Posted inവിനോദം

‘സര്‍ക്കീട്ട്’ സ്‌നീക്ക് പീക്ക് വീഡിയോ

ആസിഫ് അലി നായകനായി വന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. സംവിധാനം നിര്‍വഹിച്ചത് ഒമറാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആസിഫ് അലിയുടെ സര്‍ക്കീട്ടിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടു. താമര്‍ തിരക്കഥയും രചിച്ചു സംവിധാനം ചെയ്തതാണ് ‘സര്‍ക്കീട്ട്’. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച ‘സര്‍ക്കീട്ട്’, യുഎഇ, ഷാര്‍ജ, റാസല്‍ […]

Posted inവിനോദം

‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ ഒടിടിയിലേക്ക്

ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. സിദ്ധാര്‍ഥ് ഭരതനെ പ്രധാന കഥാപാത്രമാക്കി ജിഷ്ണു ഹരീന്ദ്രന്‍ സംവിധാനം ചെയ്ത ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ഈ വര്‍ഷം ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മൂന്ന് മാസത്തിനിപ്പുറം മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് ഒരുങ്ങുന്നത്. മെയ് 16 ആണ് സ്ട്രീമിംഗ് തീയതി. ത്രില്ലര്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനൊപ്പം ഉണ്ണി ലാലുവും […]

Posted inഓട്ടോമോട്ടീവ്

ഡസ്റ്റര്‍ 5 സീറ്ററും ബോറിയല്‍ 7 സീറ്ററും ഇന്ത്യയിലേക്ക്

ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോയുടെ പുതിയ ഡസ്റ്റര്‍ 5 സീറ്ററും ബോറിയല്‍ 7 സീറ്ററും 2026 ല്‍ ഇന്ത്യയിലേക്ക് എത്തും. മൂന്നാം തലമുറ ഡസ്റ്ററിന്റെ മൂന്ന് നിര പതിപ്പായ റെനോ ബോറിയല്‍ വരും മാസങ്ങളില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ബോറിയല്‍ ആദ്യം ലാറ്റിന്‍ അമേരിക്കയിലും തുടര്‍ന്ന് മറ്റ് 70 രാജ്യങ്ങളിലും ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഡാസിയ ബിഗ്സ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും റെനോ ബോറിയല്‍ എസ്യുവി. 5 സീറ്റര്‍ ഡസ്റ്ററില്‍ നിന്ന് വ്യത്യസ്തമായി, ബോറിയലിന് മൂന്ന് നിര ഇരിപ്പിട […]

Posted inപുസ്തകങ്ങൾ

സര്‍ഗ്ഗാത്മകത ആന്തരിക ശക്തികളെ ഉണര്‍ത്തുക

സമൂഹത്തിനെതിരെ കലാപമുയര്‍ത്താന്‍ സര്‍ഗ്ഗാത്മകതയുള്ള വ്യക്തിക്കുമേല്‍ തുടര്‍ച്ചയായ സമ്മര്‍ദമുണ്ടാകുന്നു. പക്ഷെ, ഇന്നത്തെ ലോകത്തില്‍, പുതിയ വെല്ലുവിളികളോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിനുള്ള ശേഷി, കോര്‍പ്പറേറ്റ് മേധാവി മുതല്‍ നാട്ടിന്‍പുറത്തെ വീട്ടമ്മ വരെയുള്ള എല്ലാവരില്‍നിന്നും ആവശ്യപ്പെടുന്നു. ജീവിതത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണപ്പെട്ടിയില്‍ പക്ഷെ തങ്ങളുടെ മാതാപിതാക്കളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും ഭൂതകാലത്തില്‍ പഠിച്ചത് മാത്രമാണുള്ളത്. ഇതവരുടെ ബന്ധങ്ങള്‍ക്കും അവരുടെ തൊഴിലിനും വലിയ ചേതമുണ്ടാക്കുന്നുണ്ട്. അനുകരണത്തില്‍നിന്നും നിയമബന്ധിത പെരുമാറ്റത്തില്‍നിന്നും മോചനം നേടുന്നതിനായി, നമ്മളെയും നമ്മുടെ ശേഷികളെയും കുറിച്ചുള്ള സമീപനങ്ങളില്‍ തീവ്രമായ മാറ്റം ആവശ്യമായി വരുന്നു. ‘സര്‍ഗ്ഗാത്മകത ആന്തരിക […]

Posted inആരോഗ്യം

പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ സി ഗുളിക

ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ് വിറ്റാമിന്‍ സി. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ കിട്ടാതെ വരുമ്പോള്‍ നാം അത് ഗുളിക രൂപത്തിലും കഴിക്കാറുണ്ട്. എന്നാല്‍, പ്രമേഹരോഗികള്‍ക്ക് വിറ്റാമിന്‍ ഗുളിക കഴിക്കാമോ എന്നത് പലരിലും സംശയമുണര്‍ത്തുന്ന കാര്യമാണ്. പ്രമേഹരോഗികള്‍ ദിവസവും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനം. ജേണല്‍ ഡയബറ്റീസിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ശരീരത്തില്‍ മെറ്റബോളിസം വര്‍ധിക്കാനും പൊണ്ണത്തടി കുറയ്ക്കാനുമെല്ലാം വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വഞ്ചിയൂരില്‍ വനിത അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ

വഞ്ചിയൂരില്‍ വനിത അഭിഭാഷക ശ്യാമിലി ജസ്റ്റിനെ  മര്‍ദിച്ച സീനിയര്‍ അഭിഭാഷകൻ  ബെയ്ലിന്‍ ദാസിനെ സസ്പെൻഡ്  ചെയ്ത് ബാര്‍ അസോസിയേഷൻ. ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സിനീയര്‍ അഭിഭാഷകൻ മര്‍ദിച്ചതെന്ന് ജുനീയര്‍ അഭിഭാഷക പറഞ്ഞു. തിരുവനന്തപുരം വഞ്ചിയിരൂലാണ് വനിത അഭിഭാഷകയെ സീനിയര്‍ അഭിഭാഷകൻ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു തുടര്‍ന്നാണ് തിരിച്ചെത്തിയത്.ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി

പഞ്ചാബിലെ അമൃത്സറിൽ വ്യാജ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. മൂന്ന് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അമൃത്സറിലെ മജീട്ടയിൽ ഇന്നലെ രാത്രിയാണ് സംഭവം. വ്യാജ മദ്യ വിതരണ ശൃംഖലയിലെ പ്രധാനി ഉൾപെടെ ഒൻപത് പേർ ഇതുവരെ അറസ്റ്റിലായി. ദുരന്തത്തിന് പിന്നാലെ നാല് എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.മൂന്നുവർഷത്തിനിടെ പഞ്ചാബിലെ നാലാമത്തെ മദ്യ ദുരന്തമാണിത്. തിങ്കളാഴ്ചയാണ് അമൃത്സറിലെ മജീട്ട മണ്ഡലത്തിൻ്റെ ഭാഗമായ അഞ്ച് ഗ്രാമങ്ങളിലുള്ളവർ വിഷമദ്യം കഴിച്ചത്. രാത്രിയോടെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പലരും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി

നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി. സമാനമായ തട്ടിപ്പ് മുൻപും നടത്തിയെന്നാണ് കേസ്. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. വിവിധ എൻട്രൻസ് പരീക്ഷകൾക്കായി രജിസ്റ്റര്‍ ചെയ്യുന്നിന് 23,300 രൂപ വാങ്ങിയെന്നാണ് പരാതി.സെന്‍റര്‍ ദൂരെയായിരുന്നതിനാൽ പരീക്ഷക്ക് ഹാജരായിരുന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇത്തരത്തിൽ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ മെയ് 27ഓടെയായിരിക്കും കാലവര്‍ഷം എത്തുക. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഇടിയോടുകൂടിയുള്ള ശക്തമായ മഴയ്ക്കാണ് കേരളത്തിൽ സാധ്യതയുള്ളത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്.  കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ […]