ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയിലേക്ക്. സിദ്ധാര്‍ഥ് ഭരതനെ പ്രധാന കഥാപാത്രമാക്കി ജിഷ്ണു ഹരീന്ദ്രന്‍ സംവിധാനം ചെയ്ത ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ഈ വര്‍ഷം ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മൂന്ന് മാസത്തിനിപ്പുറം മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് ഒരുങ്ങുന്നത്. മെയ് 16 ആണ് സ്ട്രീമിംഗ് തീയതി. ത്രില്ലര്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനൊപ്പം ഉണ്ണി ലാലുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണുരാജ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്, സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന് കൊങ്ങാട്, രതീഷ് കുമാര്‍ രാജന്, കലാഭവന്‍ ജോഷി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ ഒടിടിയിലേക്ക്
