്, കോണി നീല്സന്, ആര്ഇസഡ്എ, കോളിന് സാല്മന് തുടങ്ങിയവര്‍ അതേ കഥാപാത്രങ്ങളായി എത്തുന്നു. കോളിന് ഹാങ്ക്സ്, ജോണ്‍ ഒര്ടിസ്, ഷാരോണ്‍ സ്റ്റോണ്‍ എന്നിവരാണ് ഈ ഫ്രാഞ്ചൈസിയിലെ പുതിയ അഭിനേതാക്കള്‍. ആദ്യ ഭാഗം മുഴുനീള ആക്ഷനായിരുന്നുവെങ്കില് രണ്ടാം ഭാഗത്തില്‍ ആക്ഷനൊപ്പം തന്നെ കോമഡിക്കും പ്രാധാന്യം നല്കിയിരിക്കുന്നു. ബോബും കുടുംബവും അവധിക്കാലം ആസ്വദിക്കാന്‍ ഒരു പ്രൈവറ്റ് ദ്വീപിലെത്തുന്നതും അവിടെയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തും.
‘നോബഡി’ സിനിമയുടെ രണ്ടാം ഭാഗം ട്രെയിലര്‍
