ആല്‍കെമിസ്റ്റിന്റെ രചയിതാവില്‍നിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതി കൂടി. ഒരു ജ്ഞാനിയില്‍നിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ആര്‍ച്ചര്‍ പൗലോ കൊയ്ലോയുടെ എഴുത്തുജീവിതത്തിലെ മറ്റൊരു അമൂല്യഗ്രന്ഥമായി മാറുന്നു. അമ്പെയ്ത്തില്‍ അഗ്രഗാമിയും പ്രശസ്തനുമായിരുന്ന തെത്സുയയുടെ കഥയാണ് ആര്‍ച്ചര്‍. ജീവിതവും ആത്മാവും തമ്മിലുള്ള അഭേദ്യബന്ധത്തെ ഓര്‍മ്മപ്പെടുത്തുന്ന കൃതികൂടിയാണിത്. തിരസ്കരണത്തെയോ പരാജയത്തെയോ ഭയക്കാതെ ക്ഷമയും ധൈര്യവും വളര്‍ത്തിയെടുക്കാനും വിധിയുടെ അപ്രതീക്ഷിത വാഗ്ദാനങ്ങളെ സ്വീകരിക്കാനും ഈ കൃതി നമ്മളെ പ്രാപ്തരാക്കുന്നു. ‘ആര്‍ച്ചര്‍’. പൗലൊ കൊയ്ലൊ. വിവര്‍ത്തനം: കബനി സി. ഡിസി ബുക്സ്. വില 250 രൂപ.
ആര്‍ച്ചര്‍
