പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.മൂന്ന് ഭീകരരിൽ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. ഷോപിയാൻ സ്വദേശി അദ്‌നാൻ ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടാമൻ.
രാത്രി വാർത്തകൾ
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാൻഡർ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിർത്തി മേഖലയായ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.മൂന്ന് ഭീകരരിൽ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. ഷോപിയാൻ സ്വദേശി അദ്‌നാൻ ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടാമൻ. ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് തുടർച്ചയായി പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ. ഒപ്പം മുന്നറിയിപ്പും നൽകി. വെടിനിർത്തലിന് പിന്നിൽ ഒരു രാജ്യവും […]
ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ
ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ. ഒപ്പം മുന്നറിയിപ്പും നൽകി. വെടിനിർത്തലിന് പിന്നിൽ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ട നിലയിൽ വ്യാപാര ചർച്ചകളും നടന്നില്ലെന്ന് പറഞ്ഞു. ഒപ്പം പാകിസ്ഥാൻ നടത്തുന്ന ആണവ ബ്ലാക്മെയിലിന് മുന്നിൽ കീഴടങ്ങരുതെന്ന മുന്നറിയിപ്പും ഇന്ത്യൻ വിദേശകാര്യ വക്താവ് ദില്ലിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ മുന്നോട്ടുവച്ചു.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സർക്കാർസഹായധനം പ്രഖ്യാപിച്ചു
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സർക്കാർസഹായധനം പ്രഖ്യാപിച്ചു. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടിൽ നിന്നും ആയിരിക്കും ലഭ്യമാക്കുക. ആക്രമണം വനത്തിൽ ആയാലും പുറത്തായാലും സഹായധനം ലഭിക്കും. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് സഹായധനമായി ലഭിക്കുക. പുതിയ മാനദണ്ഡപ്രകാരമുള്ള സഹായത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. മനുഷ്യ വന്യ ജീവി സംഘര്‍ഷം സംസ്ഥാന […]
എറണാകുളത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാതായി
എറണാകുളത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് കാണാതായത്. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പൊലീസ് തെരച്ചിൽ തുടങ്ങിയത്. മൂവരും ട്രെയിനിൽ കയറി പോയെന്ന് സംശയമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്താണ് കുട്ടികളുടെ യാത്രയുടെ കാരണമെന്ന് വ്യക്തമല്ല. ഇവർ എങ്ങോട്ടാണ് പോയതെന്നും ബന്ധുക്കൾക്ക് അറിയില്ല. പൊലീസും ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്.
പേടിഎം ഓഹരികള്‍ വിറ്റഴിക്കാന്‍ ആലിബാബ
പ്രമുഖ ഇന്ത്യന്‍ പേയ്മെന്റ് കമ്പനിയായ പേടിഎമ്മിന്റെ 4 ശതമാനം ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിക്കാന്‍ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പ്. ആലിബാബ ഗ്രൂപ്പിലുള്ള ആന്റിന്റെ കൈവശമുള്ള 2,200 കോടി രൂപയുടെ ഓഹരികളാണ് വില്‍ക്കുന്നത്. ഷെയര്‍ ഒന്നിന് 809.75 രൂപ വില നിശ്ചയിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇന്ന് പേടിഎം ഓഹരി വില 4 ശതമാനം ഉയര്‍ന്ന് 866 രൂപയിലാണ് ക്ലോസ് ചെയതത്. വിപണി വിലയേക്കാള്‍ 6 ശതമാനം താഴെയാണ് ബ്ലോക്ക് ഡീല്‍ വില. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത് […]
‘സര്‍ക്കീട്ട്’ സ്‌നീക്ക് പീക്ക് വീഡിയോ
ആസിഫ് അലി നായകനായി വന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. സംവിധാനം നിര്‍വഹിച്ചത് ഒമറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആസിഫ് അലിയുടെ സര്‍ക്കീട്ടിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. താമര്‍ തിരക്കഥയും രചിച്ചു സംവിധാനം ചെയ്തതാണ് ‘സര്‍ക്കീട്ട്’. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച ‘സര്‍ക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ […]
‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ ഒടിടിയിലേക്ക്
ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. സിദ്ധാര്‍ഥ് ഭരതനെ പ്രധാന കഥാപാത്രമാക്കി ജിഷ്ണു ഹരീന്ദ്രന്‍ സംവിധാനം ചെയ്ത ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ഈ വര്‍ഷം ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മൂന്ന് മാസത്തിനിപ്പുറം മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് ഒരുങ്ങുന്നത്. മെയ് 16 ആണ് സ്ട്രീമിംഗ് തീയതി. ത്രില്ലര്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനൊപ്പം ഉണ്ണി ലാലുവും […]
ഡസ്റ്റര്‍ 5 സീറ്ററും ബോറിയല്‍ 7 സീറ്ററും ഇന്ത്യയിലേക്ക്
ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോയുടെ പുതിയ ഡസ്റ്റര്‍ 5 സീറ്ററും ബോറിയല്‍ 7 സീറ്ററും 2026 ല്‍ ഇന്ത്യയിലേക്ക് എത്തും. മൂന്നാം തലമുറ ഡസ്റ്ററിന്റെ മൂന്ന് നിര പതിപ്പായ റെനോ ബോറിയല്‍ വരും മാസങ്ങളില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ബോറിയല്‍ ആദ്യം ലാറ്റിന്‍ അമേരിക്കയിലും തുടര്‍ന്ന് മറ്റ് 70 രാജ്യങ്ങളിലും ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഡാസിയ ബിഗ്സ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും റെനോ ബോറിയല്‍ എസ്യുവി. 5 സീറ്റര്‍ ഡസ്റ്ററില്‍ നിന്ന് വ്യത്യസ്തമായി, ബോറിയലിന് മൂന്ന് നിര ഇരിപ്പിട […]
സര്‍ഗ്ഗാത്മകത ആന്തരിക ശക്തികളെ ഉണര്‍ത്തുക
സമൂഹത്തിനെതിരെ കലാപമുയര്‍ത്താന്‍ സര്‍ഗ്ഗാത്മകതയുള്ള വ്യക്തിക്കുമേല്‍ തുടര്‍ച്ചയായ സമ്മര്‍ദമുണ്ടാകുന്നു. പക്ഷെ, ഇന്നത്തെ ലോകത്തില്‍, പുതിയ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനുള്ള ശേഷി, കോര്‍പ്പറേറ്റ് മേധാവി മുതല്‍ നാട്ടിന്‍പുറത്തെ വീട്ടമ്മ വരെയുള്ള എല്ലാവരില്‍നിന്നും ആവശ്യപ്പെടുന്നു. ജീവിതത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണപ്പെട്ടിയില്‍ പക്ഷെ തങ്ങളുടെ മാതാപിതാക്കളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും ഭൂതകാലത്തില്‍ പഠിച്ചത് മാത്രമാണുള്ളത്. ഇതവരുടെ ബന്ധങ്ങള്‍ക്കും അവരുടെ തൊഴിലിനും വലിയ ചേതമുണ്ടാക്കുന്നുണ്ട്. അനുകരണത്തില്‍നിന്നും നിയമബന്ധിത പെരുമാറ്റത്തില്‍നിന്നും മോചനം നേടുന്നതിനായി, നമ്മളെയും നമ്മുടെ ശേഷികളെയും കുറിച്ചുള്ള സമീപനങ്ങളില്‍ തീവ്രമായ മാറ്റം ആവശ്യമായി വരുന്നു. ‘സര്‍ഗ്ഗാത്മകത ആന്തരിക […]
