തമിഴ്നാട്ടിലെ ഹൊസൂരിലെ ഐഫോണ്‍ എന്ക്ലോഷര് പ്ലാന്റിന്റെ ശേഷി ഇരട്ടിയാക്കാന്‍ ടാറ്റ ഗ്രൂപ്പ്. ഐഫോണുകളുടെ പുറം ചട്ടയെയാണ് എന്ക്ലോഷര് എന്ന് വിളിക്കുന്നത്. നിലവിലെ 50,000 യൂണിറ്റ് ശേഷിയില്‍ നിന്നും ഒരുലക്ഷമായി ഉയര്‍ത്തും. ഇന്ത്യയെ ആപ്പിള്‍ ഉത്പന്നങ്ങളുടെ പ്രധാന നിര്‍മാണ കേന്ദ്രമാക്കുമെന്ന ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നീക്കം. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മിക്കുന്നവ ആകുമെന്നായിരുന്നു കുക്കിന്റെ പ്രഖ്യാപനം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ ഇലക്ട്രോണിക്സിനാണ് പ്ലാന്റിന്റെ ചുമതല. അതിനിടെ ഏപ്രിലില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ 116 ശതമാനം വര്‍ധനയുണ്ടായി. ഏതാണ്ട് 17,219 കോടി രൂപയുടെ ഐഫോണുകളാണ് കഴിഞ്ഞ മാസം കടല്‍ കടന്നത്. തൊട്ടുമുന്‍ വര്‍ഷത്തെ സമാനകാലയളവിലിത് 7,971 കോടി രൂപയായിരുന്നു. സെപ്റ്റംബറില്‍ പുതിയ മോഡലുകള്‍ വരുമെന്നതിനാല്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഐഫോണുകളുടെ വില്‍പ്പന കുറവായിരിക്കും.
ഐഫോണ്‍ കയറ്റുമതിയില്‍ 116 ശതമാനം വര്‍ധന
