നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി. സമാനമായ തട്ടിപ്പ് മുൻപും നടത്തിയെന്നാണ് കേസ്. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. വിവിധ എൻട്രൻസ് പരീക്ഷകൾക്കായി രജിസ്റ്റര്‍ ചെയ്യുന്നിന് 23,300 രൂപ വാങ്ങിയെന്നാണ് പരാതി.സെന്റര്‍ ദൂരെയായിരുന്നതിനാൽ പരീക്ഷക്ക് ഹാജരായിരുന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി
