വഞ്ചിയൂരില്‍ വനിത അഭിഭാഷക ശ്യാമിലി ജസ്റ്റിനെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകൻ ബെയ്ലിന് ദാസിനെ സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ. ജോലിയിൽ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തപ്പോഴാണ് സിനീയര്‍ അഭിഭാഷകൻ മര്‍ദിച്ചതെന്ന് ജുനീയര്‍ അഭിഭാഷക പറഞ്ഞു. തിരുവനന്തപുരം വഞ്ചിയിരൂലാണ് വനിത അഭിഭാഷകയെ സീനിയര്‍ അഭിഭാഷകൻ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്. എന്നാൽ, വെള്ളിയാഴ്ച ജോലിയിൽ തിരികെ പ്രവേശിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടു തുടര്‍ന്നാണ് തിരിച്ചെത്തിയത്.ഇതിനുശേഷം ജോലിയിൽ നിന്ന് പറഞ്ഞുവിടാനുണ്ടായ സാഹചര്യം പറയണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായി തന്നോട് അങ്ങനെ ചോദിക്കാൻ ആയോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു.
വഞ്ചിയൂരില്‍ വനിത അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ
