നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി. സമാനമായ തട്ടിപ്പ് മുൻപും നടത്തിയെന്നാണ് കേസ്. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. വിവിധ എൻട്രൻസ് പരീക്ഷകൾക്കായി രജിസ്റ്റര്‍ ചെയ്യുന്നിന് 23,300 രൂപ വാങ്ങിയെന്നാണ് പരാതി.സെന്‍റര്‍ ദൂരെയായിരുന്നതിനാൽ പരീക്ഷക്ക് ഹാജരായിരുന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മെയ് 27ഓടെയായിരിക്കും കാലവര്‍ഷം എത്തുക. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഇടിയോടുകൂടിയുള്ള ശക്തമായ മഴയ്ക്കാണ് കേരളത്തിൽ സാധ്യതയുള്ളത്.
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ […]
സായാഹ്ന വാര്‍ത്തകള്‍ | മെയ് 13, ചൊവ്വാഴ്ച
◾https://dailynewslive.in/ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഇന്ത്യന്‍ സൈന്യം 3 ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. രാഷ്ട്രീയ റൈഫിള്‍സിന് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്നുള്ള തെരച്ചിലില്‍ ഷോകാല്‍ കെല്ലര്‍ മേഖലയില്‍ നിന്നാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. സൈന്യത്തിന് നേരെ ഭീകര്‍ വെടിയുതിര്‍ത്തതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതെന്നാണ് ഇന്ത്യന്‍ സൈന്യം വിശദമാക്കുന്നത്. മേഖലയില്‍ സൈനിക നടപടി തുടരുകയാണെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഇവരില്‍ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്‌കറെ ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ◾https://dailynewslive.in/ പാക് സൈന്യത്തിന്റെ നേതൃതലത്തിലുള്ള […]
എറണാകുളം സൗത്തിന് 52 ലക്ഷം രൂപ!
പ്രതിദിനം യാത്ര ചെയ്യുന്നത് ശരാശരി ഒരു ലക്ഷം പേര്‍ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന കൊച്ചി മെട്രോയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങളുടെ ഇടയില്‍ കൊച്ചി മെട്രോ ഉണ്ടാക്കിയ സ്വാധീനം ഓരോ സ്റ്റേഷനുകള്‍ക്കും പേരിടാന്‍ കമ്പനികള്‍ മത്സരിക്കുന്നതില്‍ നിന്ന് വ്യക്തമാണ്. വാസ്തവത്തില്‍, ആലുവ-തൃപ്പൂണിത്തുറ റൂട്ടിലെ 25 മെട്രോ സ്റ്റേഷനുകളില്‍ 18 എണ്ണത്തിന്റെയും പേരിന്റെ അവകാശം കമ്പനികള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഏഴ് സ്റ്റേഷനുകള്‍ ഏറ്റെടുക്കലിന്റെ വക്കിലാണ്. കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന തൃപ്പൂണിത്തുറ ടെര്‍മിനല്‍, എറണാകുളം സൗത്ത്, എംജി റോഡ്, വൈറ്റില, […]
ഐഫോണ്‍ കയറ്റുമതിയില്‍ 116 ശതമാനം വര്‍ധന
തമിഴ്നാട്ടിലെ ഹൊസൂരിലെ ഐഫോണ്‍ എന്‍ക്ലോഷര്‍ പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കാന്‍ ടാറ്റ ഗ്രൂപ്പ്. ഐഫോണുകളുടെ പുറം ചട്ടയെയാണ് എന്‍ക്ലോഷര്‍ എന്ന് വിളിക്കുന്നത്. നിലവിലെ 50,000 യൂണിറ്റ് ശേഷിയില്‍ നിന്നും ഒരുലക്ഷമായി ഉയര്‍ത്തും. ഇന്ത്യയെ ആപ്പിള്‍ ഉത്പന്നങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമാക്കുമെന്ന ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിക്കുന്നവ ആകുമെന്നായിരുന്നു കുക്കിന്റെ പ്രഖ്യാപനം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ഇലക്ട്രോണിക്സിനാണ് പ്ലാന്റിന്റെ ചുമതല. അതിനിടെ ഏപ്രിലില്‍ ഇന്ത്യയില്‍ നിന്നുള്ള […]
‘സൂത്രവാക്യം’ സിനിമയുടെ ടീസര്‍
ഷൈന്‍ ടോം ചാക്കോയും വിന്‍ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന ‘സൂത്രവാക്യം’ സിനിമയുടെ ടീസര്‍ എത്തി. ഈ സിനിമയുടെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദമായിരുന്നു. സിനിമയുടെ ടീസര്‍ തുടങ്ങുന്നതും ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാണ്. ഇതുപോലൊരു ‘ബ്രില്യന്‍സ്’ മറ്റൊരു മലയാള സിനിമയുടെ ടീസറിലും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷക കമന്റുകള്‍. പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയി ഷൈന്‍ ഈ ചിത്രത്തിലെത്തുന്നു. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ […]
റിമ കല്ലിങ്കലിന് ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ച ചിത്രം
റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം ‘തിയറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’ ആദ്യ ടീസര്‍ എത്തി. ഇന്നത്തെ ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിമ കല്ലിങ്കല്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ […]
കയറ്റുമതിയില്‍ ഒന്നാമനായി ഹോണ്ട നവി സ്‌കൂട്ടര്‍
1.43 ലക്ഷം യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്ത് ഹോണ്ട നവി സ്‌കൂട്ടര്‍. ഇത് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം സ്‌കൂട്ടറുകളുടെ 25 ശതമാനമാണ്. ആകെ 1,43,583 യൂണിറ്റ് ഹോണ്ട നവികള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. രാജ്യത്ത് നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന മികച്ച 10 സ്‌കൂട്ടറുകളില്‍ മൂന്നെണ്ണം ഹോണ്ടയുടേ സ്‌കൂട്ടറുകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കയറ്റുമതിയേക്കാള്‍ 11 ശതമാനം കൂടുതലാണിത്. ആ സമയത്ത് രാജ്യത്ത് നിന്ന് 5,12,347 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. രാജ്യത്ത് […]
അമാവാസി
ആത്മവേദനയുടെ അഗ്‌നിദ്രാവകംകൊണ്ട് എഴുതിയ അമാവാസി, പ്രേമദുഃഖത്തിന്റെ ശ്യാമരക്തത്തില്‍ കുറിച്ചിട്ട സന്ദര്‍ശനം, രതിയുടെ ആവേഗമുഹൂര്‍ത്തത്തെ മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രവേഗവുമായി സമന്വയിക്കുന്ന ആദ്യരാത്രി, റിയലിസത്തിന്റെ പരുക്കന്‍ഭാഷയില്‍ രചിച്ച ഒരു കൂലിപ്പണിക്കാരന്റെ ചിരി, പിറക്കാത്ത മകന് തുടങ്ങി പ്രസിദ്ധങ്ങളായ പതിനെട്ടു കവിതകളാണ് ഈ സമാഹാരത്തില്‍. അനുബന്ധമായി ഡോ. എം. ലീലാവതിയുടെ പഠനവും. ‘അമാവാസി’. 12-ാം പതിപ്പ്. ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഡിസി ബുക്‌സ്. വില 76 രൂപ.
