സമൂഹത്തിനെതിരെ കലാപമുയര്ത്താന് സര്‍ഗ്ഗാത്മകതയുള്ള വ്യക്തിക്കുമേല്‍ തുടര്‍ച്ചയായ സമ്മര്‍ദമുണ്ടാകുന്നു. പക്ഷെ, ഇന്നത്തെ ലോകത്തില്‍, പുതിയ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനുള്ള ശേഷി, കോര്‍പ്പറേറ്റ് മേധാവി മുതല്‍ നാട്ടിന്‍പുറത്തെ വീട്ടമ്മ വരെയുള്ള എല്ലാവരില്‍നിന്നും ആവശ്യപ്പെടുന്നു. ജീവിതത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണപ്പെട്ടിയില് പക്ഷെ തങ്ങളുടെ മാതാപിതാക്കളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും ഭൂതകാലത്തില്‍ പഠിച്ചത് മാത്രമാണുള്ളത്. ഇതവരുടെ ബന്ധങ്ങള്‍ക്കും അവരുടെ തൊഴിലിനും വലിയ ചേതമുണ്ടാക്കുന്നുണ്ട്. അനുകരണത്തില്നിന്നും നിയമബന്ധിത പെരുമാറ്റത്തില്‍നിന്നും മോചനം നേടുന്നതിനായി, നമ്മളെയും നമ്മുടെ ശേഷികളെയും കുറിച്ചുള്ള സമീപനങ്ങളില്‍ തീവ്രമായ മാറ്റം ആവശ്യമായി വരുന്നു. ‘സര്‍ഗ്ഗാത്മകത ആന്തരിക ശക്തികളെ ഉണര്‍ത്തുക’. ഓഷോ. സൈലന്‍സ് ബുക്സ്. വില 247 രൂപ.
സര്‍ഗ്ഗാത്മകത ആന്തരിക ശക്തികളെ ഉണര്‍ത്തുക
